ഈന്തപ്പഴം ആണുങ്ങള്‍ പാലില്‍ ചേര്‍ത്തു കഴിയ്ക്കണം

Posted By:
Subscribe to Boldsky

ഈന്തപ്പഴത്തില്‍ സ്വാദിനൊപ്പം ആരോഗ്യഗുണങ്ങളും ഏറെയുണ്ട്. ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരേപോലെ ഗുണകരമെന്നു പറയാം.

ഈന്തപ്പഴം പല രീതിയിലും കഴിയ്ക്കാം. ഇത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ചിലപ്പോള്‍ വ്യത്യസ്ത രീതിയിലും ഗുണകരമാകും.

പുരുഷന്മാര്‍ പാലില്‍ ഈന്തപ്പഴം ചേര്‍ത്തു കഴിച്ചാല്‍ ഗുണങ്ങളേറും. ഈന്തപ്പഴം ഏതെല്ലാം വിധത്തിലാണ് പുരുഷന്മാര്‍ക്കു ഗുണകരമാകുന്നതെന്നു നോക്കൂ,

ഇതല്ലെങ്കില്‍ ഏഴോ എട്ടോ ഈന്തപ്പഴം വെള്ളത്തില്‍ രണ്ടുമൂന്നു മണിക്കൂര്‍ കുതിര്‍ത്തി ഇതരച്ച് പാലില്‍ കലക്കി ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍്ത്തും കഴിയ്ക്കാം. ഇതും സെക്‌സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും.

മസില്‍

മസില്‍

പുരുഷന്മാര്‍ക്ക മസില്‍ ലഭിയ്ക്കാനുള്ള ഒരു വഴിയാണിത്. ശരീരത്തിന്റെ കരുത്തും വര്‍ദ്ധിയ്ക്കും. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം വച്ചു കഴിച്ചാല്‍ മതിയാകും. കൊഴുപ്പു കുറവായതു കൊണ്ട് തടി കൂടില്ല.

ക്ഷീണം

ക്ഷീണം

ക്ഷീണം തോന്നുന്ന പുരുഷന്മാര്‍ക്കുള്ള നല്ലൊരു ഔഷധം. ഇതിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ ഊര്‍ജമായി മാറി ക്ഷീണം കുറയ്ക്കും.നോമ്പുവേളയില്‍ ഈന്തപ്പഴം പ്രധാന ഭക്ഷ്യവിഭവമാകുന്നതിന് കാരണമിതാമ്. ഇത് ഊര്‍ജം നല്‍കും. ക്ഷീണമകറ്റും.

ലൈംഗികശേഷി

ലൈംഗികശേഷി

പുരുഷന്റെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഈന്തപ്പഴം ഏറെ ഗുണകരമാണെന്നു തെളിഞ്ഞിട്ടുണ്ട്. പുരുഷവന്ധ്യതയ്ക്ക് ഏറെ ഗുണകരം. ഈന്തപ്പഴം ആട്ടില്‍പാലില്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത് ഇതില്‍തന്നെ അരച്ചു കഴിയ്ക്കുന്നത് നല്ലൊരു പ്രതിവിധിയാണ.്

ഈന്തപ്പഴം പാലില്‍

ഈന്തപ്പഴം പാലില്‍

ഇതല്ലെങ്കില്‍ ഏഴോ എട്ടോ ഈന്തപ്പഴം വെള്ളത്തില്‍ രണ്ടുമൂന്നു മണിക്കൂര്‍ കുതിര്‍ത്തി ഇതരച്ച് പാലില്‍ കലക്കി ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍്ത്തും കഴിയ്ക്കാം. ഇതും സെക്‌സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും.

ഹാങോവര്‍ ,ഛര്‍ദി, തലവേദന

ഹാങോവര്‍ ,ഛര്‍ദി, തലവേദന

മദ്യപാനം മൂലമുള്ള ഹാങോവര്‍ ,ഛര്‍ദി, തലവേദന എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.ഇത് 10-15 മിനിറ്റു വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം കുടിയ്ക്കാം.

എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍

എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍

ഈന്തപ്പഴം രാത്രി വെള്ളത്തില്‍ ഇട്ടുവച്ച് രാവിലെ ഇത് ഈ വെള്ളത്തില്‍ ചതച്ചിട്ടു കുടിയ്ക്കാം. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയക്കുന്നതിനും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇതു നല്ലതാണ്.

വയറ്റിലെ ക്യാന്‍സര്‍

വയറ്റിലെ ക്യാന്‍സര്‍

വയറ്റിലെ ക്യാന്‍സര്‍ തടയുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് ദിവസവും ഈന്തപ്പഴം കഴിയ്ക്കുന്നത്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാമാണ് സഹായിക്കുന്നത്.

 കണ്ണിന് കാഴ്ചശക്തി

കണ്ണിന് കാഴ്ചശക്തി

ഇതിലെ വൈറ്റമിന്‍ എ കണ്ണിന് കാഴ്ചശക്തി നല്‍കാന്‍ സഹായിക്കുന്നു.

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും

ഇതിലെ സെലേനിയം, മാംഗനീസ്, കോപ്പര്‍. മഗ്നീഷ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

ദഹനം

ദഹനം

ദഹനം ശക്തിപ്പെടുത്തുന്നതിനും മലബന്ധമകറ്റുന്നതിനും നല്ലത്. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്.

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും

കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കുന്നതു കൊണ്ട് ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്.

Read more about: health, body
English summary

Milk Soaked Dates Health Benefits For Men

Milk Soaked Dates Health Benefits For Men, read more to know about,
Subscribe Newsletter