ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

Posted By:
Subscribe to Boldsky

ഇഞ്ചി വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദഹനം ശരിയായി നടക്കാനും ദഹനപ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇഞ്ചി ഏറൈ ഗുണം നല്‍കും.

പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഗ്യാസ്. ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്

ഇഞ്ചി പല വിധത്തിലും ഗ്യാസിന് പരിഹാരമാകാറുണ്ട്. ഇത് പല വിധത്തിലും ഉപയോഗിയ്ക്കാം. ഏതെല്ലാം വിധത്തിലെന്നു നോക്കൂ,

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ഗ്യാസ് പ്രശ്‌നമെങ്കില്‍ ദിവസവും അല്‍പം ഇഞ്ചി കടിച്ചുചവച്ചു കഴിയ്ക്കാം. ഇത് വയറ്റിലുള്ള ഗ്യാസിനെ ആഗിരണം ചെയ്യും.

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ഇഞ്ചിനീര് ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തി ഇതിലല്‍പം പഞ്ചസാരയോ തേനോ ചേര്‍ത്തു കഴിയ്ക്കാം.

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ഇഞ്ചികൊണ്ടുള്ള ജിഞ്ചര്‍ കാന്‍ഡി വാങ്ങിക്കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതു വീട്ടില്‍ത്തന്നെ ഉണ്ടാക്കാന്‍ സാധിയ്ക്കുകയും ചെയ്യും. ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി തേനില്‍ മുക്കുക. ഇതില്‍ അല്‍പം ബട്ടര്‍ പുരട്ടി അഞ്ചു മിനിറ്റു നേരം ചെറിയ ചൂടില്‍ വേവിയ്ക്കുക. പിന്നീട് ഇത് തണുക്കാന്‍ വയ്ക്കുക. ഇത് കട്ടിയുള്ളതാകും. അപ്പോള്‍ കഴിയ്ക്കാം.

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ക്ര്ിസ്റ്റലൈസ്ഡ് ജിഞ്ചര്‍ വീട്ടില്‍ത്തന്നെയുണ്ടാക്കാം. ഇഞ്ചി കട്ടി കുറഞ്ഞ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇതില്‍ അല്‍പം വെള്ളമൊഴിച്ചു ഇടത്തരം ചൂടില്‍ വേവിയ്ക്കുക. പിന്നീട് കുറഞ്ഞ ചൂടില്‍ 20 മിനിറ്റു വേവിച്ചു തണുപ്പിച്ച് വെള്ളമൂറ്റിക്കളയുക.

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ഇതിനു ചേര്‍ന്ന അളവില്‍ പഞ്ചസാരയും വേവിച്ച ഇഞ്ചിയും കാല്‍കപ്പ് നേരത്തെ ഊറ്റിയ വെള്ളവും ഉപ്പും ചേര്‍ത്തു വേവിയ്ക്കുക. ഇത് കട്ടിയുള്ള സിറപ്പാകും വരെ തിളപ്പിയ്ക്കണം. ഈ സിറപ്പ് ഇഞ്ചിക്കഷ്ണങ്ങളില്‍ മൂടിക്കഴിഞ്ഞാല്‍ ഇവ വേണമെങ്കില്‍ പഞ്ചസാരയില്‍ ഒന്നുകൂടി പൊതിഞ്ഞെടുത്ത് ഫ്രിഡ്ജില്‍ വയ്ക്കാം.

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ഗ്യാസിനുള്ള മറ്റൊരു പരിഹാരമാണ് ജിഞ്ചര്‍ ടീ. അര സ്പൂണ്‍ ഇഞ്ചി പൊടിച്ചത് ഒരു കപ്പു വെള്ളത്തിലിട്ട് അഞ്ചു മിനിറ്റു തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുത്ത് അല്‍പം പഞ്ചസാരയും തേനും ഇതില്‍ ചേര്‍ത്തിളക്കണം. ഇത് ദിവസം രണ്ടുതവണ വീതം അല്‍പകാലം കുടിയ്ക്കുക.

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

രണ്ടു കപ്പു വെള്ളത്തില്‍ ഒരു കഷ്ണം ഇഞ്ചി തൊലി കളഞ്ഞിടുക. പകുതി ചെറുനാരങ്ങയുടെ നീരും രണ്ടു ചെറുനാരങ്ങയുടെ തോലുമിടുക. ഇത് 5-10 മിനിറ്റു വരെ തിളപ്പിയ്ക്കുക. അല്‍പം തേനും ചേര്‍ക്കുക.

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

കട്ടന്‍ ചായയില്‍ അല്‍പം ഇഞ്ചിയിട്ടു തിളപ്പിച്ചു കുടിയ്ക്കന്നതും ഏറെ ഗുണകരമാണ്.

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ഉണങ്ങിയ ഇഞ്ചി, മുഴുവന്‍ മല്ലി, ഉണങ്ങിയ പുതിനയില, കുരുമുളക് എന്നിവ നല്ലപോലെ ചേര്‍ത്തു പൊടിയ്ക്കുക. ഇത് ദിവസവും രണ്ടുതവണ വീതം കഴിയ്ക്കുക.

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ക്യാരറ്റ് ഗ്യാസ് പ്രശ്‌നങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ്. ക്യാരറ്റ് സൂപ്പില്‍ ഇഞ്ചി ചേര്‍ത്തു കഴിയ്ക്കാം.

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ജിഞ്ചര്‍ ആലേ മറ്റൊരു വഴിയാണ്. വീട്ടില്‍ തയ്യാറാക്കാം, ഇത്. ഒരു കപ്പ് ഇഞ്ചി അരിഞ്ഞത് രണ്ടു കപ്പു വെള്ളത്തില്‍ ചേര്‍ത്ത് അഞ്ചു മിനിറ്റു തിളപ്പിയ്ക്കുക. ഒരു കപ്പു പ്ഞ്ചസാര ഒരു കപ്പു വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ചു ലായനിയാക്കുക. അര കപ്പ് ഇഞ്ചി വെള്ളത്തില്‍ അല്‍പം ക്ലബ് സോഡ, മൂന്നിലൊന്നു പഞ്ചസാരപ്പാനി എ്‌നിവ ചേര്‍ത്തിളക്കുക. പിന്നീട് ചെറുനാരങ്ങാനീരും ചേര്‍ക്കാം.

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ഗ്യാസിനു പരിഹാരമായി ഇഞ്ചിവിദ്യ

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം, ബ്ലീഡിംഗ്, അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ ഡോക്ടറുടെ ഉപദേശപ്രകാരം ഇഞ്ചി കഴിയ്ക്കുക.

Read more about: health, body
English summary

How To Use Ginger For Gas Problems

How To Use Ginger For Gas Problems, read more to know about,
Story first published: Thursday, June 29, 2017, 16:30 [IST]
Subscribe Newsletter