സെക്‌സ് നിങ്ങളെ സുഖപ്പെടുത്തുന്നതെങ്ങനെ?

Posted By:
Subscribe to Boldsky

കേവലമൊരു ശാരീരിക സുഖമെന്നതിനുപരി സെക്‌സിന് ആരോഗ്യഗുണങ്ങളുമേറെയുണ്ട്. ആരോഗ്യം നല്‍കുമെന്നു മാത്രമല്ല, ചില ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും സെക്‌സ് സഹായിക്കും. ആരോഗ്യകരമായ സെക്‌സ് ആകണമെന്നു മാത്രം.

സെക്‌സ് ഏതെല്ലാം രീതിയിലാണ് നിങ്ങളെ സുഖപ്പെടുത്തുകയെന്നു നോക്കൂ,

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കുറയ്ക്കാന്‍ സെക്‌സ് സഹായിക്കും. സെക്‌സിനു ശേഷം തലച്ചോര്‍ എന്‍ഡോര്‍ഫിന്‍ എന്ന ഒരു ഹോര്‍മോണ്‍ പുറപ്പെടുവിയ്ക്കുന്നു. ഇത് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും.

പ്രതിരോധശേഷി

പ്രതിരോധശേഷി

സെക്‌സ് ആന്റിബോഡി കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കും. അസുഖങ്ങള്‍ വരുത്തുന്ന വൈറസുകളെ ചെറുക്കുന്നതിനുള്ള കെമിക്കലുകള്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കും. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് സെക്‌സ്.

ഹാര്‍ട്ട് അറ്റാക്ക്

ഹാര്‍ട്ട് അറ്റാക്ക്

ആഴ്ചയില്‍ രണ്ടു ദിവസത്തില്‍ കൂടുതല്‍ സെക്‌സിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് സാധ്യത സെക്‌സിലേര്‍പ്പെടാത്തവരേക്കാള്‍ കുറവാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മാസമുറ പ്രശ്‌നങ്ങള്‍

മാസമുറ പ്രശ്‌നങ്ങള്‍

ഹോര്‍മോണ്‍ തോത് സന്തുലീകരിയ്ക്കുന്നതു കൊണ്ട് മാസമുറ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണിത്.

പെല്‍വിക് മസിലുകള്‍

പെല്‍വിക് മസിലുകള്‍

പെല്‍വിക് മസിലുകള്‍ ശക്തിപ്പെടുത്തുന്നതിനും സെക്‌സിനു കഴിയും. ഇത് പുറത്തെയും നടുഭാഗത്തേയുമെല്ലാം ശക്തിപ്പെടുത്തും.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

സെക്‌സിലേര്‍പ്പെടുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. കാരണം ധാരാളം കൊഴുപ്പു കത്തിപ്പോകുന്നു. തടി കുറയുന്നത് കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ വിവിധ രോഗങ്ങളെ തടയും.

സൗന്ദര്യവര്‍ദ്ധന

സൗന്ദര്യവര്‍ദ്ധന

സ്ത്രീകള്‍ക്ക് സൗന്ദര്യവര്‍ദ്ധനയ്ക്കും സെക്‌സ് സഹായിക്കും. സെക്‌സിലൂടെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിയ്ക്കും. ഇത് ചര്‍മത്തിന് നല്ലതാണ്.

സ്തനാര്‍ബുദ, പ്രോസ്‌റ്റേറ്റ് ക്യാന്‍സറുകള്‍

സ്തനാര്‍ബുദ, പ്രോസ്‌റ്റേറ്റ് ക്യാന്‍സറുകള്‍

സ്തനാര്‍ബുദ, പ്രോസ്‌റ്റേറ്റ് ക്യാന്‍സറുകള്‍ തടയാനും സെക്‌സിന് കഴിയും. ഹോര്‍മോണ്‍ തന്നെയാണ് ഇതിനു പുറകില്‍.

നല്ല കൊളസ്‌ട്രോള്‍

നല്ല കൊളസ്‌ട്രോള്‍

നല്ല കൊളസ്‌ട്രോള്‍ തോതുയര്‍ത്താനും സെക്‌സ് സഹായകമാണ്.

നഗ്നരായി ഉറങ്ങുന്നത്‌ ആരോഗ്യത്തിന്‌ ഗുണകരം

Read more about: health
English summary

How Intercourse Heals Your Body

Intercourse is not a mere process of physical pleasure. It has many health benefits. And it heals your body in many ways. Read more to know how intercourse heals your body,
Story first published: Friday, August 1, 2014, 11:00 [IST]
Subscribe Newsletter