For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യമായി സെക്‌സ്, സ്ത്രീകള്‍ അറിയേണ്ടവ

By Super
|

പങ്കാളിയുമായി ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ സംബന്ധിച്ച്‌ പല സ്‌ത്രീകളുടെയും മനസ്സില്‍ നിരവധി ആശങ്കകളും ഭീതിയും ഉണ്ടാവാറുണ്ട്‌. പങ്കാളിയും ആദ്യമായാണ്‌ ഇത്തരത്തില്‍ ബന്ധപ്പെടുന്നതെങ്കില്‍ ഇരുവരും അഭിമുഖീകരിക്കുന്ന സമ്മര്‍ദ്ദം വളരെ വലുതായിരിക്കും. ഇരുവരും ആദ്യമായാണെങ്കിലും അതല്ല ഒരാള്‍ മാത്രം ആദ്യമായാണെങ്കിലും ഇത്തരം ഭീതികള്‍ അകറ്റി ആദ്യാനുഭവം ആസ്വാദ്യമാക്കാനുള്ള ചില എളുപ്പ വഴികളാണ്‌ ഇവിടെ പറയുന്നത്‌.

ലൈംഗിക ബന്ധത്തിന്‌ തയ്യാറാണെന്ന്‌ ശരിക്കും പറയും മുമ്പ്‌ സ്‌ത്രീകള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്‌. ഇവ വായിച്ച്‌ മനസ്സിലാക്കുക.

തയ്യാറാകുമ്പോള്‍ ചെയ്യുക

തയ്യാറാകുമ്പോള്‍ ചെയ്യുക

ലൈംഗിക ബന്ധം രസകരവും ആസ്വാദ്യവുമാണ്‌. എപ്പോള്‍ എന്നതില്‍ നിര്‍ബന്ധം പിടിക്കേണ്ട ആവശ്യമില്ല. ആരോടൊപ്പം ചെയ്യുന്നു എന്നതിനെ കുറിച്ച്‌ ചിന്തിക്കുക. ഇരുവര്‍ക്കും അനുയോജ്യമായ സമയം തിരഞ്ഞെടുത്ത്‌ ഇതിനെ സവിശേഷമാക്കുക. ലൈംഗികമായി ബന്ധപ്പെടുന്നതിന്‌ ഇരുവരും ശാരീരികവും മാനസികവും വൈകാരികവുമായി തയ്യാറാകണം എന്നതാണ്‌ പ്രധാനം. നിങ്ങള്‍ വിചാരിച്ച തീയതില്‍ ചെയ്യണം എന്ന്‌ നിര്‍ബന്ധം പിടിക്കേണ്ട ആവശ്യം ഇല്ല. ഇത്‌ ചിലപ്പോള്‍ നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യാം. സാഹചര്യത്തിനൊത്ത്‌ പോവുക.

സുരക്ഷ പ്രധാനം

സുരക്ഷ പ്രധാനം

ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്‌ സുരക്ഷയ്‌ക്കാണ്‌.

അനാവശ്യമായ ഗര്‍ഭധാരാണം ഒഴിവാക്കും എന്നതിന്‌ പുറമെ ലൈംഗികമായി പകരുന്ന രോഗങ്ങളില്‍ (എസ്‌ടിഡി) നിന്നും സംരക്ഷണം നല്‍കാനും ഇതാവശ്യമാണ്‌.

കോണ്ടം, ഡയഫ്രം,ഗര്‍ഭ നിരോധന ഗുളികകള്‍ തുടങ്ങി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. എസ്‌ടിഡിയില്‍ നിന്നും സംരക്ഷിക്കുകയും ഗര്‍ഭധാണം തടയുകയും ചെയ്യുന്നതിനാല്‍ കോണ്ടം ആണ്‌ മികച്ചതും എളുപ്പമുള്ളതുമായ മാര്‍ഗ്ഗം. മുന്‍കൂട്ടി വാങ്ങി കൈയ്യില്‍ കരുതിയാല്‍ ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാം. പുരുഷന്‌ ഉദ്ധാരണം സംഭവിക്കുന്നത്‌ വരെ ഇത്‌ ഉപയോഗിക്കുക. കോണ്ടം വാങ്ങാന്‍ പുരുഷനെ ആശ്രയിക്കരുത്‌. ഇത്‌ നിങ്ങള്‍ സൂക്ഷിക്കുക, സാഹചര്യം നിയന്ത്രിക്കുന്നതും കൂടുതലും നിങ്ങളാണ്‌.

എല്ലാ സ്‌ത്രീകളിലും രക്ത്രസ്രാവം ഉണ്ടാകില്ല

എല്ലാ സ്‌ത്രീകളിലും രക്ത്രസ്രാവം ഉണ്ടാകില്ല

ഇന്ത്യയില്‍ സ്‌ത്രീകളുടെ കന്യകാത്വത്തിന്‌ വളരെ പ്രാധാന്യം നല്‍കുന്നുണ്ട്‌. അതിനാല്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന രക്തസ്രാവത്തിലൂടെ കന്യകയാണോ എന്ന്‌ തിരിച്ചറിയാന്‍ കഴിയുമെന്നാണ്‌ പലരും കരുതുന്നത്‌. എന്നാല്‍ ഇത്‌ കെട്ടു കഥ മാത്രമാണ്‌. ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ എല്ലാ സ്‌ത്രീകളിലും ഇങ്ങനെ സംഭവിക്കണമെന്നില്ല. യോനിയുടെ തുടക്കത്തില്‍ കാണപ്പെടുന്ന വളരെ നേര്‍ത്ത കോശമാണ്‌ ഹിമെന്‍. ഓടുക, ചാടുക, സൈക്കിള്‍ സവാരി, നീന്തല്‍, വ്യയാമം, തുടങ്ങി സാധാരണ ചെയ്യുന്ന പല കാര്യങ്ങളാലും ഇത്‌ വളരെ വേഗം പൊട്ടാം. കൂടാതെ ചില സ്‌ത്രീകളില്‍ ജന്മനാ ഈ കോശം കാണപ്പെടുകയില്ല. അതിനാല്‍ രക്തം കാണലും കന്യകാത്വവും തമ്മില്‍ ബന്ധപ്പെടുത്തരുത്‌. സ്‌ത്രീകളുടെ കന്യകാത്വം സംബന്ധിച്ച്‌ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ബന്ധപ്പെടുന്നതിന്‌ മുമ്പ്‌ അവരോട്‌ നേരിട്ട്‌ ചോദിക്കുക, ശേഷം ആകരുത്‌.

ആദ്യമായെങ്കില്‍

ആദ്യമായെങ്കില്‍

ഇരുവരും ആദ്യമായാണ്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ എല്ലാ കാര്യങ്ങളും പൂര്‍ണമായിരിക്കണമെന്നില്ല മറിച്ച്‌ പലപ്പോഴും അപരിഷ്‌കൃതമായേക്കാം. നല്ലതെന്ന്‌ തോന്നിയേക്കാം എന്നാല്‍ ശ്രേഷ്‌ഠമായിരിക്കില്ല. ഇരുവരും പരസ്‌പരം ഇണങ്ങാനും ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കാനും കുറച്ച്‌ സമയം എടുക്കും. അതിനാല്‍ സാഹചര്യം ലഘൂകരിച്ച്‌ ഇരുവരും ആസ്വദിക്കുക. പ്രകടനത്തെ കുറിച്ച്‌ ആശങ്കപ്പെടാതരിക്കുക.'ഉള്ളില്‍ പ്രവേശിക്കുന്ന' ഘട്ടത്തിലെത്താന്‍ ധൃതി കാണിക്കരുത്‌. അത്‌ സ്വാഭാവികമായി സംഭവിക്കാന്‍ അനുവദിക്കുക, ബാഹ്യകേളികളില്‍ തിടുക്കം പാടില്ല.

കന്യകാത്വം

കന്യകാത്വം

നിങ്ങള്‍ കന്യകയും പങ്കാളി അങ്ങനെ അല്ല എന്നുമാണെങ്കില്‍ അയാളോട്‌ അത്‌ തുറന്ന്‌ പറയുക. വസ്‌തവം മറച്ചു വയ്‌ക്കരുത്‌. ആദ്യമായിട്ടായതിനാല്‍ ഭയം ഉണ്ട്‌ എന്ന കാര്യം പങ്കാളിയെ അറിയിക്കുക. പുരുഷന്‍മാര്‍ നിങ്ങളുടെ പങ്കാളി തയ്യാറാണന്നും അവള്‍ അത്‌ ആവശ്യപ്പെടുന്നുണ്ടെന്നും ഉറപ്പു വരുത്തുക, ഒരിക്കലും നിര്‍ബന്ധിക്കരുത്‌. അവസാന നിമിഷം അവള്‍ പിന്‍മാറുകയാണെങ്കില്‍ അതിനര്‍ത്ഥം അവള്‍ക്ക്‌ നിങ്ങളെ വേണ്ട എന്നല്ല മറിച്ച്‌ ഇപ്പോള്‍ തയ്യാറല്ല എന്നാണന്ന്‌ ഓര്‍ക്കുക. പങ്കാളി സൗകര്യപ്രദമായ അവസ്ഥയില്‍ അല്ലെങ്കില്‍ ബന്ധപ്പെടല്‍ ഇരുവര്‍ക്കും ആസ്വാദ്യമാകില്ല.

വേദന തടസ്സമാവരുത്‌

വേദന തടസ്സമാവരുത്‌

ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന ഉണ്ടാവുക സ്വാഭാവികമാണ്‌. നേരത്തെ പറഞ്ഞതു പോലെ രക്തസ്രാവം ഉണ്ടായേക്കാം. എന്നാല്‍ പല സ്‌ത്രീകള്‍ക്കും വേദന പല രീതിയിലാണ്‌, ആശങ്കയാണ്‌ സാഹചര്യങ്ങളെ വഷളാക്കുന്നത്‌. കുറച്ച്‌ സമയത്തിനുള്ളില്‍ വേദന മാറി നിങ്ങള്‍ക്ക്‌ സന്തോഷം അനുഭവപ്പെടും. അതുകൊണ്ട്‌ ആയാസം കുറച്ച്‌ ആ നിമിഷങ്ങള്‍ ആസ്വാദ്യമാക്കുക, ബാഹ്യകേളികളില്‍ മുഴുകുക. ലൈംഗിക ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്നതിന്‌ പുറമെ ഉള്ളിലേക്ക്‌ കടക്കുന്നത്‌ എളുപ്പമാക്കാനും വേദന കുറയ്‌ക്കാനും യോനിയെ വഴുവഴുപ്പുള്ളതാക്കുക. യോനി വരണ്ടിരിക്കുന്നത്‌ ബന്ധപ്പെടല്‍ വേദനാജനകമാക്കും.

ബഹ്യകേളി പ്രധാനം

ബഹ്യകേളി പ്രധാനം

ബാഹ്യ കേളി ലൈംഗികമായി ബന്ധപ്പെടുന്നത്‌ പോലെ തന്നെ പ്രാധാന്യമുള്ളതാണ്‌. അതിനാല്‍ ബാഹ്യകേളികളിലും രസം കണ്ടെത്തുക. അശ്ലീലം പറച്ചില്‍ തൊട്ട്‌ സ്‌പര്‍ശം, ചുംബനം തുടങ്ങി എന്തും ആകാം ഇത്‌. നിങ്ങളുടെ പരിധിക്കുള്ളില്‍ നിന്നു കൊണ്ടുള്ള എന്തു പരീക്ഷണവും ആകാം. എന്താണ്‌ പങ്കാളി ഇഷ്ടപ്പെടുന്നതെന്ന്‌ നോക്കുക. നിങ്ങളുടെ ഇഷ്ടം എന്താണന്ന്‌ പങ്കാളിയോട്‌ പറയാന്‍ മറക്കരുത്‌. ഇത്‌ അവരെ ശരിയായ മാര്‍ഗത്തില്‍ വരാന്‍ സഹായിക്കുക്കുന്നതിന്‌ പുറമെ ശരിയായ ഭാവത്തിലേക്ക്‌ എത്തിക്കുകയും ചെയ്യും. ആദ്യമായാണ്‌ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ ചിലപ്പോള്‍ ബാഹ്യകേളികള്‍ക്കിടയില്‍ തന്നെ പുരുഷന്‌ സ്‌ഖലനം സംഭവിച്ചേക്കാം. ഇത്‌ മോശമാണന്ന്‌ കരതുകയോ അവരില്‍ കുറ്റബോധം തോന്നിപ്പിക്കുകയോ ചെയ്യരുത്‌ . ചെറിയ ഇടവേള എടുത്ത്‌ വീണ്ടും ശ്രമിക്കുക.

കുളിക്കണോ ?

കുളിക്കണോ ?

ഇത്‌ വളരെ സാധാരണമാണെങ്കിലും ഇത്തരത്തിലുള്ള നിരവധി വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍ മനസ്സില്‍ ഉയര്‍ന്നുവരും- ഒരു വിരിപ്പ്‌ അധികം കരുതണോ? പിന്നീട്‌ വിരിപ്പ്‌ മാറ്റണോ? ബന്ധപ്പെടുന്നതിനും മുമ്പും ശേഷവും ഇരുവരും കുളിക്കണോ? - ഇരുവരും ആദ്യമായാണ്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ പ്രത്യേകിച്ചും ഇത്തരം ചോദ്യങ്ങളുടെ എണ്ണം ഉയരും. നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇതാണ്‌

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്‌ മുമ്പ്‌ കുളിക്കുക എന്ന ആശയം മികച്ചതാണ്‌. ചെറു ചൂടു വെള്ളത്തില്‍ കുളിക്കുന്നത്‌ ഉത്തേജനം നല്‍കുന്നതിന്‌ പുറമെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാകാനും ഉന്മേഷം തോന്നാനും സഹായിക്കും. ബന്ധപ്പെട്ടതിന്‌ ശേഷം കുളിക്കണോ എന്നത്‌ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ്‌. എന്നാല്‍, ലൈംഗികാവയവങ്ങള്‍ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച്‌ വൃത്തിയാക്കാന്‍ മറക്കരുത്‌. അണുബാധ അകറ്റാന്‍ ഇത്‌ സഹായിക്കും.

വികാരം ഉണര്‍ത്തുക

വികാരം ഉണര്‍ത്തുക

ആദ്യാനുഭവത്തെ യക്ഷികഥപോലെയായിരിക്കും നിങ്ങള്‍ അവലോകനം ചെയ്‌തിരിക്കുക എന്നാല്‍,ചില സാഹര്യത്തില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല. അതിനാല്‍ നിങ്ങള്‍ക്ക്‌ കഴിയുന്നതു പോലെ മികച്ചതാക്കാന്‍ ശ്രമിക്കുക. വികാരം ഉണര്‍ത്തുന്നതിന്‌ ഇണങ്ങുന്ന പാട്ടുകള്‍ ഇടുക. സുഗന്ധം പരത്തുന്ന വിളക്കുകളും ചോക്ലേറ്റുകളും പശ്ചാത്തലം ഒരുക്കാന്‍ തിരഞ്ഞെടുക്കാം. പരസ്‌പരം ഇഷ്ടമുള്ളതും ഇല്ലാത്തതും പ്രകടമാക്കുന്നതും മറ്റൊരു നല്ല വഴിയാണ്‌. അശ്ലീല വര്‍ത്തമാനങ്ങളും വികാരമുണര്‍ത്താന്‍ സഹായിക്കും. വീഡിയോകളില്‍ കണ്ടതും സുഹൃത്തുക്കള്‍ പറഞ്ഞിട്ടുള്ളതുമായ കാര്യങ്ങളാല്‍ സ്വാധീനിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഓരോരുത്തരും വ്യത്യസ്‌ത കാര്യങ്ങളോട്‌ വ്യത്യസ്‌തമായ രീതിയിലാണ്‌ പ്രതികരിക്കുക.അതിനാല്‍ സ്വന്തം വഴികള്‍ കണ്ടെത്തി സ്വന്തം നിമിഷങ്ങള്‍ ഉണ്ടാക്കുക.

ആദ്യമായി സെക്‌സ്

ആദ്യമായി സെക്‌സ്

അതിനാല്‍ ആദ്യാനുഭവം തീര്‍ത്തും പരാജയം ആകില്ല. രസകരവും ആസ്വാദ്യവും ആക്കിമാറ്റാം ഇത്‌. തയ്യാറാവുക, വേണ്ട സുരക്ഷ ഉണ്ടായിരിക്കുക, അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്നിവയാണ്‌ ഇതിന്‌ ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍.ലൈംഗികതയ്ക്ക് സെക്‌സ് ഡയറ്റ്‌!!

ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: health ആരോഗ്യം
English summary

Womens Guide To First Time Love Making

Whether you are both making love for the first time, or only one of you is a virgin, following some simple tips can relieve some worry and make the experience as enjoyable as possible.
 
 
X
Desktop Bottom Promotion