For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലമുറകളെ പിന്തുടരും സര്‍പ്പദോഷം; പരിഹാരം ഇതാ

|

ജീവിതത്തില്‍ പ്രതികൂലാവസ്ഥകള്‍ ധാരാളമുണ്ടാവുന്നുണ്ട്. പല ദോഷങ്ങളും നിങ്ങളെ തേടി വരുന്നുണ്ട്. എന്നാല്‍ വിട്ടുമാറാതെ നിങ്ങളെ തന്നെ തേടി വരുന്ന തരത്തിലുള്ള ദോഷങ്ങളെങ്കില്‍ അത് അല്‍പം ചിന്തിക്കേണ്ട ഒന്നാണ്. ഒരു പക്ഷേ സര്‍പ്പദോഷമായിരിക്കും ഇതിന്റെ പിന്നിലെ കാരണങ്ങള്‍. അതുകൊണ്ട് തന്നെ ജാതകത്തിലെ ദോഷങ്ങള്‍ നോക്കി നമുക്ക് ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ദോഷങ്ങളില്‍ ഏറ്റവും ഗൗരവമേറിയത് സര്‍പ്പദോഷം തന്നെയാണ്.. തലമുറകളായി പിന്തുടരുന്നുണ്ട് ഇത്.

നമ്മുടെ സ്വപ്നങ്ങളില്‍ ഇഴയുന്ന നാഗങ്ങള്‍

രാഹുവിന്റെ ദേവതയാണ് സര്‍പ്പങ്ങള്‍ എന്നാണ് വിശ്വാസം. ജാതകത്തില്‍ രാഹു അനിഷ്ഠസ്ഥാനത്താണെങ്കില്‍ സര്‍പ്പകോപം ഉണ്ട് എന്ന് മനസ്സിലാക്കാവുന്നതാണ്. ഇവര്‍ സര്‍പ്പാരാധന നടത്തേണ്ടതാണ് എന്നാണ് ജ്യോതിഷ അഭിപ്രായം. സര്‍പ്പങ്ങളും കാവും കുളവും എല്ലാം സര്‍പ്പാരാധനയുടെ ഭാഗമായി ഉള്ള ഒന്ന് തന്നെയാണ്. നാഗങ്ങളും സര്‍പ്പങ്ങളും രണ്ടും രണ്ടാണ് എന്നാ ണ് വിശ്വാസം. സര്‍പ്പങ്ങളുടെ രാജാക്കന്‍മാരാണ് നാഗങ്ങള്‍ എന്നാണ് പറയുന്ന്. ഇത് മാത്രമല്ല നാഗങ്ങള്‍ക്ക് ഒന്നിലധികം ഫണങ്ങള്‍ ഉണ്ട് എന്നും ആണ് വിശ്വസിക്കപ്പെടുന്നത്. നാഗാരാധനക്ക് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാവുന്നതാണ്.

ജാതകത്തില്‍ ശ്രദ്ധിക്കാന്‍

ജാതകത്തില്‍ ശ്രദ്ധിക്കാന്‍

ജാതകത്തില്‍ രാഹു അനിഷ്ഠസ്ഥാനത്താണ് എന്ന് ജ്യോതിഷികള്‍ പറഞ്ഞാല്‍ പരിഹാര മാര്‍ഗ്ഗവും അവര്‍ തന്നെ നിര്‍ദ്ദേശിക്കുന്നു. ഇവര്‍ സര്‍പ്പാരാധന നിര്‍ബന്ധമായും ചെയ്തിരിക്കണം. കാവുകളില്‍ വിളക്ക് വെക്കുക, നൂറും പാലും നടത്തുക, സര്‍പ്പം പാട്ട് നടത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം പ്രാധാന്യം നല്‍കുന്നതിന് ശ്രദ്ധിക്കണം. സര്‍പ്പദോഷത്തിന് പരിഹാരമായും സര്‍പ്പ പ്രീതിക്കായും ചെയ്യേണ്ട വഴിപാടുകളും പ്രാര്‍ത്ഥനകളും എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

രാഹുവും കേതുവും

രാഹുവും കേതുവും

ഹിന്ദു പുരാണ പ്രകാരം പാമ്പിന്റെ തലയെ രാഹു എന്നും പാമ്പിന്റെ വാല്‍ കേതു എന്നും അറിയപ്പെടുന്നു. 180 ഡിഗ്രിയില്‍ രാഹുവും കേതുവും എതിര്‍ദിശയില്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ ഒരിക്കലും പരസ്പരം കണ്ടുമുട്ടാന്‍ കഴിയില്ല. രാഹുവും കേതുവും നിഴല്‍ ഗ്രഹങ്ങളായതിനാല്‍ അവയെ നഗ്‌നനേത്രങ്ങളിലൂടെ കാണാന്‍ കഴിയില്ല. ഏഴ് ഗ്രഹങ്ങളും രാഹുവിനും കേതുവിനുമിടയില്‍ സ്ഥാപിക്കുമ്പോള്‍ അതിനെ കാളസര്‍പ്പ യോഗ എന്ന് വിളിക്കുന്നു. 12 വ്യത്യസ്ത തരം കാളസര്‍പ ദോഷങ്ങള്‍ നിലവിലുണ്ട്. ഒരു പാമ്പിനെ ദ്രോഹിക്കുകയോ കൊല്ലുകയോ ചെയ്തതിലൂടെയും സുബ്രഹ്മണ്യസ്വാമിയെ വേദനിപ്പിച്ചതിലൂടെയുമാണ് ഇത്തരം ദോഷം ഉണ്ടാവുന്നത്.

ദോഷഫലങ്ങള്‍ ഇങ്ങനെ

ദോഷഫലങ്ങള്‍ ഇങ്ങനെ

സര്‍പ്പ ദോഷം ഒരാളുടെ ജീവിതത്തില്‍ നിരവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. കുടുംബത്തിലെ അസന്തുഷ്ടി, ബിസിനസ്സില്‍ നഷ്ടം, ദയനീയമായ ദാമ്പത്യജീവിതം, കുട്ടികളില്ലാത്തത്, കണ്ണിലെ ആരോഗ്യ പ്രശ്‌നങ്ങള്‍, ചര്‍മ്മം, ചെവി, തൊണ്ട തുടങ്ങിയവ. വ്യവഹാരം, മറ്റുള്ളവയില്‍ നഷ്ടം. ഈ ആളുകള്‍ അവരുടെ ജീവിതത്തില്‍ മികച്ചത് ചെയ്യാന്‍ കഠിനമായി ശ്രമിക്കുന്നുണ്ടെങ്കിലും എല്ലായ്‌പ്പോഴും പരാജയപ്പെടുന്നു. പാമ്പുകളുടെ പുറ്റുകള്‍ പൊളിച്ചുമാറ്റിയ സ്ഥലത്ത് വീടുകള്‍ നിര്‍മ്മിച്ചവര്‍, ആ വീട്ടില്‍ താമസിക്കുന്നിടത്തോളം കാലം അനാരോഗ്യം നേരിടുന്നു.

ദോഷഫലങ്ങള്‍ ഇങ്ങനെ

ദോഷഫലങ്ങള്‍ ഇങ്ങനെ

നാഗപ്രസ്തിഷ്ഠ നാഗബലി, നാഗതാംമ്പൂലം, നവഗ്രഹ ശാന്തി, കാളസര്‍പ ശാന്തി എന്നിങ്ങനെ സര്‍പ ദോഷത്തെ മറികടക്കാന്‍ നിരവധി തരം പൂജകള്‍ നടത്താം. തിരഞ്ഞെടുത്ത പൂജയുടെ തരം ദോഷയെ ആശ്രയിച്ചിരിക്കും. അത്തരം വഴിപാടുകള്‍ നടത്തുന്നതില്‍ വൈദഗ്ധ്യമുള്ളവരാണ് സര്‍പ ദോഷത്തിനുള്ള പൂജ നടത്തേണ്ടത്. ഈ പൂജകള്‍ ശരിയായി നടത്തുമ്പോള്‍, വ്യക്തി ദോഷങ്ങളില്‍ നിന്ന് മുക്തനാകുകയും മികച്ചതും സമാധാനപരവുമായ ജീവിതം നയിക്കുന്നതിന് സാധിക്കുകയും ചെയ്യുന്നുണ്ട്.

സമ്പല്‍സമൃദ്ധിക്ക് വേണ്ടി

സമ്പല്‍സമൃദ്ധിക്ക് വേണ്ടി

ജീവിതത്തില്‍ സമ്പല്‍ സമൃദ്ധിക്ക് വേണ്ടിയും നേട്ടങ്ങള്‍ക്കും ക്ഷേമത്തോടെ ജീവിക്കുന്നതിനും വേണ്ടി വെള്ളരി, ആയില്യം പൂജ, നൂറും പാലും എന്നിവ നടത്തേണ്ടതാണ്. ഇതിലൂടെ ജീവിതത്തിലെ ദോഷങ്ങള്‍ ഇല്ലാതാവുകയും കുടുംബത്തിന് ഐശ്വര്യവും സമ്പല്‍ സമൃദ്ധിയുും വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. സര്‍പ്പദോഷം തലമുറകളെ പിടികൂടുന്ന ഒന്നാണ് എന്ന് തന്നെയാണ് കാരണവര്‍മാര്‍ പറയുന്നതും.

വിദ്യക്കും സല്‍ക്കീര്‍ത്തിക്കും

വിദ്യക്കും സല്‍ക്കീര്‍ത്തിക്കും

വിദ്യക്കും സല്‍ക്കീര്‍ത്തിക്കും വേണ്ടി നാഗാരാധന നടത്തുന്നത് നല്ലതാണ്. പുള്ളുവന്‍ പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍ എന്നിവയെല്ലാം നല്‍കുന്നത് നല്ലതാണ്. ഇതെല്ലാം ജീവിതത്തില്‍ വിദ്യ കൊണ്ട് ഉയരത്തില്‍ എത്തുന്നതിനും സല്‍ക്കീര്‍ത്തിക്കും നല്ലതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. പ്രീതിപ്പെട്ടാല്‍ അനുഗ്രഹങ്ങള്‍ വാരിക്കോരി ചൊരിയുന്നവരാണ് നാഗ ദൈവങ്ങള്‍.

ആരോഗ്യത്തിനും ആയുസ്സിനും

ആരോഗ്യത്തിനും ആയുസ്സിനും

ആരോഗ്യത്തിനും ആയുസ്സിനും ദോഷമെങ്കില്‍ ഉപ്പ് വഴിപാട് നടത്തുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിനുണ്ടാവുന്ന സകല അസ്വസ്ഥതകളേയും ഇല്ലാതാക്കി ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നതിന് സഹായിക്കുന്നുണ്ട്. ആയുസ്സിന് ദോഷകരമായി ബാധിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും നല്ല വഴിപാടാണ് ഉപ്പ് നല്‍കുന്നത്.

സര്‍പ്പദോഷ പരിഹാരത്തിന്

സര്‍പ്പദോഷ പരിഹാരത്തിന്

സര്‍പ്പ ദോഷ പരിഹാരത്തിന് വേണ്ടി സര്‍പ്പരൂപവും പുറ്റിന്റേയും മുട്ടയുടേയും രൂപവും വഴിപാടായി നല്‍കാവുന്നതാണ്. ഇതിലൂടെ സര്‍പ്പദോഷ പരിഹാരം ഉണ്ടാവുന്നുണ്ട്. ജീവിതത്തില്‍ സര്‍പ്പദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇത്തരം വഴിപാടുകള്‍ നടത്താന്‍ ശ്രമിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഓരോ അവസ്ഥയിലും നിങ്ങളിലം ദോഷഫലം കുറക്കാന്‍ ഇത്തരം വഴിപാടുകള്‍ നല്ലതാണ്.

സന്താനസൗഭാഗ്യത്തിന്

സന്താനസൗഭാഗ്യത്തിന്

സര്‍പ്പദോഷം ബാധിച്ചവരില്‍ സന്താന സൗഭാഗ്യത്തിനുള്ള ഭാഗ്യമുണ്ടാവില്ല എന്നാണ് വിശ്വാസം. ഇവരില്‍ നൂറും പാലും വഴിപാടും , സര്‍പ്പബലി, ആയില്യ പൂജ, ഉരുളി കമിഴ്ത്തല്‍ എന്നിവയും വഴിപാടായി ചെയ്യാവുന്നതാണ്. ഇതിലൂടെ സര്‍പ്പദോഷത്തെ ഇല്ലാതാക്കുന്നതിനും സന്താന സൗഭാഗ്യത്തിനും ഫലം ലഭിക്കുന്നുണ്ട് എന്നാണ് വിശ്വാസം.

സര്‍പ്പഹിംസക്ക് പരിഹാരം

സര്‍പ്പഹിംസക്ക് പരിഹാരം

അറിഞ്ഞോ അറിയാതേയോ സര്‍പ്പ ദോഷത്തിന് പാത്രമായിട്ടുള്ളവര്‍ ഉണ്ടായിരിക്കാം. സര്‍പ്പത്തെ ദ്രോഹിച്ചതിലൂടെ ഇത് സംഭവിച്ചവരും ഉണ്ടായിരിക്കാം. ഇതിന് പരിഹാരമെന്നോണം ചെയ്യുന്ന ഒന്നാണ് പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് തുടങ്ങിയ സമര്‍പ്പിക്കുന്നത്.

ഓരോ ദിവസത്തിനും ഓരോ അധിപതി

ഓരോ ദിവസത്തിനും ഓരോ അധിപതി

ഓരോ ദിവസത്തിനും അതിന്റെ അധിപതികളായി ബ്രഹ്മദേവന്‍ നാഗങ്ങളെ നിയമിച്ചിട്ടുണ്ട്. ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം.

ഞായര്‍: അനന്തന്‍

തിങ്കള്‍: വാസുകി

ചൊവ്വ: തക്ഷകന്‍

ബുധന്‍: കാര്‍കോടകന്‍

വ്യാഴം: പത്മന്‍

വെള്ളി: മഹാപത്മന്‍

ശനി: കാളിയന്‍ ,ശംഖപാലന്‍

English summary

Sarpa Dosha Causes, Effects And Remedies

Here in this article we are discussing about some sarpa dosha causes and remedies. Take a look.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X