For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിധവകള്‍ സിന്ദൂരം തൊടരുത്, എന്തുകൊണ്ട്?

|

നാമെല്ലാം ജീവിയ്ക്കുന്നത് തന്നെ നമുക്കുള്ളില്‍ നിലനില്‍ക്കുന്ന പല വിശ്വാസങ്ങളുടേയും ബലത്തിലാണ്. ഇതില്‍ തന്നെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഉണ്ടെന്നതാണ് സത്യം. ഹിന്ദു വിശ്വാസമനുസരിച്ച് നമുക്കിടയില്‍ നിലനില്‍ക്കുന്ന വിശ്വാസങ്ങള്‍ക്കെല്ലാം ഒരു ശാസ്ത്രീയാടിത്തറ ഉണ്ടായിരിക്കും. മുടി അത്ര നിസ്സാരക്കാരനല്ല, സൂക്ഷിച്ചോളൂ..

എന്നാല്‍ ഇത്തരം വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയമായി നല്‍കുന്ന പ്രാധാന്യത്തേക്കാള്‍ നമ്മുടെ വിശ്വാസങ്ങളുടെ പിന്‍ബലമാണ് നമ്മള്‍ നല്‍കുന്നത്. എന്തൊക്കെയാണ് നമ്മള്‍
ചെയ്യുന്ന ഓരോ കാര്യത്തിനും പുറകിലുള്ള ശാസ്ത്രീയവശം എന്നു നോക്കാം.

കൂപ്പുകൈകളോടെ സ്വാഗതം ചെയ്യുന്നത്

കൂപ്പുകൈകളോടെ സ്വാഗതം ചെയ്യുന്നത്

നമ്മുടെ ഇന്ത്യന്‍ സംസ്‌കാരത്തില്‍ എടുത്തു പറയാവുന്ന ഒന്നാണ് ഇത്. നമസ്‌കാരം പറയുന്നത്. നമസ്‌കാരം പറയുമ്പോഴാകട്ടെ ഇരുകൈകളും കൂപ്പിയാണ് ചെയ്യുന്നതും. ബഹമാനത്തെ സൂചിപ്പിക്കാനാണ് ഇത്തരം രീതി ഇപ്പോഴും പിന്തുടര്‍ന്നു വരുന്നത്. എന്നാല്‍ നമ്മള്‍ കൈകൂപ്പുകള്‍ കണ്ണ്, ചെവി, മനസ്സ് എന്നിവയുടെയെല്ലാം ശ്രദ്ധ കൈയ്യില്‍ കേന്രീകരിക്കപ്പെടുന്നു. ഇത് നമ്മുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു.

സ്ത്രീകള്‍ കാലില്‍ മോതിരമിടുന്നത്

സ്ത്രീകള്‍ കാലില്‍ മോതിരമിടുന്നത്

വിവാഹം കഴിഞ്ഞ സ്ത്രീകള്‍ കാലില്‍ മിഞ്ചി എന്നറിയപ്പെടുന്ന മോതിരം ഇടാറുണ്ട്. കാലിന്റെ രണ്ടാമത്തെ വിരലിലാണ് ഇത് ഇടാറുള്ളത്. ആചാരങ്ങളഉടെ ഭാഗമായാണ് ഇത് പിന്തുടര്‍ന്നു പോരുന്നതെങ്കിലും ഇതിലൂടെ സ്ത്രീകളുടെ രക്ത ചംക്രമണ വ്യവസ്ഥ ക്രമീകരിക്കപ്പെടുന്നു. ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാവുന്നു. മാത്രമല്ല ഗര്‍ഭപാത്രത്തിനെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വെള്ളിയിലുള്ള മിഞ്ചി ധരിയ്ക്കുന്നത് നന്നായിരിക്കും. ഇത് ശരീരവും ഭൂമിയുമായുള്ള ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

നദിയില്‍ നാണയമെറിയുന്നത്

നദിയില്‍ നാണയമെറിയുന്നത്

പല ക്ഷേത്രങ്ങളിലും നമ്മള്‍ കാണുന്നത് അവിടുത്തെ ക്ഷേത്രക്കുളത്തിലോ അതിനോട് ചേര്‍ന്ന നദിയിലോ നാണയങ്ങള്‍ എറിയുന്നത്. വിശ്വാസത്തിന്റെ ഭാഗമായാണ് ഇത്തരം ആചാരങ്ങള്‍ നിലനില്‍ക്കുന്നത്. എന്നാല്‍ നാണയങ്ങളിലെ ലോഹാംശം ശരീരത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് ജലത്തെ ശുദ്ധീകരിക്കുന്നു.

നെറ്റിയില്‍ കുങ്കുമം ധരിയ്ക്കുന്നത്

നെറ്റിയില്‍ കുങ്കുമം ധരിയ്ക്കുന്നത്

നെറ്റിയില്‍ സ്ത്രീകള്‍ കുങ്കുമം ധരിയ്ക്കുന്നത് നമ്മുടെ ആചാരത്തിന്റെയും വിശ്വാസങ്ങളുടേയും ഭാഗമാണ്. എന്നാല്‍ നെറ്റിയുടെ മധ്യഭാഗത്ത് നിന്ന് നമുക്ക് ലഭിയ്ക്കുന്ന എനര്‍ജി എത്രയെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ പലപ്പോഴും നെറ്റിയില്‍ നടുക്ക് കുങ്കുമം തൊടുന്നത് നമ്മുടെ എനര്‍ജി വര്‍ദ്ധിപ്പിക്കും.

 ക്ഷേത്രങ്ങളിലെ മണികള്‍

ക്ഷേത്രങ്ങളിലെ മണികള്‍

എല്ലാ ക്ഷേത്രങ്ങളിലും ഓട്ടുമണികള്‍ ഉണ്ടാവും. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് പൂജാരി മണിയടിച്ച് ശ്രീകോവിലില്‍ കയറുന്നത് നമ്മള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഈ മണിയൊച്ച നമ്മുടെ മനസ്സിനേയും ശരീരത്തേയും ഉണര്‍ത്തുന്നു. പല വിധ ചിന്തകളില്‍ നിന്നും മനസ്സ് ഏകാഗ്രമാക്കാന്‍ ഇത്തരം മണിയൊച്ച സഹായിക്കുന്നു.

 നിലത്തിരുന്ന് ഭക്ഷണം

നിലത്തിരുന്ന് ഭക്ഷണം

നിലത്തിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇതിനു പിന്നിലും ആരോഗ്യപരമായ കാരണം നിലനില്‍ക്കുന്നുണ്ട്. പത്മാസനത്തിലാണ് നാം ഭക്ഷണം കഴിയ്ക്കാന്‍ ഇരിയ്ക്കുക. ഇത് നല്ല രീതിയില്‍ ഭക്ഷണം കഴിയ്ക്കാനും ദഹനത്തിനും സഹായിക്കുന്നു.

വടക്കോട്ട് തല വെച്ച് ഉറങ്ങരുത്

വടക്കോട്ട് തല വെച്ച് ഉറങ്ങരുത്

വടക്കോട്ട് തലവെച്ചു ഉറങ്ങരുതെന്ന് പറയാറുണ്ട് വീട്ടിലെ മുതിര്‍ന്നവര്‍. ആത്മാവിന്റെ സാന്നിധ്യം അല്ലെങ്കില്‍ മരണം ഉണ്ടാവും എന്നൊക്കെയാണ് ഇതിന് പഴമക്കാര്‍ പറയുന്ന കാരണം. എന്നാല്‍ വടക്കോട്ട് തല വെച്ചുറങ്ങുമ്പോള്‍ ഭൂമിയുടെ കാന്തിക വലയം നമ്മുടെ തലച്ചോറിന്റെ രക്തചംക്രമണ വ്യവസ്ഥയെ പ്രതികൂലമായി ബാധിയ്ക്കുന്നു.

കാത് കുത്തുന്നത്

കാത് കുത്തുന്നത്

കാത് കുത്തുന്നതും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. എന്നാല്‍ കാത് കുത്തുന്നത് നമ്മുടെ ബുദ്ധിശക്തിയെ ഉണര്‍ത്തുന്നു. മാത്രമല്ല ഇത് ഊര്‍ജ്ജത്തെ കൂടുതല്‍ ശരീരത്തിലേക്ക് പ്രവഹിക്കാനുള്ള വഴിയൊരുക്കുന്നു.

ഉപവാസത്തിനു പിറകില്‍

ഉപവാസത്തിനു പിറകില്‍

ഉപവാസം നടത്തുന്നത് നല്ലതാണ്. നമ്മുടെ വിശ്വാസമനുസരിച്ച് നിരവധി തരത്തിലുള്ള ഉപവാസം നമ്മള്‍ എടുക്കാറുണ്ട്. എന്നാല്‍ ശരീരത്തിനുള്ളിലുള്ള വിഷാംശത്തെ പുറന്തള്ളി ശരീരം സ്വയം ശുദ്ധീകരിക്കുന്നതിന് ഈ ഉപവാസം സഹായിക്കുന്നു.

കാല്‍ തൊട്ടു നമസ്‌കരിക്കുന്നത്

കാല്‍ തൊട്ടു നമസ്‌കരിക്കുന്നത്

കാല്‍ തൊട്ട് നമസ്‌കരിക്കുന്നതും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. എന്നാല്‍ രണ്ട് ശരീരം സ്പര്‍ശിക്കുമ്പോള്‍ പരസ്പരം പ്രവഹിക്കുന്ന ഊര്‍ജ്ജം നമ്മുടെ മാനസിക നിലയെ ഉയര്‍ത്തുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.

 സ്ത്രീകള്‍ സിന്ദൂരം അണിയുന്നത്

സ്ത്രീകള്‍ സിന്ദൂരം അണിയുന്നത്

വിവാഹിതരായ സ്ത്രീകള്‍ സിന്ദൂരം അണിയുന്നത് സാധാരണമാണ്. എന്നാല്‍ ഇതിനു പിന്നിലുള്ള ശാസ്ത്രീയമായ കാരണം എന്ന് പറഞ്ഞാല്‍ കുങ്കുമം ഉണ്ടാക്കുന്നത് മഞ്ഞള്‍ പൊടിയും മെര്‍ക്കുറിയും ഉപയോഗിച്ചാണ് ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

വിധവകള്‍ സിന്ദൂരം തൊടരുത്

വിധവകള്‍ സിന്ദൂരം തൊടരുത്

എന്നാല്‍ വിധവകള്‍ സിന്ദൂരം തൊടരുത് എന്നാണ് പറയുന്നത്. ഇതിനു കാരണം നമ്മുടെ എല്ലാ വികാരങ്ങളുടേയും കേന്ദ്രമാണ് പിറ്റിയൂട്ടറി ഗ്രന്ഥി. ഇത്തരത്തില്‍ സിന്ദൂരം ധരിയ്ക്കുമ്പോള്‍ ഇത് ലൈംഗിക വികാരങ്ങളെ ഉണര്‍ത്തുമെന്നാണ് ശാസ്ത്രം പറയുന്നത്.

English summary

Surprising Reasons Behind Hindu Traditions

We're so used to following traditions. But have we ever stopped to wonder why they exist in the first place? Take a look at these Hindu traditions...
Story first published: Monday, April 18, 2016, 12:35 [IST]
X
Desktop Bottom Promotion