ഫ്രൂട്‌സ്‌ കഴിയ്‌ക്കാനും ചില വഴികള്‍

Posted By:
Subscribe to Boldsky

പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിനു മികച്ചതാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇവ വേണ്ട രീതിയില്‍ കഴിയ്‌ക്കുകയാണെങ്കില്‍ മാത്രമേ ഇവയുടെ പ്രയോജനം ശരിയായി ലഭിയ്‌ക്കുകയുള്ളൂ.

പഴവര്‍ഗങ്ങള്‍ വെറും വയറ്റില്‍ കഴിയ്‌ക്കണമെന്നു പറയും. പഴങ്ങള്‍ കഴിയ്‌ക്കുമ്പോള്‍ വയറ്റില്‍ എന്‍സൈം ഉല്‍പാദിപ്പിയ്‌ക്കപ്പെടും. ഇത്‌ ന്യൂട്രിയന്റുകള്‍ പെട്ടെന്നു ദഹിയ്‌ക്കാന്‍ ഇടയാക്കും. വെറുംവയറ്റില്‍ പഴങ്ങള്‍ കഴിയ്‌ക്കുമ്പോള്‍ ഈ പ്രക്രിയ വേഗത്തിലാകും. അപ്പോള്‍ പഴങ്ങളിലെ ഗുണഫലങ്ങള്‍ ശരീരത്തിന്‌ വേഗം വലിച്ചെടുക്കാന്‍ സാധിയ്‌ക്കും.

Fruits

വയര്‍ നിറഞ്ഞിരിയ്‌ക്കെ ഫലവര്‍ഗങ്ങള്‍ കഴിയ്‌ക്കുന്നത്‌ ദഹനം പതുക്കെയാക്കും. ഇത്‌ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഭക്ഷണം കഴിച്ച ശേഷം രണ്ടുമൂന്നു മണിക്കൂറെങ്കിലും കഴിഞ്ഞു മാത്രം ഇവ കഴിയ്‌ക്കുക.

രാവിലെ ഭക്ഷണം കഴിയ്‌ക്കുന്നതിനു മുന്‍പ്‌ പഴങ്ങള്‍ കഴിയ്‌ക്കുന്നതാണ്‌ ആരോഗ്യഗുണങ്ങള്‍ ലഭിയ്‌ക്കാന്‍ ഏറ്റവും ഉത്തമമെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. അല്ലെങ്കില്‍ പ്രാതലിനും ഉച്ചഭക്ഷണത്തിനും ഇടയിലുള്ള സമയത്തു കഴിയ്‌ക്കാം.

belly

ഡയറ്റെടുക്കുന്നവര്‍ക്ക്‌ പഴങ്ങള്‍ തൈരും അല്‍പം ഉപ്പും ചേര്‍ത്ത്‌ സാലഡായി കഴിയ്‌ക്കാം. എന്നാല്‍ അസിഡിറ്റിയുള്ളവര്‍ ഇത്‌ ഒഴിവാക്കണം.

കുട്ടികള്‍ക്ക്‌ ഫലവര്‍ഗങ്ങള്‍ കഴിയ്‌ക്കാന്‍ മടിയാണെങ്കില്‍ സ്‌മൂത്തിയുടെ രൂപത്തില്‍ നല്‍കാം. അല്ലെങ്കില്‍ മില്‍ക്‌ ഷേക്കായി നല്‍കാം.തടി കുറയ്ക്കാനും ചായ

English summary

Best Ways To Eat Fruits

When should fruits be eaten? Read the article to know if fruits has to be eaten before or after a meal. Also there are certain rules to eat fruits. Take a look,
Story first published: Wednesday, March 25, 2015, 18:08 [IST]