ചിലരെ കൊതുകു കൂടുതല്‍ കടിയ്ക്കുന്നത്‌

Posted By: Super
Subscribe to Boldsky

വേനല്‍ക്കാലമാകുമ്പോള്‍ ജനാലകളിലൂടെ കൊതുകുകള്‍ നിങ്ങളെ തേടിയെത്തും. അവര്‍ നിങ്ങളുടെ രക്തം കുടിച്ച് വിശപ്പടക്കാനായാണ് വരുന്നത്. ചിലയാളുകളെ കൊതുകുകള്‍ വല്ലാതെ ആക്രമിക്കും. പ്രത്യേകിച്ച് പ്രഭാതത്തില്‍ നടക്കാന്‍ പോകുമ്പോള്‍.

ചില ആളുകള്‍ ശരിക്കും കൊതുകുകളെ ആകര്‍ഷിക്കുന്നവരാണ്. ചിലരെ കൊതുകുകള്‍ പൊതിയുമ്പോള്‍ ചിലരാകട്ടെ വൈകുന്നേരം മുഴുവനും വീടിന് പുറത്തിരുന്നാലും ഒരു കൊതുക് പോലും അവരെ കടിക്കില്ല. ഈ ആളുകള്‍ ശരിക്കും കാഴ്ചയിലും ഗന്ധത്തിലും അനുഗ്രഹീതരാണ്. കൊതുകുകള്‍ തങ്ങളുടെ ഇന്ദ്രിയങ്ങളുപയോഗിച്ച് ആള്‍ക്കൂട്ടത്തില്‍ നിന്ന് തങ്ങള്‍ക്ക് ആവശ്യമുള്ളവരെ തെരഞ്ഞ് കണ്ടെത്തുന്നു. കൊതുക് കടി ലോഭമില്ലാതെ നിങ്ങള്‍ക്ക് കിട്ടുന്നുണ്ടെങ്കില്‍ അതിന് പിന്നിലുള്ള ചില കാരണങ്ങളെ പരിചയപ്പെടുക.

ശ്വസനം

ശ്വസനം

കൊതുകുകള്‍ വായുവിലെ കാര്‍ബണ്‍ഡയോക്സൈഡ് കണ്ടെത്തുന്നു. അതിനാല്‍ തന്നെ നിങ്ങളുടെ ശ്വസനത്തിന്‍റെ അളവനുസരിച്ച് കൊതുക് നിങ്ങളെ തേടിയെത്തും. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്‍റെ സാന്നിധ്യം ജീവനുള്ള, ശ്വസിക്കുന്ന, രക്തമുള്ള ഒരു ജീവിയുടെ സാമീപ്യം തിരിച്ചറിയാന്‍ കൊതുകിനെ സഹായിക്കുന്നതാണ്. ഒരിക്കല്‍ അവ ഇത് തിരിച്ചറിഞ്ഞാല്‍ ഉറവിടം കണ്ടെത്തുന്നത് വരെ അവ സിഗ്സാഗ് രീതിയില്‍ പറക്കും.

ദൂര്‍ഗന്ധം

ദൂര്‍ഗന്ധം

നിങ്ങള്‍ക്ക് എത്രത്തോളം ദുര്‍ഗന്ധമുണ്ടോ അത്രത്തോളം വേഗത്തില്‍ കൊതുകുകള്‍ നിങ്ങളെ കണ്ടെത്തും. ഡിയോഡറന്‍റ് ഒഴിവാക്കുക, സോപ്പ് ഉപയോഗിക്കാതിരിക്കുക എന്നിവ കൊതുകള്‍ നിങ്ങളെ വേഗത്തില്‍ കണ്ടെത്താനിടയാക്കും.

ചുറ്റുപാടും നടക്കുക

ചുറ്റുപാടും നടക്കുക

കാഴ്ച വഴിയാണ് കൊതുകുകള്‍ ഇരയെ കണ്ടെത്തുന്നത്. തുടര്‍ന്ന് ചലിക്കുന്നവയെ ശ്രദ്ധിക്കും. പുറത്തേക്ക് പോവുക, മുറ്റത്ത്കൂടി നടക്കുക എന്നിവയൊക്കെ അവ നിങ്ങളെ പിന്തുടരാനിടയാക്കും.

വിയര്‍പ്പ്

വിയര്‍പ്പ്

വിയര്‍പ്പിന്‍റെ നനവും ഗന്ധവും കൊതുകുകളെ വേഗത്തില്‍ ആകര്‍ഷിക്കും. വേനലിലെ ചൂടുള്ള കാലാവസ്ഥയില്‍ പുറത്ത് നടന്ന് വിയര്‍ത്ത് വരുന്നത് കൊതുകുള്‍ നിങ്ങളെ ഇരയാക്കാനിടയാക്കും.

ചൂട്

ചൂട്

കൊതുകുകളെ ചൂട് തിരയുന്ന മിസൈലുകള്‍ പോലെ കണക്കാക്കുക. നിങ്ങളുടെ ശരീരത്തിന്‍റെ ചൂടനുസരിച്ച് അവ നിങ്ങളെ വേഗത്തില്‍ കണ്ടെത്തും. ഒരു നിശ്ചിത അകലത്തിനപ്പുറത്ത് നിന്ന് നിങ്ങളുടെ ചൂട് അറിയാനാകില്ലെങ്കിലും, ഒരു പരിധിക്കുള്ളിലെത്തുമ്പോള്‍ അവ നിങ്ങളെ കണ്ടെത്തും.

ഇരുണ്ട നിറമുള്ള വസ്ത്രങ്ങള്‍

ഇരുണ്ട നിറമുള്ള വസ്ത്രങ്ങള്‍

ഇരുണ്ട നിറങ്ങള്‍, പ്രത്യേകിച്ച് നീല നിറം കൊതുകുകളെ വേഗത്തില്‍ ആകര്‍ഷിക്കും എന്നാണ് ഗവേഷണങ്ങള്‍ കാണിക്കുന്നത്. അതിനാല്‍ ഇരുണ്ട നിറമുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കി വെള്ള പോലുള്ള നിറങ്ങള്‍ ധരിക്കുക.

ഫ്ലോറല്‍ സെന്‍റുകള്‍

ഫ്ലോറല്‍ സെന്‍റുകള്‍

നിങ്ങളുടെ ശരീരത്തിന് ഉയര്‍ന്ന ദുര്‍ഗന്ധമാണെങ്കില്‍ ശക്തമായ, വിലകൂടിയ പെര്‍ഫ്യൂം ഉപയോഗിക്കുക. ഫ്ലോറല്‍ സെന്‍റുകള്‍ കൊതുകുകളെ ആകര്‍ഷിക്കുന്നവയാണ്.

ആല്‍ഫ ഹൈഡ്രോക്സി ഉത്പന്നങ്ങള്‍ ചര്‍മ്മത്തില്‍ ഉപയോഗിക്കല്‍

ആല്‍ഫ ഹൈഡ്രോക്സി ഉത്പന്നങ്ങള്‍ ചര്‍മ്മത്തില്‍ ഉപയോഗിക്കല്‍

ശരീരത്തില്‍ സ്വയം ഉത്പാദിപ്പിക്കപ്പെടുന്ന ലാക്ടിക് ആസിഡ് കൊതുകുകളെ തടയാന്‍ സഹായിക്കുന്നവയാണ്. നിരവധി ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങള്‍ ലാക്ടിക് ആസിഡ് അടങ്ങിയവയാണ്. ഇത് കൊതുകുകളെ അകറ്റാന്‍ സഹായിക്കും. "ആല്‍ഫ ഹൈഡ്രോക്സി" എന്ന് ലേബലിലുള്ള ലോഷനുകളും ക്രീമുകളും ഉപയോഗിക്കുക. ഇവയില്‍ ലാക്ടിക് ആസിഡ് കൂടുതലായി അടങ്ങിയിരിക്കുന്നു.

സോക്സ് മാറ്റാതിരിക്കുക

സോക്സ് മാറ്റാതിരിക്കുക

ഇത് ഗവേഷണങ്ങളില്‍ കണ്ടെത്തിയ കാര്യമാണ്. ദുര്‍ഗന്ധമുള്ള പാദങ്ങള്‍ കൊതുകുകളെ ആകര്‍ഷിക്കും. എന്‍ഡോമോളജിസ്റ്റായ ഡാനിയല്‍ എല്‍. ക്ലൈന്‍ നടത്തിയ പരീക്ഷണത്തില്‍ മൂന്ന് ദിവസം പഴക്കമുള്ള സോക്സ് കൊതുകുകളെ ധാരാളമായി ആകര്‍ഷിക്കുന്നതായി കണ്ടെത്തി. മനുഷ്യന്‍റെ പാദത്തില്‍ വളരുന്ന ബാക്ടീരിയയാണ് ഇതിന് കാരണമാകുന്നതെന്നും കണ്ടെത്തി.

ബിയറും ലിംബര്‍ഗര്‍ ചീസും

ബിയറും ലിംബര്‍ഗര്‍ ചീസും

ബിയര്‍ കുടിക്കുന്നവരെ കൊതുകുകള്‍ കൂടുതലായി കടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബിയറിനൊപ്പം ലിംബര്‍ഗര്‍ ചീസ് കൂടി കഴിക്കുന്നത് നിങ്ങളെ നല്ലൊരിരയാക്കി മാറ്റും. നിങ്ങളുടെ പാദത്തില്‍ ദുര്‍ഗന്ധമുണ്ടാക്കുന്ന അതേ ബാക്ടീരിയ തന്നെയാണ് ലിംബര്‍ഗര്‍ ചീസ് നിര്‍മ്മാണത്തിലും ഉപയോഗിക്കപ്പെടുന്നത്.

രക്ത ഗ്രൂപ്പ്

രക്ത ഗ്രൂപ്പ്

തങ്ങളുടെ ഗ്രൂപ്പില്‍ പെട്ടവരുടെ രക്തം തേടുന്നവരാണ് യക്ഷികള്‍ എന്ന ചൊല്ല് കൊതുകുകളുടെ കാര്യത്തിലുമുണ്ട്. ചില രക്ത ഗ്രൂപ്പുകള്‍ കൊതുകുകളെ ആകര്‍ഷിക്കുകയോ അകറ്റുകയോ ചെയ്യും. നിങ്ങള്‍ക്ക് ധാരാളമായി കൊതുക് കടിയേല്‍ക്കുന്നുവെങ്കില്‍ നിങ്ങള്‍ 'ഒ' ഗ്രൂപ്പില്‍ പെട്ട രക്തമുള്ളയാളാവാനിടയുണ്ട്. ജപ്പാനിലെ ഒരു കൂട്ടം ഗവേഷകര്‍ കൊതുകുകളുടെ രക്തം കുടിക്കുന്ന ഭാഗം നീക്കം ചെയ്ത് ആളുകള്‍ക്കിടയിലേക്ക് വിട്ടു. ഇവ എ, ബി ഗ്രൂപ്പിലുള്ളവരെ ഒഴിവാക്കി വീണ്ടും വീണ്ടും ചെന്നിരുന്നത് ഒ ഗ്രൂപ്പുകാരുടെ ശരീരത്തിലായിരുന്നു.

മധുരം

മധുരം

സാച്ചറൈഡ്സ് ഉത്പാദിപ്പിക്കപ്പെടുന്ന ആളുകളെ കൊതുകുകള്‍ തെരഞ്ഞെടുക്കുന്നു. സാച്ചറൈഡ്സ് ചര്‍മ്മത്തില്‍ മധുരമുണ്ടാക്കും. ഇത് കൊതുകുകളെ ആകര്‍ഷിക്കുന്നതാണ്.

സ്റ്റിറോയ്ഡുകളും കൊളസ്ട്രോളും

സ്റ്റിറോയ്ഡുകളും കൊളസ്ട്രോളും

ചര്‍മ്മത്തിന്‍റെ പ്രതലത്തില്‍ ഉയര്‍ന്ന തോതില്‍ സ്റ്റീറോയ്ഡ് അല്ലെങ്കില്‍ കൊളസ്ട്രോള്‍ ഉള്ള ആളുകളെ കൊതുകുകള്‍ കൂടുതലായി കടിക്കും. കൊളസ്ട്രോള്‍ കൂടുതലുള്ളവരെ കൊതുകുകള്‍ ഇരയാക്കുന്നു എന്ന് ഇതിനര്‍ത്ഥമില്ല. ഇത്തരക്കാരില്‍ കൊളസ്ട്രോള്‍ കൂടുതലായി ഉണ്ടാവുകയും അതിന്‍റെ ഉപോത്പന്നങ്ങള്‍ ചര്‍മ്മോപരിതലത്തില്‍ അവശേഷിക്കുകയും ചെയ്യും.

ആസിഡുകള്‍

ആസിഡുകള്‍

യൂറിക് ആസിഡ് പോലുള്ള ആസിഡുകള്‍ കൂടിയ അളവില്‍ ഉത്പാദിപ്പിക്കുന്നവരെ കൊതുകുകള്‍ ലക്ഷ്യം വെയ്ക്കും. ഇത് കൊതുകുകളെ ആകര്‍ഷിക്കുന്ന ഗന്ധമുണ്ടാക്കുകയും അവരെ കടിക്കാനിടയാക്കുകയും ചെയ്യും. കൊതുകിനെ അകറ്റുന്ന 10 സസ്യങ്ങള്‍

Read more about: pulse സ്പന്ദനം
English summary

Why Do Mosquitoes Bite Some People And Not Others

Some people are real mosquito magnets. Why do some people seem to attract bloodthirsty mosquitoes from all over the neighborhood, while others can sit outside all evening without suffering a bite?