Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
വടക്കോട്ടു തല വച്ചുറങ്ങരുത്, കാരണമിതാണ്
ആരോഗ്യപരമായ ശീലങ്ങള്‍ പലതും നാം പറഞ്ഞു കേള്‍ക്കാറുണ്ട്. ചിലത് വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തിയാണ് കേള്‍ക്കാറും.
ആരോഗ്യത്തിന് ഭക്ഷണം പോലെത്തെന്ന പ്രധാപ്പെട്ട ഒന്നുണ്ട്, ഉറക്കം. നമ്മുടെ ആരോഗ്യത്തിന് ഏറെ പ്രധാനമായ ഒന്നാണ് ഉറക്കം. ഉറക്കക്കുറവ് പല രോഗങ്ങള്‍ക്കും ഇട വരുത്തുകയും ചെയ്യും. ഇതുകൊണ്ടുതന്നെ ദിവസവും എഴെട്ടു മണിക്കൂറെങ്കിലുമുറങ്ങണമെന്നതാണ് പൊതുവെ പറയപ്പെടുന്നത്.
ഉറങ്ങുന്നതു കൊണ്ടായില്ല, ഉറങ്ങാന്‍ കിടക്കുന്ന രീതിയും പ്രധാനമാണ്. പലര്‍ക്കും ഉറങ്ങാന്‍ പലതരം രീതികളാണ് സൗകര്യപ്രദം. ചിലര്‍ വശത്തേയ്ക്കു തിരഞ്ഞുറങ്ങും, ചിലര്‍ കമഴ്ന്നും മറ്റു ചിലര്‍ മലര്‍ന്നുമെല്ലാം.
കിടക്കുന്ന ദിശയും പൊതുവെ ആരോഗ്യത്തെ സ്വാധീനിയ്ക്കുന്ന ഒന്നാണെന്നു പറയും. പൊതുവെ വടക്കു ദിക്കിലേയ്ക്കു തിരഞ്ഞു കിടന്നുറങ്ങരുതെന്നാണ് പറയപ്പെടുന്നത്. വെടക്കും വടക്കോട്ടു തിരിഞ്ഞു കിടക്കില്ലെന്നതാണ് പൊതുവെയുള്ള പ്രമാണം.
ഇത് പൊതുവെ വിശ്വസവുമായി ബന്ധപ്പെടുത്തിയാണ് പറയാറുള്ളതെങ്കിലും ഇതിനു പുറകെ ആരോഗ്യപരമായ വിശ്വാസങ്ങളുണ്ടെന്നതാണ് വാസ്തവം. വടക്കോട്ടു തിരിഞ്ഞു കിടക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുമെന്നാണ് പറയപ്പെടുന്നത്. ഇതിനായി പല കാരണങ്ങളും സയന്‍സ് വിശദീകരിയ്ക്കുന്നുമുണ്ട്.
തല വയ്ക്കുന്ന രീതി മാത്രമല്ല, കിടക്കുന്ന രീതിയും പ്രധാനമാണ്. എപ്പോഴും ഇടതു വശത്തേയ്ക്കു തിരിഞ്ഞു കിടന്നുറങ്ങുന്നതാണ് നല്ലതെന്നു പറയാം. ഇത് ഹൃദയത്തിന് രക്തം കൂടുതല്‍ പമ്പു ചെയ്യാനുള്ള കഴിവും നല്‍കും.
എന്തുകൊണ്ടാണ് വടക്കു ദിശയിലേയ്ക്കു തല വച്ചുറങ്ങരുതെന്നു പറയപ്പെടുന്നതെന്നറിയൂ,ആരോഗ്യപരമായ കാരണങ്ങളും വിശ്വാസപരമായ കാരണങ്ങലുമെല്ലാം ഇതില്‍ വ്യക്തമാകും.കിടക്കുന്നത് എപ്പോഴു കിഴക്കിലേയ്ക്കു തല വച്ചാണെങ്കില്‍ ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുമെന്നു പറയാം

വടക്കോട്ടു തല വച്ചുറങ്ങരുത്, കാരണമിതാണ്
ശാസ്ത്രമനുസരിച്ച് വടക്കോട്ടു തല വച്ചുറങ്ങുന്നത് നമ്മുടെ ശരീരത്തില്‍ നെഗറ്റീവ് ഊര്‍ജം വരാന്‍ കാരണമാകും. രക്തപ്രവാഹത്തെ വിപരീതമായി ബാധിയ്ക്കും. ഭൂമിയ്ക്കും നമ്മുടെ ശരീരത്തിനുമിടയിലുള്ള ഗുരുത്വാകര്‍ഷണമാണ് കാരണം.
ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം ആരോഗ്യ, മാനസികപരമായ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുമെന്നതാണ് വാസ്തവം.ഇത് ഉന്മേഷക്കുറവിനും മറ്റു പല അനുബന്ധപ്രശ്‌നങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കുമെല്ലാം പൊതുവെ വഴിയൊരുക്കും. വടക്കോട്ടു തിരിഞ്ഞുറങ്ങുന്നത് മൊത്തത്തില്‍ ആരോഗ്യത്തിന് ദോഷകരമാകുമെന്നതാണ് വാസ്തവം. ഇതാണ് ഇതൊഴിവാക്കാനുള്ള ഒരു കാരണമായി പറയുന്നത്.

വടക്കോട്ടു തല വച്ചുറങ്ങരുത്, കാരണമിതാണ്
വടക്കോട്ടു തല വച്ചുറങ്ങുന്നത് ഭൂമിയുടെ ആകര്‍ഷണബലം കൊണ്ടുതന്നെ തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തെ കുറയ്ക്കും. സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.തലച്ചോറിലേയ്ക്ക് ആവശ്യമുള്ള രക്തം ലഭിയ്ക്കാതിരിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും. സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണമാണിത്. തലച്ചോറിലേയ്ക്ക് ആവശ്യത്തിന് രക്തം ലഭിയ്ക്കാതെ വരുന്നത് തലച്ചോര്‍ നിയന്ത്രിയ്ക്കുന്ന പല ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കും ദോഷകരമായി വരും. ഇത് ശരീരത്തിന്റെ ആകെയുള്ള ബാലന്‍സിനെ ബാധിയ്ക്കുകകയും ചെയ്യും.

വടക്കോട്ടു തല വച്ചുറങ്ങരുത്, കാരണമിതാണ്
ഭൂമിയും ശരീരത്തിന്റെ ഗുരുത്വാകര്‍ഷണവുമായി വരുന്ന പ്രശ്‌നങ്ങളാണ് വടക്കോട്ടു തല വച്ചുറങ്ങരുതെന്നു പറയുന്നതിന്റെ കാരണം. ബിപി, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇതു വഴി വയ്ക്കുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. ബിപിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും. വടക്കോട്ടു തല വച്ചുറങ്ങിയാല്‍ ശരീരവുമായുണ്ടാകുന്ന ഗുരുത്വാകര്‍ഷണം കാരണം ബിപി പ്രശ്‌നങ്ങള്‍ സ്വാഭാവികവുമാണ്.

വടക്കോട്ടു തല വച്ചുറങ്ങരുത്, കാരണമിതാണ്
വടക്കോട്ടു തല വച്ചുറങ്ങുന്നത് ഉറക്കത്തെ ബാധിയ്ക്കും. ശരീരത്തിന്റെ ബാലന്‍സിനെ ദിശയും ശരീരവുമായുണ്ടാകുന്ന ആകര്‍ഷണം ബാധിയ്ക്കുമെന്നതു തന്നെ കാരണം. ഉറക്കം ശരിയല്ലാത്തത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കു കാരണമാകും. സ്‌ട്രെസ് ഹോര്‍മോണ്‍ കൂടുതലുല്‍പാദിപ്പിയ്ക്കപ്പെടാനും സ്‌ട്രെസ് അധികമാകാനുമെല്ലാം ഇത് ഇടയാക്കുകയും ചെയ്യും. സ്‌ട്രെസാണ് പല ആരോഗ്യപ്രശ്‌നങ്ങളുടേയും പ്രധാന കാറണം.

വടക്കോട്ടു തല വച്ചുറങ്ങരുത്, കാരണമിതാണ്
തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തെ ബാധിയ്ക്കുന്നതുകൊണ്ടുതന്നെ തലച്ചോറിന്റെ പല പ്രവര്‍ത്തനങ്ങളേയും ബാധിയ്ക്കുന്ന ഒന്നുകൂടിയാണ് വടക്കോട്ടു തിരിഞ്ഞുറങ്ങുന്നത്. ഓര്‍മക്കുറവ്, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍, കണ്ണിനു മറ്റും പല പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം വടക്കോട്ടു തല വച്ചുറങ്ങുന്നതു കൊണ്ടുണ്ടാകുമെന്നതാണ് വാസ്തവം.

വടക്കോട്ടു തല വച്ചുറങ്ങരുത്, കാരണമിതാണ്
ആരോഗ്യത്തിന് ഏറ്റവും നല്ലത് കിഴക്കോട്ടു തല വച്ചുറങ്ങുന്നതാണ്. ഇത് ശരീരവും ഭൂമിയുമായി കൃത്യമായ ബാലന്‍സുണ്ടാകാന്‍ സഹായകമാകും. തെക്കോട്ടും പടിഞ്ഞാറോട്ടും തല വയ്ക്കുന്നതുകൊണ്ടും ദോഷമില്ല. എ്ന്നാല്‍ വടക്കോട്ടു തിരിഞ്ഞി യാതൊരു കാരണവശാലും ഉറങ്ങാന്‍ പാടില്ല. ഇത് ആരോഗ്യപരമായ പല പ്രശ്‌നങ്ങളും ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നതുകൊണ്ടുതന്നെ ഹോര്‍മോണ്‍പരമായ പ്രശ്‌നങ്ങളിലൂടെ മാനസികപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

വടക്കോട്ടു തല വച്ചുറങ്ങരുത്, കാരണമിതാണ്
വടക്കോട്ടു തല വച്ചുറങ്ങുന്നതിന് ആത്മീയ വശമുള്ള മറ്റൊരു കഥയുമുണ്ട്. പാര്‍വ്വതീ ദേവിയും ഗണപതിയുമായി ബന്ധപ്പെടുത്തി ഒരു കഥ. പാര്‍വ്വതീദേവി കുളിയ്ക്കാന്‍ പോകുമ്പോള്‍ ഗണപതിയെ വാതിലില്‍ കാവല്‍ നിര്‍ത്തി. ആരെയും അകത്തോട്ടു കടത്തി വിടരുതെന്ന് ആവശ്യപ്പെട്ടു. ഈ സമയത്താണ് പരമശിവന്‍ വന്നതും ഉള്ളിലേക്കു കടത്താന്‍ ആവശ്യപ്പെട്ടതും.എന്നാല്‍ ഗണപതി അമ്മയുടെ വാക്കുകള്‍ ധിക്കരിക്കാന്‍ തയ്യാറായില്ല. ശിവനെ ഉള്ളിലേയ്ക്കു കടക്കാന്‍ അനുവദിച്ചുമില്ല.ഇതില്‍ കോപിഷ്ഠനായ ശിവന്‍ ഗണപതിയോടു യുദ്ധം ചെയ്ത് തലയറുത്തു.

വടക്കോട്ടു തല വച്ചുറങ്ങരുത്, കാരണമിതാണ്
തന്റെ പുത്രന്‍ വധിയ്ക്കപ്പെട്ട വിവരമറിഞ്ഞ പാര്‍വ്വതി ക്രോധവും സങ്കടവും പൂണ്ട പാര്‍വതി ലോകം തന്നെ നശിപ്പിയ്ക്കാനൊരുങ്ങി. ബ്രഹ്മാവ് പാര്‍വതിയെ സമാശ്വസിപ്പിച്ചു. നഷ്ടപ്പെട്ട ഗണപതിയുടെ തലയ്ക്കു പകരം വടക്കോട്ടു തിരിഞ്ഞുറങ്ങുന്ന ഏതെങ്കിലും ജിവിയുടെ തല ഗണപതിയുടെ തലയായി സ്ഥാപിയ്ക്കാമെന്നു ശിവന്‍ വാക്കു നല്‍കി.ഇതനുസരിച്ച് അന്വേഷണം തുടങ്ങിയ ഭടന്മാര്‍ വടക്കു വശത്തേയ്ക്കു തല വച്ചുറങ്ങുന്ന ഒരു ആനയെ കണ്ടത്തെി. ഇതിന്റെ തല ഛേദിച്ച് പരമശിവനു നല്‍കി.ഗണപതിയ്ക്ക് ആനത്തല നല്‍കിയ ശിവന്‍ ഗണപതിയെയാണ് ആദ്യം ആളുകള്‍ വന്ദിയ്ക്കുകയെന്ന അനുഗ്രഹവും നല്‍കി. ഇതാണ് വടക്കോട്ടു തല വച്ചുറങ്ങരുതെന്ന തിനു പുറകിലെ പുരാണ കഥ.

വടക്കോട്ടു തല വച്ചുറങ്ങരുത്, കാരണമിതാണ്
വാസ്തു പ്രകാരം ദമ്പതിമാര്‍ക്ക് ഉറങ്ങാന്‍ പറ്റിയത് തെക്കോട്ടു തല വച്ചാണെന്നു പറയും ദമ്പതിമാര്‍ തെ്‌ക്കോട്ടു തല വച്ചു കിടക്കുന്നത് അവര്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിയ്ക്കും. നല്ല ദാമ്പത്യബന്ധത്തിന് ഇത് ഏറെ സഹായകമാണ്. ഇതുകൊണ്ടുതന്നെ ദമ്പതിമാര്‍ എല്ലായ്‌പ്പോഴും തെക്കോട്ടു തല വച്ചു കിടക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് ഇവരുടെ പരസ്പരബന്ധത്തിന് ഏറെ പ്രയോജനം നല്‍കും.

വടക്കോട്ടു തല വച്ചുറങ്ങരുത്, കാരണമിതാണ്
വടക്കോട്ടു തല വച്ചുറങ്ങിയാല്‍ രാവിലെ ഉണരുമ്പോള്‍ തലവേദനയും ക്ഷീണവുമെല്ലാം തോന്നുന്നതിനു കാരണം തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതു തന്നെയാണ്. ഇത് ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തെയും അന്നത്തെ ദിവസത്തേയും തന്നെ കളയും. ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ വടക്കോട്ടു തല വച്ചുറങ്ങുന്നത് പൂര്‍ണമായും ഉപേക്ഷിയ്ക്കുന്നതാണ് ആരോഗ്യകരംകിടക്കുന്നത് എപ്പോഴു കിഴക്കിലേയ്ക്കു തല വച്ചാണെങ്കില്‍ ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുമെന്നു പറയാം



Click it and Unblock the Notifications