Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന്
കേവലമൊരു ശാരീരിക സുഖം എന്നതിലുപരിയായി ലൈംഗിക ജീവിതത്തിന് ധാരാളം ആരോഗ്യവശങ്ങളുമുണ്ട്. പല ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ആരോഗ്യകരമായ ലൈംഗികജീവിതമെന്നു വേണമെങ്കില്‍ പറയാം.
ആരോഗ്യകരമായ സെക്സിന് സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. വ്യായാമവും ഭക്ഷണവും മുതല്‍ നമ്മുടെ ജീവിത ചര്യകള്‍ വരെ ഇതില്‍ പെടും.
സെക്സ് ജീവിതം ആരോഗ്യകരമാക്കുന്നതിനുള്ള ചില ടിപ്സ് അറിഞ്ഞിരിയ്ക്കൂ.

ശരീരവും മനസും
ആരോഗ്യകരമായ സെക്സ് ജീവിതത്തിന് ആരോഗ്യകരമായ ശരീരവും മനസും ഒരുപോലെ ആവശ്യമാണെന്ന കാര്യം ആദ്യം മനസിലാക്കുക.

ഡയറ്റ്
നല്ലൊരു ഡയറ്റിന് ലൈംഗിക ജീവിതത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിയ്ക്കാനാകും. ഇത് ശരീരത്തിന് ശക്തിയും ഊര്‍ജവും നല്‍കും.

വ്യായാമം
നല്ല വ്യായാമവും വളരെ പ്രധാനമാണ്. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. ഓടുക, നടക്കുക തുടങ്ങിയ വ്യായാമങ്ങള്‍ ആര്‍ക്കും ചെയ്യാവുന്നതേയുള്ളൂ.

പുകവലി
പുകവലി പോലുള്ള ശീലങ്ങള്‍ പുരുഷന്മാരില് ഉദ്ധാരണക്കുറവു പോലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിയ്്ക്കും.ഇത്തരം ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക.

ഇടയ്ക്കിടെയുള്ള സെക്സ്
ഇടയ്ക്കിടെയുള്ള സെക്സ് ആരോഗ്യകരമായ സെക്സിന് പ്രധാനമാണ്. നീണ്ടു നില്ക്കുന്ന ഇടവേളകള്‍ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കും.

മദ്യപാനം
മദ്യപാനം തലച്ചോറിനെ തളര്‍ത്തും. ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തും. ഇതുപേക്ഷിയ്ക്കുക.

പരിശോധന
ലൈംഗികാവയവങ്ങളുടെ പരിശോധന പ്രധാനം. ലൈംഗികസംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കാന്‍ ഇത് പ്രധാനം.

സ്ട്രെസ്
സ്ട്രെസ് പോലുള്ളവ ലൈംഗിക ജീവിതത്തിന്റെ ആരോഗ്യം നശിപ്പിയ്്ക്കും. വിവിധ തരം ലൈംഗിക പ്രശ്നങ്ങള്‍ക്ക് ഇട വരുത്തും. ഇത് ഒഴിവാക്കാന്‍ മെഡിറ്റേഷന്‍ പോലുള്ളവ ശീലിയ്ക്കുക.

കെഗെല്‍ വ്യായാമങ്ങള്‍
ആരോഗ്യകരമായ സെക്സിന് കെഗെല്‍ വ്യായാമങ്ങള്‍ നല്ലതാണ്. ഇവ പരീക്ഷിയ്ക്കാം.

പ്രൊട്ടെക്റ്റഡ് സെക്സ്
പ്രൊട്ടെക്റ്റഡ് സെക്സ് സെക്സ് ജീവിതത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.

പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും ലൈംഗിക ജീവിതത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഇവ പോഷകങ്ങളുടേയും വൈറ്റമിനുകളുടേയും കലവറയാണ്.

നല്ല ഉറക്കം
നല്ല ഉറക്കം ശരീരത്തിന്റേതെന്ന പോലെ ആരോഗ്യകരമായ സെക്സിന്റേയും പ്രധാന ഘടകം തന്നെയാണ്.

മോണിംഗ് സെക്സ്
മോണിംഗ് സെക്സ് നല്ലൊരു വ്യായാമത്തിന്റെ ഗുണം നല്‍കും. ഈ സമയത്ത് സെക്സ് ഹോര്‍മോണുകളുടെ തോത് വര്‍ദ്ധിയ്ക്കുകയും ചെയ്യും.

ആരോഗ്യകരമായ ശരീരഭാരം
ആരോഗ്യകരമായ ശരീരഭാരം കാത്തു സൂക്ഷിയ്ക്കുക. ഇത് ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമാണ്. സെക്സ് ജീവിതത്തേയും ഇത് സഹായിക്കും.

ജങ്ക് ഫുഡ്
ജങ്ക് ഫുഡ് ഒഴിവാക്കുക. ഇത് ലൈംഗികാരോഗ്യത്തിന് വളരെ പ്രധാനമാണ്.

മസാജ്
നല്ലൊരു ബോഡി മസാജ് ലൈംഗികാരോഗ്യത്തെയും സഹായിക്കും.



Click it and Unblock the Notifications
