ശീഘ്രസ്ഖലനം, ഇതാണ് വീട്ടുവൈദ്യം!!

Posted By:
Subscribe to Boldsky

പലപ്പോഴും പുരുഷന്മാരെ അലട്ടുന്ന ലൈംഗികപ്രശ്‌നമാണ് ശീഘ്രസ്ഖലനം. പല പുരുഷന്മാരുടേയും ആത്മവിശ്വാസം തകര്‍ക്കുന്ന ഒന്ന്. നിരവധി പുരുഷന്മാര്‍ ശീഘ്രസ്ഖലനം എന്ന പ്രശ്നം നേരിടുന്നവരാണ്. പ്രായമായവരില്‍ ഇത് സാധാരണമാണെങ്കിലും ചെറുപ്പക്കാരിലും ഈ പ്രശ്നം കണ്ടുവരുന്നുണ്ട്.

ശീഘ്രസ്ഖലനം മൂലമുള്ള പങ്കാളിയുടെ അതൃപ്തിയും സ്വന്തം നിരാശയും, മാനസികമായ ബുദ്ധിമുട്ടും ആത്മവിശ്വാസക്കുറവും ഉണ്ടാകാന്‍ കാരണമാകും. ഈ കാരണത്താല്‍ പുരുഷന്മാര്‍ ചികിത്സ തേടാന്‍ മടിക്കുകയും,തങ്ങളുടെ പ്രശ്നം ആരോടും പറയുകയുമില്ല. ഡോക്ടറുടെ സഹായമില്ലാതെ വീട്ടില്‍ തന്നെ ഈ പ്രശ്നത്തിന് പരിഹാരം നേടാനാവും. അതിനാല്‍ മറ്റാരോടെങ്കിലും ഇക്കാര്യം പറയുന്നത് മൂലമുള്ള മാനസിക ബുദ്ധിമുട്ട് ഒഴിവാക്കാനാകും. പ്രകൃതിദത്തമായ ചില ഔഷധങ്ങള്‍ ശീഘ്രസ്ഖലനം പരിഹരിക്കാന്‍ സഹായിക്കുന്നവയാണ്.

പ്രകൃതിദത്തമായ ചില ഔഷധങ്ങള്‍ ശീഘ്രസ്ഖലനം പരിഹരിക്കാന്‍ സഹായിക്കുന്നവയാണ്. ഇതിനും പല വീട്ടുവൈദ്യങ്ങളുണ്ട് ഇവയെക്കുറിച്ചറിയൂ,

തേനും ഇഞ്ചിയും

തേനും ഇഞ്ചിയും

തേനും ഇഞ്ചിയും ശരീരത്തിന്‍റെ താപനില ഉയര്‍ത്തി രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ ഇ‍ഞ്ചി സഹായിക്കും. ഇഞ്ചി കഴിക്കുന്നത് വഴി ലിംഗത്തിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുകയും ഉദ്ധാരണം നിലനിര്‍ത്തി ശീഘ്രസ്ഖലനം തടയുകയും ചെയ്യും.

സവാള

സവാള

ശീഘ്രസ്ഖലനം നിയന്ത്രിച്ച് ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉള്ളിയ്ക്ക്‌ കഴിവുണ്ട്. ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാനും, ലൈംഗികാവയവങ്ങളെ ശക്തിപ്പെടുത്താനും, ശീഘ്രസ്ഖലനം തടയാനും കഴിവുള്ളതാണ് സവാള. എല്ലാ ദിവസവുംസവാള

ചവച്ചരച്ച് കഴിച്ചാല്‍ മതി.

നട്‌സ്, ഏലയ്ക്ക,ഇഞ്ചി, കക്ക

നട്‌സ്, ഏലയ്ക്ക,ഇഞ്ചി, കക്ക

നട്‌സ്, ഏലയ്ക്ക,ഇഞ്ചി, കക്ക എന്നിവയൊക്കെ പെടുന്നു. ഇവ ദൈനംദിന ആഹാരങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ ലൈംഗികപ്രശ്നങ്ങളില്‍ നിന്ന് ഒരളവ് വരെ മുക്തി നേടാം.

വെണ്ടക്ക

വെണ്ടക്ക

വെണ്ടക്കയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പൊടി ശീഘ്രസ്ഖലനം തടയാന്‍ സഹായിക്കുന്നതാണ്. പത്ത് ഗ്രാം പൊടി ഒരു ഗ്ലാസ്സ് ചൂടുള്ള പാലില്‍ കലര്‍ത്തി രണ്ട് ടീസ്പൂണ്‍ കല്‍ക്കണ്ടവും

ചേര്‍ത്ത് ദിവസവും രാത്രിയില്‍ കഴിക്കുക. ഒരു മാസം പതിവായി കഴിച്ചാല്‍ ശീഘ്രസ്ഖലനത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി പച്ചക്ക് കഴിക്കുന്നത് ശീഘ്രസ്ഖലനത്തിനും, മറ്റ് പല ലൈംഗിക പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. 3-4 വെളുത്തുള്ളി കഴിക്കുന്നത് ശീഘ്രസ്ഖലനത്തില്‍ കുറവുണ്ടാക്കുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും.

കാരറ്റ്

കാരറ്റ്

രണ്ട് കാരറ്റ് അരിഞ്ഞ് അതില്‍ പകുതി പുഴുങ്ങിയ മുട്ട ചേര്‍ക്കുക. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ഇതില്‍ ചേര്‍ക്കുക. ഇത് കഴിച്ച് തുടങ്ങിയാല്‍ താമസിയാതെ ചെറിയ മാറ്റം നിങ്ങള്‍ക്ക് അനുഭവപ്പെട്ട് തുടങ്ങും. മൂന്ന് മാസം കഴിയുമ്പോള്‍ മികച്ച ഫലം ലഭ്യമാകും. ശീഘ്രസ്ഖലനം നിയന്ത്രണ വിധേയമായാല്‍ കഴിക്കുന്ന അളവ് കുറയ്ക്കാം.

ശതാവരിക്കിഴങ്ങ്

ശതാവരിക്കിഴങ്ങ്

ശതാവരിക്കിഴങ്ങ് ശീഘ്രസ്ഖലനം തടയാന്‍ മികച്ച മാര്‍ഗ്ഗമാണ്. 20 ഗ്രാം ശതാവരിക്കിഴങ്ങ് ഒരു ഗ്ലാസ്സ് പാലില്‍ തിളപ്പിച്ച് ഉപയോഗിക്കാം. കിഴങ്ങ് നീക്കം ചെയ്ത ശേഷം പാല്‍ കുടിക്കുക. ദിവസം രണ്ട് തവണ ഇത് കഴിക്കുന്നത് വഴി ശീഘ്രസ്ഖലനത്തെ പൂര്‍ണ്ണമായും മാറ്റാനാവും.

ആവണക്കെണ്ണ

ആവണക്കെണ്ണ

പ്രായമായവരിലെ ശീഘ്രസ്ഖലനം പ്രോസ്റ്റേറ്റിന്‍റെ പ്രശ്നങ്ങള്‍ മൂലമാകാം. ഇത് നിയന്ത്രിക്കാനും, തടയാനും ആവണക്കെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം. വൃഷണത്തിനും മലദ്വാരത്തിനും ഇടയിലുള്ള ഭാഗം ആവണക്കെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. വൃത്താകൃതിയില്‍, സൗമ്യമായി സാവധാനം മലദ്വാരത്തില്‍ നിന്ന് തുടങ്ങി ലിംഗത്തിന് താഴെ വരെ ഇങ്ങനെ മസാജ് ചെയ്യണം.

അശ്വഗന്ധം

അശ്വഗന്ധം

ഇന്ത്യയില്‍ ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു ലൈംഗിക ഔഷധമാണ് അശ്വഗന്ധം. ശീഘ്രസ്ഖലനമടക്കം പല ലൈംഗികപ്രശ്നങ്ങള്‍ക്കും പരിഹാരം നല്കാന്‍ ഇതിന് കഴിവുണ്ട്.

Read more about: health
English summary

Home Remedies For Premature Ejaculation

Home Remedies For Premature Ejaculation
Story first published: Wednesday, November 22, 2017, 23:50 [IST]
Subscribe Newsletter