ഏപ്രില്‍ 9, തിങ്കളാഴ്ചയിലെ നക്ഷത്ര ഫലം

Posted By: anjaly TS
Subscribe to Boldsky

പ്രപഞ്ചം ജീവിതത്തിലെ വരുത്തുന്ന സ്വാധീനങ്ങളെ മനസിലാക്കാന്‍ സാധിച്ചാല്‍ ഈ പ്രശ്‌നത്തില്‍ നിന്നും ഒരു പരിധി വരെ നമുക്ക് രക്ഷ നേടാം.

രാശി ഫലങ്ങളാണ് ഹിന്ദു വിശ്വാസ പ്രകാരം പ്രപഞ്ചത്തെ സ്വാധീനം അറിയുന്നതിനായി നമ്മള്‍ പിന്തുടരുന്നത്. ഏപ്രില്‍ 9 തിങ്കളാഴ്ചയിലെ രാശി ഫലം...

മേടം

മേടം

നിങ്ങള്‍ കരുതുന്നതിലും കൂടുതല്‍ അളവില്‍ നല്‍കാനുള്ള ശേഷി നിങ്ങളിലുണ്ട്. ഈ വര്‍ഷം നിരവധി നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ആ നേട്ടങ്ങള്‍ ഗൗനിക്കാതെ പോയെന്ന് മാത്രം. കൃത്യമായ കഠിനാധ്വാനമായിരുന്നു നിങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായത്. എന്താണോ ശരി അതിന് വേണ്ടി നിലയുറപ്പിക്കാനുള്ള ധൈര്യം നിങ്ങള്‍ കാണിച്ചു. നല്ല കാര്യങ്ങളിലേക്കുള്ള ചുവടുകളും വെച്ചു. എന്നാല്‍ അടുത്തിടെ ഉരുത്തിരിഞ്ഞ ചില സാഹചര്യങ്ങളായിരിക്കും നിങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കിയിരിക്കുക. എന്നാലത് മാറും. ഒരു പുതിയ അവസരം നിങ്ങളിലേക്ക് എത്തുകയാണ്. ആ അവസരത്തോടെ യെസ് പറയാന്‍ തയ്യാറായി ഇരിക്കുക.

ഇടവം

ഇടവം

ഒരു പ്രധാനപ്പെട്ട തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതനാവുകയാണ് നിങ്ങളിപ്പോള്‍. പോസിറ്റീവുകളും, നെഗറ്റീവ്‌സുമായ എല്ലാ ഘടകങ്ങളും സമയമെടുത്ത് പരിശോധിച്ച് തീരുമാനത്തിലേക്കെത്തുക എന്ന പ്രകൃതമാണ് നിങ്ങളുടേത്. ശരീയായ തീരുമാനങ്ങള്‍ എടുക്കാനും നിങ്ങള്‍ക്ക് കഴിവുണ്ട്. സമ്മര്‍ദ്ദത്തിലായിരിക്കുമ്പോഴും ശക്തമായി മുന്നോട്ടു പോകുവാനുള്ള കരുത്ത് നിങ്ങള്‍ക്കുണ്ട്. ഏറ്റവും നല്ല തീരുമാനം എടുക്കുന്നതിന് വേണ്ടിയുള്ള സമ്മര്‍ദ്ദത്തിലുമായിരിക്കും നിങ്ങളിപ്പോള്‍. സമ്മര്‍ദ്ദം താത്കാലികം മാത്രമാണെന്ന് ഓര്‍ക്കുക. എന്നാല്‍ നിങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ ജീവിതത്തെ ബാധിക്കുന്നതാണ്. നിങ്ങളിലേക്കെത്തുന്ന അനുകൂല ഘടകങ്ങളെ തിരിച്ചറിയുക. ശരീയായ തീരുമാനത്തിലേക്ക് നിങ്ങള്‍ എത്തിച്ചേരും.

മിഥുനം

മിഥുനം

ബന്ധങ്ങളില്‍ കൂടുതല്‍ സംതൃപ്തിയും, സാമ്പത്തികമായി പെട്ടെന്ന് മുന്നേറ്റവും, വ്യക്തിപരമായ നേട്ടങ്ങളില്‍ സന്തോഷവുമെല്ലാമാണ് നിങ്ങളുടെ മുന്നിലേക്ക് ഈ ദിവസം വരാനിരിക്കുന്നത്. എന്നാല്‍ ടെന്‍ഷനിലും, ആധിയിലും നിറഞ്ഞായിരിക്കും ഈ സമയം നിങ്ങള്‍ നില്‍ക്കുക. അതുകൊണ്ട് തന്നെ മുന്നില്‍ നടക്കുന്നതെല്ലാം വിശ്വസിക്കാന്‍ നിങ്ങള്‍ മടിക്കും. എന്നാല്‍ മനസിനെ ഉടനെ ശാന്തമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഈ ശാന്തതയ്ക്ക് ഒപ്പം നിങ്ങള്‍ക്കായി പ്രപഞ്ചം കരുതിവെച്ചിട്ടുള്ള മനോഹരങ്ങളായ സമ്മാനങ്ങളും എത്തും. അതുകൊണ്ട് ശാന്തമായിരിക്കുക. മുന്നോട്ടു പ്രതീക്ഷയോടെ നോക്കാന്‍ നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ഉണ്ട്.

കര്‍ക്കടകം

കര്‍ക്കടകം

നടക്കുമോ എന്ന അനിശ്ചിതത്വം നില്‍ക്കുന്ന ഒരു പദ്ധതിക്ക് പിന്നാലെയായിരിക്കും ഈ സമയം നിങ്ങള്‍. നിങ്ങളില്‍ അത് സമ്മര്‍ദ്ദം നിറയ്ക്കുന്നുമുണ്ടാകാം. ഈ സമ്മര്‍ദ്ദങ്ങളേക്കാളും തളര്‍ന്നു പോകുന്ന എന്ന അവസ്ഥയായിരിക്കും നിങ്ങളെ അലോസരപ്പെടുത്തുക. പിടിവിട്ടു വീണ് പോകുമെന്നായിരിക്കും നിങ്ങളുടെ തോന്നല്‍. എന്നാല്‍ മുന്നോട്ടു പോവുകയാണ് ഈ സമയം നിങ്ങള്‍ ചെയ്യേണ്ടത്. പാതി വഴിയില്‍ ഉപേക്ഷിക്കാതിരിക്കുക. ഈ പദ്ധതിയില്‍ എത്രമാത്രം മുന്നോട്ടു വരാന്‍ സാധിച്ചു എന്ന് ചിന്തിക്കണം. പൂര്‍ത്തീകരണത്തിന്റെ അടുത്തെത്തിയായിരിക്കും നില്‍ക്കുക. അനുകൂല ഘടങ്ങള്‍ കൂടുതല്‍ മുന്നിലേക്കെത്തുന്ന സമയമാണ് ഇനി വരുന്നത്. അതുകൊണ്ട് പിന്‍വാങ്ങാതിരിക്കുക.

ചിങ്ങം

ചിങ്ങം

പെട്ടെന്ന് ഒരു തീരുമാനമെടുക്കുന്നതിലൂടെയോ, അല്ലെങ്കില്‍ ഒരു ചുവടു വയ്ക്കുന്നതിലൂടേയോ ഒരു നല്ല കാര്യം നിറവേറ്റാം എന്നായിരിക്കും നിങ്ങളുടെ കണക്കു കൂട്ടല്‍. എന്തു സംഭവിച്ചാലും വേഗത്തില്‍ ചെയ്യണം എന്ന ചിന്തയായിരിക്കും നിങ്ങളില്‍ കടന്നു കൂടുക. എന്നാല്‍ നിങ്ങള്‍ ചിങ്ങം രാശിക്കാര്‍ ഇന്ന് എടുത്തു ചാടി എന്തെങ്കിലും ചെയ്യുന്നതില്‍ നിന്നും പിന്മാറണം. ശാന്തരായി ഇരുന്നു മുന്നിലുള്ള സാധ്യതകളെ വിശകലനം ചെയ്യുക. വേഗത്തില്‍ തീരുമാനത്തിലെത്തേണ്ട സമയമല്ല ഇത്. എന്തെങ്കിലും പ്രവര്‍ത്തിക്കായി മുന്നിട്ടിറങ്ങേണ്ട സമയവും അല്ല. കൂടുതല്‍ ചിന്തിക്കുക. അതിലൂടെ അതിനെ കുറിച്ച് കൂടുതലറിയാന്‍ നിങ്ങള്‍ക്കാകും. കൂടുതല്‍ മനസിലാക്കി കഴിയുമ്പോള്‍ അടുത്തതായി ചെയ്യേണ്ടത് എന്താണെന്ന് വ്യക്തമായി മനസില്‍ തെളിയും.

കന്നി

കന്നി

പ്രശ്‌നങ്ങളും നിരാശയും വന്നു നിറയുമ്പോള്‍ ജീവിതം മുഴുവന്‍ ഇത് മാത്രമേയുള്ള എന്ന തോന്നല്‍ വളരെ എളുപ്പം നിങ്ങളെ പിടികൂടും. ആ തോന്നല്‍ പ്രതീക്ഷകളെ ഇല്ലാതാക്കുകയും നിസഹായാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യും. പ്രതികൂലമായതെങ്കിലും അടുത്തിടയും നിങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ടാകും. എന്നാല്‍ കഴിഞ്ഞു പോയ കാലത്ത് നേരിട്ട ദുരനുഭവങ്ങളുമായി അതിനെ താരതമ്യം ചെയ്ത് മനസിനെ അസ്വസ്ഥമാക്കാതിരിക്കുക. നിങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന പോസിറ്റീവായ ഒരു കാര്യത്തിലേക്കുള്ള ചുവടുവയ്പ്പാകാം ഈ വീഴ്ചകള്‍. അധികം വൈകാതെ നിങ്ങള്‍ക്കത് കാണാനാവും.

തുലാം

തുലാം

തീരെ താത്പര്യമില്ലാത്ത പദ്ധതിയുമായിട്ടായിരിക്കും നിങ്ങള്‍ മുന്നോട്ടു പോകുന്നുണ്ടാവുക. എന്നാലത് നിങ്ങളെ തളര്‍ത്തും. ഫിനിഷിങ് ലൈനിലേക്ക് അടുത്തു എന്ന് നിങ്ങള്‍ മനസിലാക്കുന്നുണ്ടാകും. എന്നാല്‍ ശാരീരികമായും മാനസീകമായും ക്ഷിണിതനാവും നിങ്ങള്‍. പൂര്‍ത്തീകരിക്കാനുള്ള ഘടകങ്ങളെ കുറിച്ച് പെരുപ്പിച്ച് കണ്ട് ചിന്തിക്കാതിരിക്കുക. പകരം ഓരോന്നോരോന്നായി അത് ചെയ്ത് പോകുക. എല്ലാ പ്രവര്‍ത്തിയും അങ്ങിനെ ചെയ്താല്‍ വിജയത്തിലേക്ക് എത്തും. നിങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന പദ്ധതിക്ക് ആവശ്യവും ആ വഴി തന്നെയാണ്. അടുത്ത് തന്നെ വിജയം നിങ്ങളെ തേടിയെത്തും.

വൃശ്ചികം

വൃശ്ചികം

ഒരു അവസരമോ, അല്ലെങ്കില്‍ പദ്ധതിയോ മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ തുടങ്ങുമ്പോള്‍ തന്നെ വേഗത്തില്‍ വിജയകരമായി അത് പൂര്‍ത്തികരിക്കുക എന്ന ആഗ്രഹമായിരിക്കും നിങ്ങളില്‍ ഉണ്ടാവുക. അവിടേക്കെത്താന്‍ തിടുക്കമായിരിക്കും നിങ്ങള്‍ക്ക്. എന്നാലത് നിങ്ങള്‍ ആഗ്രഹിക്കുന്ന വേഗത്തില്‍ നടക്കില്ലെന്ന് മനസിലാക്കുക. ഈ യാത്രയിലെ ഒരോ അനുഭവത്തിലും ശ്രദ്ധ വെച്ച് മുന്നോട്ടു പോവുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. ആ അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കുക. സ്വപ്‌നലോകത്തല്ലാതെ ആ അനുഭവങ്ങളില്‍ ജീവിക്കുക. ഈ അനുഭവങ്ങള്‍ക്ക് നിങ്ങളെ വലിയ പാഠം പഠിപ്പിക്കാനുണ്ടാകും. ഒരോ നിമിഷത്തേയും ഇഴകീറി പരിശോധിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ അതില്‍ നിന്നും കുറേ കുറേ നേടിയെടുക്കാന്‍ സാധിക്കും. അതില്‍ വിശ്വസിക്കുക.

ധനു

ധനു

ജീവിതത്തില്‍ വളരെ അധികം പ്രാധാന്യം നല്‍കുന്ന ഒരു കാഠിന്യത്തിന് വേണ്ടിയുള്ള പരിശ്രമമായിരിക്കും നിങ്ങളില്‍ നിന്നുമുണ്ടാവുക. അര്‍ഥവത്തായ ഈ അനുഭവപരിചയം നിങ്ങളില്‍ വളരെ അധികം വിശ്വാസം നിറയ്ക്കും. ഒരുപാട് നാളുകളായി നിങ്ങള്‍ ഉള്ളില്‍ കൊണ്ടുനടക്കുന്ന സ്വപ്‌നമാകാം ഇത്. കഴിവിലുള്ള പോരായ്മയെ തുടര്‍ന്ന് മുന്നോട്ടു പോകാന്‍ സാധിക്കില്ല, വഴികള്‍ അടഞ്ഞു എന്ന തോന്നലിലാവും നിങ്ങള്‍. എന്നാല്‍ നിങ്ങള്‍ക്ക് മുന്നോട്ടു പോകാനാവും. കൂടുതല്‍ ശ്രദ്ധ കൊടുക്കുകയാണ് ഈ സമയം വേണ്ടത്. അതിലേക്കുള്ള അഭിനിവേശം വീണ്ടെടുക്കുക. ഉള്ളിലെ തീ വീണ്ടെടുക്കുക. വീണ്ടും തുടങ്ങാന്‍ നിങ്ങള്‍ക്ക് എളുപ്പം സാധിക്കും.

മകരം

മകരം

ശക്തമായ നിലപാട് സ്വീകരിച്ച് മുന്നിലെത്തിയിരുന്ന ഒരു പ്രശ്‌നത്തിന് നിങ്ങള്‍ക്ക് പരിഹാരം കാണാനാവും. ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും നീതി നിഷേധത്തിലൂടെ സംഭവിച്ചതിന് പരിഹാരം കാണാനും നിങ്ങള്‍ക്ക് സാധിക്കും. ശക്തമായ നീക്കങ്ങളെ മനസിലാക്കാന്‍ സാധിക്കുന്നവരുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് മുന്നിലെത്തിയിരിക്കുന്ന പ്രശ്‌നത്തിന് ഈ വഴിയില്‍ പരിഹാരം കാണേണ്ടതില്ല. കരുണയും ദയയും മുന്നില്‍ വെച്ചും നിങ്ങള്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കും. മറ്റുള്ളവരെ മനസിലാക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. ഈ രണ്ട് വഴികളും നിങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ സ്വയം നല്ലതെന്ന് തോന്നുന്ന വഴി തിരഞ്ഞെടുക്കുക.

കുംഭം

കുംഭം

നേതൃത്വഗുണം സ്വാഭാവികമായി നിങ്ങളിലേക്കെത്തും എന്ന വിശ്വാസം നിങ്ങള്‍ക്കുണ്ടാവില്ല. സ്വതന്ത്രമായി ചിന്തിക്കുന്നവരായിരിക്കും നിങ്ങള്‍. ആ സ്വതന്ത്ര ചിന്ത സ്വതന്ത്രമായി തന്റേതായ വഴികളിലൂടെ കാര്യങ്ങള്‍ ചെയ്യുന്നതിലേക്കും എത്തിക്കും. എല്ലാ അര്‍ഥത്തിലും ഒരു ഒറ്റയാനാണ് നിങ്ങള്‍. എന്നാല്‍ സ്വന്തം വഴി പിന്തുടരാന്‍ നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകില്ല. നിങ്ങളുടെ നേതൃത്വഗുണത്തെ വളര്‍ത്താനുള്ള സമയം കൂടിയാണ് ഇത്. അതിനായുള്ള ഒരു അവസരം മുന്നിലേക്ക് വരുന്നുണ്ട്. മധ്യസ്ഥം വഹിക്കാന്‍ നിങ്ങള്‍ക്കറിയാം. അതാണ് നിങ്ങള്‍ക്ക് വേണ്ടതും. മാതൃകയായി നിലകൊണ്ട് വേണം നേതൃത്വം നല്‍കാനെന്നും ഓര്‍ക്കുക. അതിനെ കുറിച്ച് ചിന്തിക്കുക.

മീനം

മീനം

ഈയടുത്തുണ്ടായ ഒരു പരാജയം മുന്‍പുണ്ടായ പരാജയത്തിന് സമാനമാണെന്ന തോന്നലുണ്ടാകും. നിങ്ങള്‍ക്ക് അങ്ങിനെയായിരിക്കും തോന്നുക എങ്കിലും അത് ഒരു പരാജയമായിരിക്കില്ല. ഇത് മാത്രമാണ് ഏക വഴി എന്ന് ചിന്തിച്ച് നിങ്ങള്‍ അതേ വഴി പോകുന്നതാണ് ഈ വീഴ്ചയ്ക്ക് കാരണം. നിങ്ങളുടെ അഭിപ്രായങ്ങളേയും വ്യക്തിത്വത്തേയും കുറിച്ചുള്ള നെഗറ്റീവ് ചിന്ത സ്വന്തം ഉള്ളിലുണ്ടാകും. എന്നാല്‍ മുന്നില്‍ നിരവധി സാധ്യതകളുണ്ടാകും. നിങ്ങള്‍ വിചാരിക്കുന്നതിനേക്കാളും പ്രതീക്ഷ അവയ്ക്ക് നല്‍കാനാവും. വിജയിയാണ് നിങ്ങള്‍ എന്ന നിലയില്‍ സ്വയം വിലയിരുത്തുക. നഷ്ടപ്പെട്ട പ്രതീക്ഷകളുടെ ഭാരത്തില്‍ നിന്നും സ്വയം മോചിതമാകുക. ഉയരങ്ങള്‍ താണ്ടുക.

. നിങ്ങള്‍ വിചാരിക്കുന്നതിനേക്കാളും പ്രതീക്ഷ അവയ്ക്ക് നല്‍കാനാവും. വിജയിയാണ് നിങ്ങള്‍ എന്ന നിലയില്‍ സ്വയം വിലയിരുത്തുക. നഷ്ടപ്പെട്ട പ്രതീക്ഷകളുടെ ഭാരത്തില്‍ നിന്നും സ്വയം മോചിതമാകുക. ഉയരങ്ങള്‍ താണ്ടുക.

English summary

Horoscope Of The Day

Read out the meanings of the 12 Zodiac Signs: Aries, Taurus, Gemini, Cancer, Leo, Virgo, Libra, Scorpio, Sagittarius, Capricorn, Aquarius, and Pisces.