For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത്തരം ഫേസ്ബുക് റിക്വസ്റ്റ് സ്വീകരിയ്ക്കരുത്‌

By Super
|

എല്ലാവരെയും സുഹൃത്തുക്കളാക്കാന്‍ കഴിയുന്നയിടമാണ് ഫേസ്ബുക്ക്. ഇവിടെ ലിംഗം, മതം, രാജ്യം എന്നിവയിലൊന്നും വിവേചനമില്ല. ഒരു ക്ലിക്ക് മതി ലോകത്തിന്‍റെ മറ്റൊരു കോണിലിരിക്കുന്നയാളെ ഇവിടെയിരുന്ന് സുഹൃത്താക്കുവാന്‍. എന്നാല്‍ ആരെയാണ് സുഹൃത്താക്കേണ്ടത്, ആരെയാണ് നിരസിക്കേണ്ടത് എന്ന് നിങ്ങള്‍ക്കറിയുമോ?

ഒരാള്‍ സുഹൃത്താകാനായി റിക്വസ്റ്റ് അയക്കുമ്പോള്‍ അത് സ്വീകരിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഭാഗത്ത് നിന്ന് ശ്രദ്ധയോടെയുള്ള തീരുമാനം ആവശ്യമാണ്. സുരക്ഷ ഉറപ്പ് വരുത്താന്‍ എല്ലാ ഫ്രണ്ട് റിക്വസ്റ്റുകളും ശ്രദ്ധയോടെ നിരീക്ഷിക്കണം. ഫേസ്ബുക്കിലെ സുരക്ഷിതത്വത്തിനായി, ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കുമ്പോള്‍ ഒഴിവാക്കേണ്ടുന്ന ചിലരെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

1. അപരിചിതര്‍ - അപരിചിതനായ ഒരാളില്‍ നിന്നുള്ള റിക്വസ്റ്റ് സ്വീകരിക്കാതിരിക്കുക. ആ വ്യക്തി ഏത് തരക്കാരനാണെന്ന് നിങ്ങള്‍ക്കറിയില്ല എന്നു മാത്രമല്ല നിങ്ങളുടെ ഫേസ്ബുക്കിലെ വിവരങ്ങള്‍ അവര്‍ ദുരുപയോഗപ്പെടുത്തുകയും ചെയ്തേക്കാം.

2. മുന്‍ ജീവിത പങ്കാളികള്‍ - മുന്‍ ഭാര്യ/ഭര്‍ത്താവ്, മുന്‍ ബോയ്ഫ്രണ്ട്/ഗേള്‍ഫ്രണ്ട് എന്നിവരെ ഒഴിവാക്കുക. ഒരു പൊതു നിയമമെന്ന നിലയില്‍ ഇത്തരക്കാരില്‍ നിന്നുള്ള റിക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കുക. ഇതിന് ഇടവരുത്തിയാല്‍ നിങ്ങളുടെ വര്‍ത്തമാനകാലജീവിതത്തെ അലോസരപ്പെടുത്തുന്ന തരത്തില്‍ പഴയ അനുഭവങ്ങള്‍ മടങ്ങിവരും.

Facebook

3. സഹപ്രവര്‍ത്തകര്‍ - എല്ലാ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളാകില്ല. നിങ്ങള്‍ ഒരുമിച്ചാണ് ജോലി ചെയ്യുന്നതെങ്കിലും ആ യോജിപ്പ് എല്ലാവരുമായും ഷെയര്‍ ചെയ്യരുത്. സഹപ്രവര്‍ത്തകരില്‍ മറ്റുള്ളവരേക്കാള്‍ അടുപ്പം നിങ്ങളോടുള്ളവരാകട്ടെ നിങ്ങളുടെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍.

4. വിദ്യാര്‍ത്ഥികള്‍ - ഇന്ന് വിദ്യാര്‍ത്ഥിയും അധ്യാപകനും തമ്മിലുള്ള ബന്ധത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. എന്നിരുന്നാലും ഒരു പരിധിവരെ പവിത്രത ഇതില്‍ കാത്തുസൂക്ഷിക്കേണ്ടതായിട്ടുണ്ട്. നിങ്ങളുടെ വിദ്യാര്‍ത്ഥികളെ അറിയുന്നത് നല്ലതാണ്, പക്ഷേ അമിതമായ സൗഹൃദം ആശാസ്യമല്ല. ഇത് ഫേസ്ബുക്കിലെ സൗഹൃദങ്ങളില്‍ ശ്രദ്ധിക്കേണ്ടതാണ്.

5. അധ്യാപകര്‍ - അധ്യാപകര്‍ എന്നതുകൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത് നിങ്ങളെ നിലവില്‍ പഠിപ്പിക്കുന്ന, അല്ലെങ്കില്‍ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരെന്നാണ്. ഒരു അധ്യാപക - വിദ്യാര്‍ത്ഥി ബന്ധം വിശുദ്ധവും സവിശേഷവുമാണ്. ഫേസ്ബുക്ക് എന്നത് ഔപചാരികതകളില്ലാത്ത ഒരിടമാണ്. നിസാരമായ ചില പ്രയോഗങ്ങളും, വാക്കുകളും ഏറെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ക്കിടയാക്കിയേക്കാം.

6. നല്ല പരിചയമില്ലാത്തവര്‍ - മുഖം കണ്ടാല്‍ തിരിച്ചറിയുന്നതും എന്നാല്‍ അധികം പരിചയമില്ലാത്തതുമായവരുണ്ടാകും. പരിചിതരെങ്കിലും ഇവര്‍ അടുത്ത സുഹൃത്തുക്കളല്ല. ഇവരുടെ ഫ്രണ്ട് റിക്വസ്റ്റുകളും ഒഴിവാക്കേണ്ടവയാണ്.

7. ചില ബന്ധുക്കളും സുഹൃത്തുക്കളും - നിങ്ങളുടെ എല്ലാ ബന്ധുക്കളും സമാനരോ, നിങ്ങളെക്കുറിച്ച് ഒരേ അഭിപ്രായം ഉള്ളവരോ അല്ല. എല്ലാ കുടുംബങ്ങളിലും മനപ്പൂര്‍വ്വമോ അല്ലാതെയോ അസ്വസ്ഥതകളുണ്ടാക്കുന്ന ചില വ്യക്തികളുണ്ടാകും. നിങ്ങള്‍ക്ക് അവരെ അറിയുകയും ചെയ്യാമായിരിക്കും. ഇത്തരക്കാരെ നിങ്ങളുടെ ഫേസ്ബുക്ക് ലോകത്ത് നിന്ന് അകറ്റി നിര്‍ത്തുക.

Read more about: pulse സ്പന്ദനം
English summary

Facebook Requests You Should Never Accept

Know about some facebook requests that you should not accept. Read more to know,
Story first published: Wednesday, December 10, 2014, 14:39 [IST]
X
Desktop Bottom Promotion