രാശി പറയും പങ്കാളിയുടെ ലൈംഗികാഭിരുചി

Posted By:
Subscribe to Boldsky

രാശി നോക്കി പല കാര്യങ്ങളും നമ്മുടെ ജീവിതത്തില്‍ സംഭവിക്കാറുണ്ട്. ജനിച്ച ഇംഗ്ലീഷ് തീയ്യതിയാണ് സോഡിയാക് സൈന്‍ തീരുമാനിക്കാന്‍ സഹായിക്കുന്നത്. കഴിഞ്ഞ് പോയ കാലം, വരാന്‍ പോവുന്ന കാലം, ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് എന്നിവയെല്ലാം മനസ്സിലാക്കാന്‍ സോഡിയാക് സൈനിന് കഴിയുന്നു. ജ്യോതിഷം തന്നെയാണ് ഇതിന്റെ പിന്നിലെ പ്രധാന ആകര്‍ഷണം. നമ്മുടെ വ്യക്തി ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും തീരുമാനിക്കാന്‍ ഇതിലൂടെ കഴിയുന്നു. വിവാഹ ജീവിതം വിവാഹ ശേഷമുള്ള കാര്യങ്ങള്‍ കുട്ടികള്‍ എന്നിവയെല്ലാം ജ്യോതിശാസ്ത്രത്തിലൂടെ തീരുമാനിക്കപ്പെടുന്നു.

ഫെബ്രുവരിയില്‍ കിട്ടാക്കടം വരെ കിട്ടും രാശിക്കാര്‍

ഒരാളുടെ ലൈംഗിക ജീവിതത്തിലെ അഭിരുചികളെപ്പോലും പ്രവചിക്കാന്‍ ഓരോ രാശിക്കാര്‍ക്കും കഴിയും എന്നാണ് പറയുന്നത്. ഇതിലൂടെ തന്നെ ഓരോരുത്തര്‍ക്ക് പറ്റിയ പങ്കാളിയെക്കുറിച്ചും നമുക്ക് മനസ്സിലാക്കാനാവും. രാശിചക്രത്തിലൂടെ ഇത്തരം കാര്യങ്ങള്‍ എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം. അതിന് സഹായിക്കുന്ന ചില പ്രവചനങ്ങള്‍ നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിയില്‍ പെട്ടവരുടെ വിവാഹജീവിതം വളരെയധികം സന്തോഷം നിറഞ്ഞതായിരിക്കും. കിടപ്പറയില്‍ വളരെ ഊര്‍ജ്ജസ്വലരായി കാര്യങ്ങള്‍ ചെയ്യുന്നവരും പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരുന്നവരും ആയിരിക്കും മേടം രാശിക്കാര്‍. ഒരിക്കലും വിവാഹ ജീവിതത്തെക്കുറിച്ച് ചിന്തിച്ച് ആകുലതപ്പെടുന്നവരായിരിക്കില്ല ഈ രാശിക്കാര്‍.

ഇടവം രാശി

ഇടവം രാശി

വളരെ റൊമാന്റിക് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരായിരിക്കും ഇത്തരക്കാര്‍. പങ്കാളിയുടെ ഇഷ്ടത്തിനും പ്രാധാന്യം നല്‍കി ജീവിതം മുന്നോട്ട് കൊണ്ടു പോവാന്‍ ശ്രമിക്കുന്നു. മീനം, മേടം, കര്‍ക്കിടകം രാശിക്കാരുമായുള്ള ബന്ധം ഇവര്‍ക്ക് നല്ലതാണ്.

മിഥുനം രാശി

മിഥുനം രാശി

സാഹസികമായി കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും. അത് വ്യക്തി ജീവിതത്തില്‍ ആയാലും ലൈംഗിക ജിവിതത്തില്‍ ആയാലും ഇവര്‍ തയ്യാറാവുന്നു. ജീവിതത്തില്‍ പലപ്പോഴും നിരാശ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ മികച്ച പങ്കാളിയെ കിട്ടിയില്ലെങ്കില്‍ അത് ജീവിതത്തില്‍ നഷ്ടമാണ് ഉണ്ടാക്കുക. കുംഭം, തുലാം, ചിങ്ങം രാശിക്കാര്‍ മികച്ച പങ്കാളികള്‍ ആയിരിക്കും.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

പങ്കാളിയെ എല്ലാ അര്‍ത്ഥത്തിലും തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരായിരിക്കും കര്‍ക്കിടകം രാശിക്കാര്‍. ശാരീരികമായും മാനസികമായും പങ്കാളിയെ അറിഞ്ഞാല്‍ മാത്രമേ ഇത്തരത്തിലൊരു ബന്ധത്തിന് ഇവര്‍ മുതിരുകയുള്ളൂ. ഇവരുടെ സ്വകാര്യ ജീവിതം വളരെയധികം ദുരൂഹതകള്‍ നിറഞ്ഞതായിരിക്കും. മീനം, കന്നി, മേടം രാശിക്കാര്‍ ഇവര്‍ക്ക് മികച്ച പങ്കാളികള്‍ ആയിരിക്കും.

 ചിങ്ങം രാശി

ചിങ്ങം രാശി

ആണിനും പെണ്ണിനും തുല്യ പ്രാധാന്യം ഏത് മേഖലയിലും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ചിങ്ങം രാശിക്കാര്‍. കിടപ്പറയില്‍ പോലും തുല്യത വേണമെന്ന് ആഗ്രഹിക്കുന്നവര്‍. സ്ത്രീകളിലേക്ക് പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നവരായിരിക്കും ഇവര്‍. ധനു, മിഥുനം, തുലാം രാശിക്കാര്‍ ഇവര്‍ക്ക് നല്ല പങ്കാളികള്‍ ആയിരിക്കും.

കന്നി രാശി

കന്നി രാശി

പ്രാക്ടിക്കലായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രാശിക്കാരാണ് ഇവര്‍. തനിക്ക് ലഭിക്കുന്നതെന്തോ അത് അതു പോലെ തന്നെ തിരിച്ച് കൊടുക്കാനാണ് ഇവര്‍ക്ക് താല്‍പ്പര്യം. അതിലുപരി പങ്കാളിയില്‍ സുരക്ഷിതത്വ ബോധം ഉണ്ടാക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു. ഇടവം, വൃശ്ചികം, കര്‍ക്കിടകം, മീനം എന്നീ രാശിക്കാര്‍ ഇവര്‍ക്ക് മികച്ച പങ്കാളികള്‍ ആയിരിക്കും.

തുലാം രാശി

തുലാം രാശി

പങ്കാളിയെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി ഏതറ്റം വരേയും പോവുന്നവരാണ് ഇവര്‍. എന്നാല്‍ താന്‍ നല്‍കുന്ന സന്തോഷം അതേ പടി തിരിച്ച് ലഭിക്കണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു. വികാരങ്ങള്‍ കൂടുതലുള്ളവരായിരിക്കും തുലാം രാശിക്കാര്‍. മിഥുനം, ചിങ്ങം, തുലാം, ധനു എന്നീ രാശിക്കാര്‍ ഇവര്‍ക്ക് മികച്ച പങ്കാളികള്‍ ആയിരിക്കും.

വൃശ്ചികം രാശി

വൃശ്ചികം രാശി

സ്വാര്‍ത്ഥന്‍മാരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല കിടപ്പറയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. കര്‍ക്കിടകം, മീനം, മകരം എന്നീ രാശിക്കാര്‍ ഇവര്‍ക്ക് മികച്ച പങ്കാളികള്‍ ആയിരിക്കും.

ധനു രാശി

ധനു രാശി

ഒരു ബന്ധത്തിലും ആത്മാര്‍ത്ഥതയില്ലാതെ ചെന്നു പെടുന്നവരാണ് ഇവര്‍. ശാരീരികമായി ബന്ധം പുലര്‍ത്തുന്നതിലും അതേ നിലപാട് തന്നെയായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. തുലാം, മകരം, മിഥുനം രാശിക്കാര്‍ ഇവര്‍ക്ക് മികച്ച പങ്കാളികള്‍ ആയിരിക്കും.

മകരം രാശി

മകരം രാശി

ഏത് കാര്യത്തിനായാലും അല്‍പം പുറകോട്ട് നില്‍ക്കുന്ന രാശിക്കാരാണ് ഇവര്‍. പ്രണയത്തിന് പ്രാധാന്യം നല്‍കുന്നവരാണ് ഇത്തരക്കാര്‍. മാത്രമല്ല വിശ്വസ്തരും പല വിധത്തില്‍ മറ്റുള്ളവരെ സഹായിക്കുന്നവരും ആയിരിക്കും ഇത്തരക്കാര്‍. മീനം, മിഥുനം, കര്‍ക്കിടകം രാശിക്കാര്‍ ഇവര്‍ക്ക് മികച്ച പങ്കാളികള്‍ ആയിരിക്കും.

കുംഭം രാശി

കുംഭം രാശി

സെക്‌സ് ജീവിതം വളരെയധികം രസകരമായി മുന്നോട്ട് കൊണ്ട് പോവാന്‍ ആഗ്രഹിക്കുന്നവരാണ് അവര്‍. അതിനായി പുതിയ വഴികള്‍ താല്‍പ്പര്യപ്പെടുന്നവര്‍ ആയിരിക്കും എന്നതാണ് സത്യം. മിഥുനം, കര്‍ക്കിടകം, ചിങ്ങം ധനു രാശിക്കാര്‍ ഇവര്‍ക്ക് അനുയോജ്യരാണ്.

മീനം രാശി

മീനം രാശി

പ്രണയത്തിന് മുന്‍ഗണന നല്‍കുന്നവര്‍. ശാരീരികമായുള്ള അടുപ്പം ഇവര്‍ക്ക് രണ്ടാമതായിരിക്കും. തനിക്ക് മനസ്സിനിണങ്ങിയ പങ്കാളിക്ക് വേണ്ടി എന്തും ചെയ്യാന്‍ ശ്രമിക്കുന്നു മീനം രാശിക്കാര്‍. കര്‍ക്കിടകം, വൃശ്ചികം, ഇടവം, മകരം രാശിക്കാര്‍ ഇവര്‍ക്ക് ചേര്‍ന്നവരായിരിക്കും.

English summary

What Your Zodiac Sign Says About Your Love Life

Find out what your zodiac sign says about your love life. Which sign you were born and use this sign to make predictions about your love life
Story first published: Wednesday, February 21, 2018, 10:30 [IST]