ഗ്രില്‍ ചെയ്ത ഭക്ഷണം ക്യാന്‍സര്‍ വരുത്തുമോ

Posted By:
Subscribe to Boldsky

വറുത്തതും പൊരിച്ചതുമായ ഭക്ഷണരീതികള്‍ ആരോഗ്യത്തിന് ദോഷകരമാണെന്ന് പൊതുവെ പറയും. ഇതിന് പകരമാണ് ഗ്രില്‍ ചെയ്യുക, ബേക്ക് ചെയ്യുക തുടങ്ങിയ പാചകരീതികള്‍.

ഗ്രില്‍ ചെയ്യുന്ന ഭക്ഷണം രുചിയേറുന്ന ഒന്നാണ്. ഇതുപോലെ എണ്ണയുപയോഗിയ്ക്കാത്തതു കൊണ്ട് ആരോഗ്യകരമാണെന്നും പറയും. എന്നാല്‍ മല്‍സ്യം, മാംസം തുടങ്ങിയവ ഉയര്‍ന്ന ചൂടിലും തെറ്റായ രീതിയിലും ഗ്രില്‍ ചെയ്യുമ്പോള്‍ ക്യാന്‍സര്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ തെളിഞ്ഞത്.

നൈറ്റ് ഷിഫ്റ്റുകാരറിയാന്‍

ഗ്രില്‍ ചെയ്യാന്‍ ഉയര്‍ന്ന ചൂടാണ് ഉപയോഗിയ്ക്കുന്നത്. ഇത് ഹെട്രോസൈക്ലിക് അമീന്‍സ്, പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍സ് തുടങ്ങിയ ക്യാന്‍സര്‍ സാധ്യതയുള്ള രണ്ടു ഘടകങ്ങള്‍ ഉല്‍പാദിപ്പിയ്ക്കുന്നു. ഇവ ഡിഎന്‍എയെ നശിപ്പിയ്ക്കുകയും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു.

ഭക്ഷണം ഗ്രില്‍ ചെയ്യുമ്പോള്‍ ക്യാന്‍സര്‍ സാധ്യത ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

വേവിയ്ക്കുക

വേവിയ്ക്കുക

ഭക്ഷണം ഗ്രില്‍ ചെയ്യുന്നതിന് മുന്‍പ് അല്‍പനേരം വേവിയ്ക്കുക. ഇത് ഉയര്‍ന്ന ചൂടില്‍ ഇത് വീണ്ടും ഗ്രില്‍ ചെയ്യേണ്ട ആവശ്യകത ഒഴിവാക്കുന്നു.

കുറഞ്ഞ ചൂടില്‍

കുറഞ്ഞ ചൂടില്‍

ഗ്രില്‍ ചെയ്യുമ്പോള്‍ പുകയുന്നതും കരിയുന്നതും ഒഴിവാക്കുക. അതായത് കുറഞ്ഞ ചൂടില്‍ സമയമെടുത്ത് പാകം ചെയ്യുക.

 വിനെഗര്‍, ചെറുനാരങ്ങാനീര്

വിനെഗര്‍, ചെറുനാരങ്ങാനീര്

ഇറച്ചി പോലുള്ളവ ഗ്രില്‍ ചെയ്യുമ്പോള്‍ വിനെഗര്‍, ചെറുനാരങ്ങാനീര് എന്നിവ പുരട്ടി അര മണിക്കൂര്‍ നേരമെങ്കിലും വച്ചിരിയ്ക്കുക. ഇത് ആ്‌രോഗ്യത്തിനും നല്ലതാണ്, ഭക്ഷണരുചി വര്‍ദ്ധിയ്ക്കുകയും ചെയ്യും.

പച്ചക്കറികള്‍

പച്ചക്കറികള്‍

മിക്കവാറും പേര്‍ ഇറച്ചി, മീന്‍ വിഭവങ്ങളാണ് ഗ്രില്‍ ചെയ്തു കഴിയ്ക്കുക. ഇതിനൊപ്പം പച്ചക്കറികളും ഗ്രില്‍ ചെയ്തു കഴിയ്ക്കുക. ഇത് ആരോഗ്യത്തിനു നല്ലതാണ്. ക്യാന്‍സര്‍ സാധ്യത കുറയ്ക്കുകയും ചെയ്യും.

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് ഹോട്ട് ഡോഗ്‌സ്, സോസേജുകള്‍ എന്നിവ ഗ്രില്‍ ചെയ്യുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് പോര്‍ക്ക്, മട്ടന്‍, ബീഫ് തുടങ്ങിയ. ഇവ കുടലിലെ ക്യാന്‍സര്‍ കാരണമാകാറുണ്ട്.

ഗ്രില്‍ ചെയ്ത ഭക്ഷണങ്ങള്‍

ഗ്രില്‍ ചെയ്ത ഭക്ഷണങ്ങള്‍

ഗ്രില്‍ ചെയ്ത ഭക്ഷണങ്ങള്‍ അപ്പോള്‍ തന്നെ കഴിയ്ക്കുന്നതാണ് നല്ലത്. സൂക്ഷിച്ചു വച്ചു കഴിയ്ക്കുകയാണെങ്കില്‍ തന്നെ മൂന്നു ദിവസത്തിനപ്പുറം ഉപയോഗിയ്ക്കരുത്. ഇവ ഫ്രിഡ്ജില്‍ സൂക്ഷിച്ചു കഴിയ്ക്കുകയാണെങ്കില്‍ കഴിയ്ക്കുന്നതിനു മുന്‍പ് 165 ഡിഗ്രി ഫാരെന്‍ഹീറ്റില്‍ ചൂടാക്കുകയും വേണം.

English summary

Best Grilling Tips To Avoid Cancer Risk

Here are some important and effective grilling tips to reduce cancer risk. Remember these tips to avoid cancer when you prepare for grilling next time,
Story first published: Friday, May 23, 2014, 12:33 [IST]
Subscribe Newsletter