For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സന്തോഷം, ദുഖം എല്ലാം ഒരു ജീന്‍ കളിയാ

By Super Admin
|

സന്തോഷത്തിനും നൈരാശ്യത്തിനും ഒരേ ജനിതകഘടകങ്ങൾ കാരണമാണോ?

ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് സന്തോഷവും നൈരാശ്യവും.നാം ഓരോരുത്തരിലും വിവിധമായ സ്വഭാവ വിശേഷങ്ങൾ കാണും.

എന്നാൽ നൈരാശ്യത്തിന്റെ തോത് വർധിക്കുമ്പോൾ അതു പല മാനസികപ്രശ്നങ്ങളിലേക്കും വഴി തെളിയിക്കും.

ഒരേ തരത്തിലുള്ള ജനിതകഘടകങ്ങൾ ഒരു വ്യക്തിയുടെ സന്തോഷത്തിനും സന്താപത്തിനും കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

dna

ജനിതകഘടകങ്ങളിലുള്ള നേരിയ വ്യതിയാനം പോലും വൈകാരികഭാവങ്ങൾക്കു വ്യതാസമുണ്ടാക്കുന്നു .

ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ പ്രൊഫസർ' എലൈന ഫോക്സ് ',ടെക്‌സാസ്‌ സർവകലാശാലയിലെ' ക്രിസ് ബീവേഴ്സ്'എന്ന ഗവേഷകരാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.ഇതിലൂടെ അവർ ലക്ഷ്യമിട്ടത് ജീനുകളും സ്വഭാവവിശേഷങ്ങളും തമ്മിലുള്ള ബന്ധത്തെയാണ്.

മാനസികമായ ആരോഗ്യക്കുറവിനു കാരണം ജീനുകളുടെ സ്വാധീനം മാത്രമല്ല എന്നവർ പറയുന്നു. മറിച്ച്‌ വളരുന്ന ചുറ്റുപാടുകളും ഇതിനു കാരണമാണ് ആരോഗ്യപരമായ ചുറ്റുപാടുകളിൽ വളരുന്നവരിൽ ഈ വ്യത്യാസം കാണാനാവും എന്നു 'മോളിക്യുലാർ സൈക്ക്യാട്രി' എന്ന ജേർണലിൽ പറയുന്നു.

ഇതിനു ചില പാരിസ്ഥിതികാര്യങ്ങളും കാരണമാകുന്നു എന്ന് അവർ പഠനത്തിലൂടെ ചൂണ്ടിക്കാട്ടി.

നല്ല പരിതസ്ഥിതിയിൽ വളരുന്നവരിൽ നല്ലൊരു ഭാഗം ശുഭാപ്തിവിശ്വാസികളാണ് .മോശമായ ചുറ്റ്പാടുകളിൽ വളർന്നവർ നിഷേധചിന്തകൾ ഉള്ളവർ ആയിത്തീരാൻ സാദ്ധ്യതയുണ്ടെന്നു അവർ പറയുന്നു

elder peple

നിഷേധചിന്തകൾ ഉള്ളവരാവട്ടെ മനസികപ്രശ്നങ്ങൾ ഉള്ളവർ ആയിരിക്കും എന്നും പഠനം വ്യക്തമാക്കുന്നു.

അതുകൊണ്ടുതന്നെ മനസികാരോഗ്യത്തെയും,പാരമ്പര്യത്തെയും കുറിച്ച് കൂടുത്താൽ പഠനം നടക്കേണ്ടതുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

'വ്യക്തികളുടെ മാനസിക ആരോഗ്യവും ,ജന്മവാസനകളും ഇവ രണ്ടും ചേർന്ന ഒരു പഠനം ഇതിനായി നടക്കേണ്ടതുണ്ട്' ക്രിസ്‌ബീവേഴ്സ് എന്ന ഗവേഷകൻ രേഖപ്പെടുത്തുന്നു.

Read more about: health ആരോഗ്യം
English summary

Same Set Of Genes Can Cause Happiness And Depression

Researchers have found that the same set of genes that make us prone to depression could also lead us to positivity in life.
X
Desktop Bottom Promotion