തുളസി തേന്‍ ചേര്‍ത്തു വെറുംവയറ്റില്‍ കഴിച്ചാല്‍

Posted By:
Subscribe to Boldsky

ആരോഗ്യം കാക്കാന്‍ പരസ്യങ്ങളുടേയും കൃത്രിമമാര്‍ഗങ്ങളുടേയും പുറമെ പോകണമെന്നില്ല. നമ്മുടെ പ്രകൃതിയില്‍ തന്നെ ഇതിനുള്ള വഴികള്‍ ലഭ്യമാണ്‌. തികച്ചും ശുദ്ധമായ, പാര്‍ശ്വഫലങ്ങളില്ലാത്ത വഴികള്‍.

ഇത്തരം പ്രകൃതിദത്ത വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ തുളസി. ആരാധനയ്‌ക്കു മാത്രമല്ല, നല്ലൊരു മരുന്നുമാണിത്‌. ശുദ്ധമായ തേനും ഇങ്ങനെ തന്നെ.

തുളസിയിലയില്‍ ലേശം തേന്‍ ചേര്‍ത്ത്‌ ദിവസവും രാവിലെ കഴിയ്‌ക്കുന്നത്‌ ഏറെ നല്ലതാണ്‌. ഇതൊരു ശീലമാക്കിയാല്‍ ഗുണങ്ങള്‍ പലതും.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന്‌ പ്രതിരോധശേഷി നല്‍കാനുള്ള ഏറ്റവും നല്ലൊരു വഴിയാണിത്‌. ഇവയിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ശരീരത്തെ രോഗങ്ങളില്‍ നിന്നും പ്രതിരോധിയ്‌ക്കും.

 കോള്‍ഡ്‌

കോള്‍ഡ്‌

ബാക്ടീരിയ, വൈറസ്‌ എന്നിവയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതുകൊണ്ടുതന്നെ കോള്‍ഡ്‌ മാറാനും വരാതിരിയ്‌ക്കാനുമുള്ള നല്ലൊരു വഴി.

ചുമ

ചുമ

ചുമയും ശ്വാസകോശസംബന്ധവുമായ അസുഖങ്ങള്‍ മാറാനും വരാതെ തടയാനും ഈ കോമ്പിനേഷന്‍ സഹായിക്കും. കഫക്കെട്ടിനെതിരെയുള്ള പ്രകൃതിദത്ത ഔഷധം.

അലര്‍ജി

അലര്‍ജി

ആന്റിസെപ്‌റ്റിക്‌ ഗുണങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ അലര്‍ജി പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നുള്ള സ്വാഭാവിക പരിഹാരം.

പ്രായക്കുറവിന്‌

പ്രായക്കുറവിന്‌

വൈറ്റമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവടയങ്ങിയിരിയ്‌ക്കുന്നതു കൊണ്ടുതന്നെ ചര്‍മത്തിന്റെ പ്രായക്കുറവിന്‌ ഏറെ നല്ലത്‌. കോശങ്ങളുടെ റീജനറേഷന്‍ തടഞ്ഞാണ്‌ ഇത്‌ ചെയ്യുന്നത്‌.

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍ മാറാനുള്ള നല്ലൊരു പരിഹാരവിധിയാണിത്‌. ഇതു വരുന്നതു തടയുകയും ചെയ്യും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ ഏറെ നല്ലൊരു ഔഷധം. ഇത്‌ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാന്‍ സഹായിക്കും.

തുളസിയില്‍ തേന്‍

തുളസിയില്‍ തേന്‍

രാത്രി മൂന്നോ നാലോ തുളസിയിലയെടുത്ത്‌ ഇത്‌ വൃത്തിയാക്കി ഒരു കപ്പിലോ പാത്രത്തിലോ വച്ച്‌ ഇതിനു മുകളില്‍ ഒരു ടേബിള്‍ സ്‌പൂണ്‍ തേനൊഴിച്ച്‌ പിറ്റേന്നു രാവിലെ കഴിയ്‌ക്കാം. വെറുംവയറ്റില്‍ കഴിയ്‌ക്കുന്നതാണ്‌ ഏറെ ഗുണകരം. മദ്യപിച്ച ആ പെണ്‍കുട്ടി ടാക്‌സിയില്‍ കയറി, പിന്നെ

English summary

What Happens When You Eat Honey And Tulsi Every Morning

What Happens When You Eat Honey And Tulsi Every Morning, Read more to know about,