For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്വാസകോശം സ്‌ട്രോംങ് ആക്കും ബ്രോക്കോളി ബദാം സൂപ്പ്‌

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സൂപ്പിനുള്ള പങ്ക് നിസ്സാരമല്ല. ഈ സ്‌പെഷ്യല്‍ ബ്രോക്കോളി ബദാം ജ്യൂസ് നമ്മുടെ ആരോഗ്യത്തേയും ആയുസ്സിനേയും വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രോട്ടീന്‍ ചാകരയാണ് ബ്രോക്കോളി ബദാം ജ്യൂസ്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് നിങ്ങളുടെ തണുപ്പ് കാലത്തെ പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാക്കി ഉള്‍പ്പെടുത്താം.

Broccoli Almond Soup

ഇതിലാകട്ടെ ബ്രോക്കോളിയും ബദാമും ചേരുമ്പോള്‍ നിങ്ങളുടെ ആരോഗ്യം വളരെയധികം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പോഷകങ്ങള്‍ നിറഞ്ഞ ഒരു ആരോഗ്യകരമായ സൂപ്പാണ്. വളരെ ചുരുങ്ങിയ ചേരുവകള്‍ കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നമുക്ക് ബ്രോക്കോളി ബദാം സൂപ്പ് തയ്യാറാക്കാം. പ്രത്യേകിച്ച് തണുപ്പ് കാലത്ത് നിങ്ങള്‍ക്ക് തണുപ്പിന്റെ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് ഈ സൂപ്പ് ഉപയോഗിക്കാം.

ചേരുവകള്‍

Broccoli Almond Soup

800 മില്ലി പച്ചക്കറി സ്റ്റോക്ക് (തയ്യാറാക്കണം)
700 ഗ്രാം ബ്രോക്കോളി
50 ഗ്രാം ബദാം പൊടിച്ചത് (വറുത്തത്)
250 മില്ലി പാട നീക്കിയ പാല്‍
ഉപ്പ് ആവശ്യത്തിന്
കുരുമുളക്
കാപ്‌സിക്കം ആവശ്യമെങ്കില്‍
വെള്ളം - പാകത്തിന്

തയ്യാറാക്കുന്ന വിധം

Broccoli Almond Soup

എന്നാല്‍ ബ്രോക്കോളിയും ബദാമും മിക്‌സ് ചെയ്ത് എങ്ങനെ സൂപ്പ് തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം വെജിറ്റബിള്‍ സ്റ്റോക്ക് തയ്യാറാക്കേണ്ടതാണ്. അതിന് വേണ്ടി ഒരു കടായിയില്‍ എണ്ണ ചൂടാക്കി ബ്രോക്കോളിയുടെ തണ്ട് കാപ്‌സിക്കും കുരുമുളക് എന്നിവ ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം. ഇതിലേക്ക് നമ്മള്‍ എടുത്ത് വെച്ചിട്ടുള്ള വെള്ളം ഒഴിക്കുക. പിന്നീട് അല്‍പം കൂട കുരുമുളകും ചേര്‍ക്കുക. ഇത് നല്ലതുപോലെ മിക്സ് ആവുന്നത് വരെ ഇളക്കണം. ഇത് പിന്നീട് അരിച്ചെടുത്ത് അത് മാറ്റി വെക്കണം. സ്റ്റോക്ക് തയ്യാര്‍. പിന്നീട് സൂപ്പ് തയ്യാറാക്കുന്നതിന് വേണ്ടി ബ്രോക്കോളി മുറിച്ച് അത് 6 മിനിറ്റോളം ആവിയില്‍ വേവിച്ചെടുക്കുക. ഇതിലേക്ക് സ്‌റ്റോക്ക് ചേര്‍ത്ത് ബദാം ചേര്‍ക്കുക. ഇത് ഒരു ബ്ലെന്‍ഡറില്‍ ഒഴിച്ച് പാല്‍ മിക്‌സ് ചെയ്ത് നല്ലതുപോലെ അരച്ചെടുക്കുക. ബ്രോക്കോളി ആല്‍മണ്ട് സൂപ്പ് തയ്യാര്‍.

ആരോഗ്യ ഗുണങ്ങള്‍

Broccoli Almond Soup

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഈ സൂപ്പ് വളരെ മികച്ചതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന മറ്റ് അസ്വസ്ഥതകളെ ചെറുക്കുന്നതിനും ബ്രോക്കോളി ആല്‍മണ്ട് സൂപ്പ് സഹായിക്കുന്നു. ശൈത്യകാലം പല അസ്വസ്ഥതകളുടേതാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള വഴികളാണ് നാം ആലോചിക്കേണ്ടത്. ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ടത് ശരീരത്തിന് ചൂട് നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള ഭക്ഷണങ്ങളെക്കുറിച്ചാണ്. അതില്‍ മുന്നിലാണ് ആല്‍മണ്ട് ബ്രോക്കോളി സൂപ്പ്. എല്ലാ ദിവസവും ശീലമാക്കുന്നതും മികച്ച ഫലങ്ങള്‍ നല്‍കുന്നു.

നിര്‍ജ്ജലീകരണം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് പെട്ടെന്ന് മുക്തി നേടുന്നതിനും ഈ സൂപ്പ് മികച്ചതാണ്. നിര്‍ജ്ജലീകരണം വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒരു ആരോഗ്യ പ്രശ്‌നം തന്നെയാണ്. എല്ലാ വിധത്തിലും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ നിങ്ങള്‍ക്ക് ധൈര്യമായി ഉപയോഗിക്കാവുന്നതാണ് ബ്രോക്കോളി ആല്‍മണ്ട് സൂപ്പ്. ഫോളിക് ആസിഡിന്റെ ഗുണങ്ങള്‍ ബ്രോക്കോളിയില്‍ ധാരാളം ഉണ്ട്. ഇതെല്ലാം നിങ്ങള്‍ക്ക് ഒഴിവാക്കാനാവാത്ത ഗുണങ്ങള്‍ നല്‍കുന്നവയാണ്.

Broccoli Almond Soup

ശ്വാസകോശാരോഗ്യത്തിനും മികച്ചതാണ് ബ്രോക്കോളി ആല്‍മണ്ട് സൂപ്പ്. ഒരു പഠനമനുസരിച്ച്, ബ്രോക്കോളിയില്‍ കാണപ്പെടുന്ന ഒരു സംയുക്തമായ സള്‍ഫോറാപേന്‍ നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നു എന്നതാണ്. ഇത് ശ്വാസകോശത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. രുചിയുടെ കാര്യത്തിലും നിങ്ങള്‍ക്ക് എല്ലാ പോഷകങ്ങളുടെ ഗുണവും ഈ സൂപ്പ് നല്‍കുന്നു. കലോറി കുറവാണെങ്കിലും പോഷകങ്ങളും ധാതുക്കളും നിറഞ്ഞ ഒന്നാണ് ബ്രോക്കോളി സൂപ്പ്. അത് മാത്രമല്ല ക്രൂസിഫറസ് വെജിറ്റബിള്‍സ് എന്ന പച്ചക്കറി കുടുംബത്തില്‍ പെട്ടതും കൂടിയാണ് ബ്രോക്കോളി. വിറ്റാമിന്‍ സിയും ഇതില്‍ ധാരാളമുണ്ട്. ബദാമും ആരോഗ്യത്തിന്റെ കാര്യത്തില്‍ പുറകിലല്ല എന്നത് നമുക്കറിയാം.

രോഗത്തിന്റെ മൂലകാരണം കണ്ടെത്തി നശിപ്പിക്കാന്‍ ഈ സൂപ്പ് മികച്ചത്‌രോഗത്തിന്റെ മൂലകാരണം കണ്ടെത്തി നശിപ്പിക്കാന്‍ ഈ സൂപ്പ് മികച്ചത്‌

most read: ഒരു ഗ്ലാസ്സ് കുക്കുമ്പര്‍ സ്മൂത്തി: ആഗ്രഹം പോലെ തടി കുറക്കാം ദിവസങ്ങള്‍ക്കുള്ളില്‍

English summary

Broccoli Almond Soup Easy Recipe In Malayalam

Here in this article we are sharing a special and easy soup recipe of Broccoli and almond soup in malayalam. Take a look.
Story first published: Friday, December 2, 2022, 16:43 [IST]
X
Desktop Bottom Promotion