ശരീരത്തിലെ നിര്‍ജ്ജലീകരണം തടയാം.

Posted By: Staff
Subscribe to Boldsky

ജലത്തിന്‍റെയും ഈര്‍പ്പത്തിന്‍റെയും കുറവ് നമ്മുടെ ശരീരത്തിലെ ജലാംശം നഷ്ടമാകാന്‍ ഇടയാക്കും. വേനല്‍ക്കാലത്താണ് പ്രധാനമായും ഇത് സംഭവിക്കുക. അന്തരീക്ഷത്തിലെ ചൂട് വര്‍ദ്ധിക്കുമ്പോള്‍ ചര്‍മ്മപാളിക്കടിയിലെ ജലാംശം നഷ്ടമാകും. ഇത് നല്ല ലക്ഷണമല്ല. ഇത് പരിഹരിക്കാന്‍ ആവശ്യത്തിന് ജലം ശരീരത്തില്‍ ലഭ്യമാക്കേണ്ടതുണ്ട്.

വേനല്‍ക്കാലത്തെ കഠിനമായ ചൂടില്‍ ശരീരത്തിലെത്തുന്നതിനേക്കാള്‍ ജലം ഉപയോഗിക്കപ്പെടും. അതിനാല്‍ തന്നെ വേനല്‍ക്കാലത്ത് വെള്ളം കൂടുതലായി കുടിക്കേണ്ടതുണ്ട്.

ഉദരശുചീകരണത്തിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

മനുഷ്യന്‍റെ ശരീരത്തില്‍ നിന്ന് ജലാംശം ബാഷ്പീകരിക്കപ്പെട്ട് പോകുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. മൂത്രം, വിയര്‍പ്പ് എന്നിവയിലൂടെയും ജലാശം നഷ്ടമാകും. വിയര്‍പ്പിനൊപ്പം ശരീരത്തിലെ ഉപ്പും വലിയതോതില്‍ നഷ്ടമാകും. ഇത് വീണ്ടെടുത്താല്‍ ശരീരത്തിലെ നഷ്ടമായ ജലാംശം പരിഹരിക്കാം. ശരീരത്തിലെ ജലാംശം നഷ്ടമായാല്‍ അത് എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം.

1. ഉപ്പ്-പഞ്ചസാര വെള്ളം

1. ഉപ്പ്-പഞ്ചസാര വെള്ളം

നിര്‍ജ്ജലീകരണം പരിഹരിക്കാന്‍ കാലങ്ങളായി ഉപയോഗിക്കുന്നതാണ് ഉപ്പും പഞ്ചസാരയും ചേര്‍ത്ത വെള്ളം. ഇത് തയ്യാറാക്കാന്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ അര സ്പൂണ്‍ ഉപ്പ്, ഒരു സ്പൂണ്‍ പഞ്ചസാര എന്നിവ ചേര്‍ക്കുക. ഇത് സ്പൂണ്‍ ഉപയോഗിച്ച് നന്നായി ഇളക്കുക. പഞ്ചസാര നന്നായി അലിയാന്‍ ഏറെ നേരം ഇളക്കേണ്ടതുണ്ട്. ഇത് തരികളവശേഷിക്കാതെ വെള്ളത്തില്‍ ലയിക്കണം.

2. ഫ്രൂട്ട് ജ്യൂസുകള്‍

2. ഫ്രൂട്ട് ജ്യൂസുകള്‍

വൈവിധ്യമാര്‍ന്ന ഫ്രൂട്ട് ജ്യൂസുകള്‍ വിപണിയില്‍ ലഭ്യമാണ്. ഓറഞ്ച്, നാരങ്ങ പോലുള്ള ഏതെങ്കിലും ജ്യൂസ് ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. ജ്യൂസര്‍ ഉപയോഗിച്ച് ഇത് തയ്യാറാക്കാം. ഏത് പഴങ്ങള്‍ ഉപയോഗിച്ചും, പല തരത്തിലുള്ള പഴങ്ങള്‍ ചേര്‍ത്തും ജ്യൂസ് തയ്യാറാക്കാം. കൂടതല്‍ ഉന്മേഷത്തിനായി അല്പം പഞ്ചസാരയോ ഉപ്പോ ഇവയില്‍ ചേര്‍ക്കാം.

3. കുട

3. കുട

സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുകയാണെങ്കില്‍ ഒരു കുട ഉപയോഗിക്കുക. ഇത് വഴി സൂര്യപ്രകാശം നേരിട്ട് ചര്‍മ്മത്തില്‍ പതിക്കുന്നത് തടയുകയും ചര്‍മ്മത്തിന്‍റെ നിറം മാറ്റവും ക്ഷീണവും തടയാനുമാകും. സൂര്യപ്രകാശം അമിതമായേല്‍ക്കുന്നത് ചര്‍മ്മത്തിന്‍റെ നിറം ഇരുളാനും, അനാകര്‍ഷകമാകാനും ഇടയാക്കും. ചെറിയ തോതില്‍ വിറ്റാമിന്‍ ഡി കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ അമിതമാകാതെ ശ്രദ്ധിക്കണം.

4. ശുദ്ധജലം

4. ശുദ്ധജലം

പതിവായി ധാരാളം വെള്ളം കുടിക്കുന്നത് ജലാംശം നഷ്ടമാകുന്നത് തടയും. ദിവസവും 8 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുക. വേനല്‍ക്കാലത്തെ കടുത്ത ചൂടില്‍ ശരീരത്തിലെ ജലാംശം നഷ്ടമാകാതെ സൂക്ഷിക്കേ​ണ്ടതുണ്ട്.

5. നാരങ്ങവെള്ളം

5. നാരങ്ങവെള്ളം

നാരങ്ങയിലെ പ്രകൃതിദത്തമായ ഘടകങ്ങള്‍ ജലാംശം നഷ്ടമാകുന്നത് തടയുക മാത്രമല്ല, ഉന്മേഷം നല്കുകയും ചെയ്യും. ദിവസവും ഉച്ചകഴിഞ്ഞ് ഒരു തവണ നാരങ്ങവെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടമാകാതിരിക്കാന്‍ സഹായിക്കും.

Read more about: health, ആരോഗ്യം
English summary

How To Treat Dehydrated Body

Here are some tips to treat men with dehydrated body,
Story first published: Wednesday, July 9, 2014, 14:28 [IST]
Subscribe Newsletter