For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ഉദ്ധാരണത്തിന് ബീറ്റ്‌റൂട്ട് ജ്യൂസ് ഇങ്ങനെ

|

പുരുഷന്മാരെ അലട്ടുന്ന സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങള്‍ പലതാണ്. ഇതില്‍ തന്നെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ പലരേയും അലട്ടുന്ന ഒന്നാണ്. പല പുരുഷന്മാര്‍ക്കും മാനസികമായ പ്രശ്‌നങ്ങള്‍ വരെയുണ്ടാക്കുന്ന, ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ഒന്നാണ് ഉദ്ധാരണ പ്രശ്‌നങ്ങള്‍.

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണം ലൈംഗികായവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണ്. ഇതിന് പല കാരണങ്ങളുണ്ടാകും. എന്തെങ്കിലും അസുഖങ്ങള്‍, രക്തക്കുഴലിലെ തടസങ്ങള്‍, ചില ശാരീരിക അവസ്ഥകള്‍ എന്നിങ്ങനെ പലതും.

ഇതിനു പുറമെ പുകവലി, അമിത മദ്യപാനം എന്നിവ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള കാരണങ്ങളായി വരാറുണ്ട്. സ്‌ട്രെസ്, ടെന്‍ഷന്‍, ഡിപ്രഷന്‍ എന്നിവയെല്ലാം ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള മറ്റു കാരണങ്ങളാണ്. ചൂടുള്ള കാലാവസ്ഥ, സൈക്കിള്‍, ബൈക്ക് ഓടിയ്ക്കുക, ഇറുകിയ അടിവസ്ത്രം തുടങ്ങിയ പല കാരണങ്ങളും ഇതിനു പുറകിലുണ്ട്.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം എന്നു പറഞ്ഞ് പല മരുന്നുകളും വിപണിയില്‍ ഇറങ്ങാറുണ്ട്. ഇതില്‍ പലതും ഗുണങ്ങള്‍ തരില്ലെന്നു മാത്രമല്ല, ദോഷങ്ങള്‍ ഏറെ നല്‍കുകയും ചെയ്യും.

ഈ പ്രശ്‌നത്തിന് നമുക്കു വീട്ടില്‍ തന്നെ ചെയ്യാവുന്ന പല പരിഹാരങ്ങളുമുണ്ട്. വീട്ടുവൈദ്യം,നാട്ടുവൈദ്യം എന്നെല്ലാം പറയാം. പലതും നമുക്ക് അടുക്കളയിലെ വസ്തുക്കള്‍ കൊണ്ടു തയ്യാറാക്കുകയും ചെയ്യാം.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാകുന്ന വീട്ടുവൈദ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. ഒരു ഗ്ലാസ് പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ബീറ്റ്‌റൂട്ട് ജ്യൂസില്‍ ഈ പ്രശ്‌നം മാറുമെന്നു പറയുന്നു. പുരാതന റോമാക്കാര്‍ ഇത് സെ്ക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിച്ചിരുന്നു. ഉദ്ധാരണ പ്രശ്‌നങ്ങള്‍ മാറുന്നതിനു മാത്രമല്ല, പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ആരോഗ്യഗുണങ്ങള്‍ക്കും നല്ലൊരു മരുന്നായി ബീറ്റ്‌റൂട്ട് ജ്യൂസ് ഉപയോഗിയ്ക്കാം.

ഏതു വിധത്തിലാണ് ബീറ്റ്‌റൂട്ട് ജ്യൂസ് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കായി തയ്യാറാക്കേണ്ടതെന്നു നോക്കൂ,

നൈട്രിക് ഓക്‌സൈഡാണ് ഈ ഗുണം നല്‍കുന്നത്

നൈട്രിക് ഓക്‌സൈഡാണ് ഈ ഗുണം നല്‍കുന്നത്

ബീറ്റ്‌റൂട്ടിലെ നൈട്രിക് ഓക്‌സൈഡാണ് ഈ ഗുണം നല്‍കുന്നത്. നൈട്രേറ്റ്‌സിന്റെ രൂപത്തിലാണ് ഇതുള്ളത്. ഇത് രക്തപ്രവാഹം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ഇതുവഴി ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹവും ശക്തിപ്പെടുന്നു.

ബിപി

ബിപി

ബിപി കുറയ്ക്കാനും ബീറ്റ്‌റൂട്ടിലെ നൈട്രേറ്റ്‌സുകള്‍ സഹായിക്കുന്നു. ന്യൂറോ ട്രാന്‍സ്മിറ്ററായി പ്രവര്‍ത്തിച്ച് തലച്ചോറിലെ രക്തപ്രവാഹം ശക്തിപ്പെടുത്താനും ബീറ്റ്‌റൂട്ടിലെ നൈടേറ്റ് സഹായിക്കുന്നു. കിഡ്‌നിയിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ് ബീറ്റ്‌റൂട്ട് ജ്യൂസിലെ നൈട്രേററുകള്‍.

ഈ ബീറ്റ്‌റൂട്ട് ജ്യൂസ്

ഈ ബീറ്റ്‌റൂട്ട് ജ്യൂസ്

ഒരു പ്രത്യേക വിധത്തിലാണ് ഈ ബീറ്റ്‌റൂട്ട് ജ്യൂസ് ഉണ്ടാക്കേണ്ടത്.1 ബീറ്റ്‌റൂട്ട്, 2 ആപ്പിള്‍ അല്ലെങ്കില്‍ ക്യാരറ്റ് അല്ലെങ്കില്‍ സെലറി, അരിഞ്ഞി ഇഞ്ചി അല്ലെങ്കില്‍ ചെറുനാരങ്ങ, തേന്‍ എന്നിവയാണ് ഈ പ്രത്യേക രീതിയിലുള്ള ബീറ്റ്‌റൂട്ട് ജ്യൂസ് തയ്യാറാക്കാന്‍ വേണ്ടത്. ഇവയെല്ലാം ചേര്‍ത്തടിച്ചു ജ്യൂസാക്കി കുടിയ്ക്കാം.

അടുപ്പിച്ച്

അടുപ്പിച്ച്

ഈ ജ്യൂസ് അടുപ്പിച്ച് അല്‍പനാള്‍ കുടിയ്ക്കുന്നത് ഉദ്ധാരണ പ്രശ്‌നങ്ങള്‍ അകലാന്‍ സഹായിക്കും.

രക്തയോട്ടം

രക്തയോട്ടം

ഇതിനു പുറമെ ബീറ്റ്‌റൂട്ട് ജ്യൂസിന് മറ്റു ഗുണങ്ങളുമുണ്ട്.രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്നതിന് ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു.

ശരീരം ശുദ്ധിയാക്കുവാനും

ശരീരം ശുദ്ധിയാക്കുവാനും

ശരീരം ശുദ്ധിയാക്കുവാനും ബീറ്റ്‌റൂട്ട് സഹായിക്കും. പ്രത്യേകിച്ച് ലിവര്‍, കുടല്‍, രക്തം എന്നിവ ശുദ്ധീകരിയ്ക്കുവാന്‍.

മലബന്ധം

മലബന്ധം

ബീറ്റ്‌റൂട്ട് ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് മലബന്ധം അകറ്റുവാനും നല്ലതുതന്നെയാണ്.ഇതിലെ നാരുകള്‍ കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ദഹനവും എളുപ്പമാക്കും. ഇതെല്ലാം മലബന്ധത്തിനുള്ള നല്ല പരിഹാരങ്ങളാണ്.

ഹൃദയാഘാത പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതില്‍

ഹൃദയാഘാത പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതില്‍

ഹൃദയാഘാത പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതില്‍ ബീറ്റ്‌റൂട്ടിനോളം കഴിവുള്ള മറ്റൊരു പച്ചക്കറി ഇല്ലെന്നു തന്നെ പറയാം. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

തലച്ചോറിന്റ ആരോഗ്യത്തിനും

തലച്ചോറിന്റ ആരോഗ്യത്തിനും

തലച്ചോറിന്റ ആരോഗ്യത്തിനും ബീറ്റ്‌റൂട്ട് ജ്യൂസ് ഏറെ നല്ലതാണ്. ഇത് നാഡികളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. ബുദ്ധിശക്തിയ്ക്കും ഓര്‍മശക്തിയ്ക്കുമെല്ലാം ഏറെ ഗുണകരമാണ്. കുട്ടികള്‍ക്കും ഏറെ നല്ലൊരു ഭക്ഷണമാണിത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ചം സതനാര്‍ബുദ ക്യാന്‍സര്‍. ശരീരത്തിലെ ടോക്‌സിനുകളാണ് പലപ്പോഴും രോഗദാതാക്കള്‍. ഇവയെ ചെറുക്കാനുള്ള വഴിയാണ് ബീറ്റ്‌റൂട്ട് ജ്യൂസ്.

Read more about: health
English summary

How Beetroot Juice Can Be Remedy For Erectile Dysfunction

How Beetroot Juice Can Be Remedy For Erectile Dysfunction
Story first published: Thursday, November 16, 2017, 12:07 [IST]
X
Desktop Bottom Promotion