For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം....

എന്നാല്‍ അമിതമായാല്‍ അമൃതും വിഷമെന്നു പറയുന്നതുപോലെ ചെറുനാരങ്ങാവെള്ളവും അധികമായാല്‍ ദോഷം വരുത്തും.

|

ചെറുനാരങ്ങാവെള്ളം ആരോഗ്യത്തിന് അത്യുത്തമമെന്നാണ് പൊതുവെ പറയുക. പ്രത്യേകിച്ചു തടി കുറയ്ക്കുക പോലെയുള്ള കാര്യങ്ങള്‍ക്ക്.

എന്നാല്‍ അമിതമായാല്‍ അമൃതും വിഷമെന്നു പറയുന്നതുപോലെ ചെറുനാരങ്ങാവെള്ളവും അധികമായാല്‍ ദോഷം വരുത്തും. ചെറുനാരങ്ങാവെള്ളത്തിന്റെ ചില ദോഷവശങ്ങളെക്കുറിച്ചറിയൂ,

നാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം....

നാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം....

നാരങ്ങ വെള്ളത്തില്‍ ധാരാളം സിട്രിക്‌ ആസിഡ്‌ അടങ്ങിയിട്ടുണ്ട്‌. നാരങ്ങ നീരിലെ ഉയര്‍ന്ന അളവിലുള്ള അമ്ലം ഇനാമലിനെ അലിയിക്കും . ഇത്‌ കൂടുതലാകുന്നതോടെ പല്ലിന്‌ വേദനയും പുളിപ്പ്‌ പോലുള്ള അസ്വസ്ഥതകളും അനുഭവപ്പെടും.

ധാരാളം നാരങ്ങ വെള്ളം കുടിക്കുന്നത്‌ കൊണ്ടുള്ള പ്രധാന പ്രശ്‌നങ്ങള്‍ ദന്ത കോശ നഷ്ടം, പല്ലില്‍ കറ, ദന്തക്ഷയം എന്നിവയാണ്‌.

നാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം....

നാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം....

നാരങ്ങ നീര്‌ വൃക്കയിലെ കല്ലിന്‌ പരിഹാരം കാണാനും ആരോഗ്യമുള്ള വൃക്കയ്‌ക്കും നല്ലതാണെങ്കിലും വൃക്ക രോഗങ്ങള്‍ ഉള്ളവര്‍ നാരങ്ങ വെള്ളം കുടിയ്‌ക്കാതിരിക്കുന്നതാണ്‌ ഉചിതം. വൃക്കയ്‌ക്ക്‌ തകരാറുണ്ടാകാന്‍ ചിലപ്പോള്‍ ഇത്‌ കാരണമാകും.

നാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം....

നാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം....

നാരങ്ങ ഇനത്തില്‍ പെടുന്ന പഴങ്ങളില്‍ പൊതുവെ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കും. വൃക്ക രോഗങ്ങള്‍ ഉള്ളവര്‍ക്ക്‌ ഇത്‌ ചീത്തയാണ്‌. തകരാറിലായ വൃക്കകള്‍ക്ക്‌ ഇലക്ട്രോളൈറ്റ്‌ സന്തുലനം നിലനിര്‍ത്താന്‍ കഴിവുണ്ടാകില്ല. ഇത്‌ പൊട്ടാസ്യം, സോഡിയം , ഫോസ്‌ഫറസ്‌ എന്നിവയുടെ അളവില്‍ അസാധാരണമായ മാറ്റം വരുത്തും.

നാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം....

നാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം....

ഇരുമ്പ്‌ സ്വീകരിക്കാനുള്ള ശരീരത്തിന്റെ കഴിവ്‌ നഷ്ടപ്പെടുത്തുന്ന അസുഖമാണ്‌ ഹീമോക്രോമാറ്റോസിസ്‌. ഇതിന്റെ ഫലമായി ഇരുമ്പ്‌ ലവണം ഉണ്ടാവുകയും ഇവ കോശങ്ങളില്‍ അടിഞ്ഞ്‌ കൂടുകയും ചെയ്യും. നാരങ്ങ നീരിലെ അക്രോബിക്‌ ആസിഡ്‌ എന്നും അറിയപ്പെടുന്ന വിറ്റാമിന്‍ സി ഭക്ഷണത്തില്‍ നിന്നും സ്വീകരിക്കുന്ന ഇരുമ്പിന്റെ അളവ്‌ ഉയര്‍ത്തും. ഇതിന്റെ ഫലമായി ശരീരം ഇരുമ്പ്‌ സ്വീകരിക്കുന്നത്‌ കുറയുകയും ശരീരത്തിനകത്ത്‌ ഇരുമ്പ്‌ അടിഞ്ഞ്‌ കൂടുകയും ചെയ്യും.

തളര്‍ച്ച, ക്ഷീണം, സന്ധിവേദന, ഹൃദയത്തിന്‌ തകരാര്‍ എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങള്‍. മരണത്തിന്‌ വരെ കാരണമായേക്കാവുന്ന നാരങ്ങ നീരിന്റെ പാര്‍ശ്വഫലങ്ങളില്‍ ഒന്നാണിത്‌.

നാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം....

നാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം....

ഗര്‍ഭ കാലത്ത്‌ രോഗപ്രതിരോധ സംവിധാനം താരതമ്യേന ദുര്‍ബലമായിരിക്കും. ഇതിനാല്‍ നെഞ്ചെരിച്ചില്‍, ഭക്ഷ്യവിഷബാധ എന്നിവ വരാനുള്ള സാധ്യത വളരെ കൂടുതലാണ്‌.ഗര്‍ഭകാലത്ത്‌ ധാരാളം നാരങ്ങ വെള്ളം കുടിച്ചാല്‍ വയറ്‌ വലിച്ചില്‍, ദഹനക്കേട്‌, അതിസാരം എന്നിവയ്‌ക്കും കാരണമായേക്കും.

നാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം....

നാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം....

ജിഇആര്‍ഡി എന്നറിയപ്പെടുന്ന 'ഗാസ്‌ട്രോഇസോഫാഗിയല്‍ ഡിസോഡര്‍' അന്നനാളത്തിനും വയറിനും ഇടയിലുള്ള പേശികളെ ബാധിക്കുന്ന ഒരു ദഹന തകരാറാണ്‌.

എരിവും അമ്ലഗുണവുമുള്ള ആഹാരങ്ങള്‍ ആണിതിന്‌ കാരണം. നാരങ്ങ നീരും കാരണങ്ങളില്‍ ഒന്നാണ്‌.അന്നനാളത്തിന്റെ പാളികളില്‍ അസ്വസ്ഥതകള്‍ ഉളവാക്കി കൊണ്ട്‌ നാരങ്‌ നീര്‌ ജിഇആര്‍ഡി രൂക്ഷമാക്കും.

മനംപിരട്ടല്‍, ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍ എന്നിവയാണ്‌ ജിഇആര്‍ഡിയുടെ പ്രധാന ലക്ഷണങ്ങള്‍

നാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം....

നാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം....

നാരങ്ങയിലെ സിട്രിക്‌ ആസിഡ്‌ വയറ്റിലെ അള്‍സര്‍ വഷളാകാന്‍ കാരണമാകും. സിട്രിക്‌ ആസിഡും വയറ്റിലെ ആസിഡും കൂടി ചേര്‍ന്ന്‌ ഉദര പാളികളില്‍ അസ്വസ്ഥത ഉണ്ടാക്കുക്കും അള്‍സര്‍ ഭേദമാകുന്നത്‌ തടയുകയും ചെയ്യും.

ശക്തമായ വയറ്‌ വേദന, ഏമ്പക്കം, ഛര്‍ദ്ദി, അപ്രതീക്ഷിതമായി ശരീര ഭാരം കുറയുക എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങള്‍.

Read more about: health body
English summary

Heath effects of Drinking Excess Lemon Water

Heath effects of Drinking Excess Lemon Water, Read more to know about,
X
Desktop Bottom Promotion