For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടുംബാഭിവൃദ്ധിക്കും ദുരിതശമനത്തിനും ഇത് ചെയ്യാം

|

കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും നിറക്കുന്നതിനാണ് എല്ലാവരും ആഗ്രഹിക്കുക. എന്നാല്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും നമ്മുടെ വീട്ടിലെ കുടുംബാന്തരീക്ഷം വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നായി മാറുന്നു. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും സമാധാനവും സന്തോഷവും ഉള്ള ഒരു കുടുംബാന്തരീക്ഷത്തിനും ആയി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ പൗര്‍ണമി ദിവസം ചില കാര്യങ്ങള്‍ ചെയ്താല്‍ അത് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു.

<strong>Most read: ഗ്രഹപ്പിഴകളകറ്റി ദുരിതങ്ങള്‍ക്ക് അറുതി നല്‍കാന്‍ </strong>Most read: ഗ്രഹപ്പിഴകളകറ്റി ദുരിതങ്ങള്‍ക്ക് അറുതി നല്‍കാന്‍

കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും കൊണ്ട് വരുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യേണ്ടതായി ഉണ്ട് എന്ന് നോക്കാം. അതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ജീവിതത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഉയരത്തില്‍ എത്തുന്നതിന് വേണ്ടി കഴിയുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ ജീവിത വിജയത്തിന് വേണ്ടി എടുക്കുന്ന കാര്യങ്ങള്‍ എന്ന് നോക്കാം. ഐശ്വര്യം, അഭിവൃദ്ധി, സമാധാനം എന്നിവക്കെല്ലാമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

സൂര്യോദയത്തിന് മുന്‍പ്

സൂര്യോദയത്തിന് മുന്‍പ്

എന്ത് കാര്യം ചെയ്യുമ്പോഴും സൂര്യോദയത്തിന് മുന്‍പ് കുളിച്ച് ശുദ്ധിയായി പരിസരവും വീടും വൃത്തിയാക്കി നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുക. ഇത്തരം പ്രാര്‍ത്ഥനയിലൂടെ തന്നെ നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്ന നെഗറ്റീവ് എനര്‍ജിയെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. അതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

അന്നദാനം നടത്തുക

അന്നദാനം നടത്തുക

അന്നദാനം നടത്തുന്നതും നല്ലതാണ്. മാത്രമല്ല അന്നദാനം നടത്തുന്നതിനോടൊപ്പം തന്നെ കുടുംബത്തില്‍ വിശേഷ ദിവസങ്ങളില്‍ മത്സ്യമാസാദികള്‍ പാകം ചെയ്യുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. സസ്യാഹാരം മാത്രം കഴിക്കുന്നതിനും ദാനം ചെയ്യുന്നതിനും വേണ്ടി ശ്രദ്ധിക്കുക.

ലളിതാസഹസ്രനാമം

ലളിതാസഹസ്രനാമം

ലളിതാസഹസ്രനാമം ജപിക്കുന്നതിന് ശ്രദ്ധിക്കുക. ഒരിക്കലും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നിതനോ പരദൂഷണം പറയുന്നതിനോ വേണ്ടി ശ്രമിക്കരുത്. ആ സമയം കൂടി ഈശ്വര പ്രാര്‍ത്ഥന നടത്തുക. മാത്രമല്ല ലളിതാ സഹസ്രനാമം ജപിക്കുന്നതിന് വേണ്ടി ശ്രമിക്കണം. ദേവ പ്രീതിക്ക് വേണ്ടി നാമജപം സ്ഥിരമാക്കുക.

 അഷ്ടഗന്ധം പുകക്കുക

അഷ്ടഗന്ധം പുകക്കുക

അഷ്ടഗന്ധം പുകക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. സന്ധ്യാസമയത്ത് വിളക്ക് കൊളുത്തിയ ശേഷം വേണം അഷ്ടഗന്ധം പുകക്കുന്നതിന്. അതു മാത്രമല്ല ജീവിതത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും പ്രാര്‍ത്ഥന ഒരു നല്ല വഴി തന്നെയാണ്.

കറുകമാല ചാര്‍ത്തുക

കറുകമാല ചാര്‍ത്തുക

ഐശ്വര്യത്തിനായി വീടിന്റ പ്രധാന വാതിലില്‍ കറുകമാല ചാര്‍ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കുക. അടുത്ത ദിവസം ഈ മാലകള്‍ ശുദ്ധമായ വെള്ളത്തില്‍ ഒഴുക്കിയിടുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഒരിക്കലും ഇവ അലക്ഷ്യമായി വലിച്ചെറിയരുത്. ഇത് ഐശ്വര്യക്കേടിന് കാരണമാകുന്നു.

English summary

Rituals for wealth and prosperity

In this article we explains some rituals for wealth and prosperity, read on
X
Desktop Bottom Promotion