For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാം

By Super
|

ശരീരത്തില്‍ യൂറിക് ആസിഡ് അധികരിയ്ക്കുന്നത് വൃക്കകള്‍ക്കും കിഡ്‌നിയ്ക്കുമൊന്നും നല്ലതല്ല. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യും.

യൂറിക് ആസിഡിന്‍റെ അളവ് ഭക്ഷണരീതിയിലെ മാറ്റം വഴി ക്രമീകരിക്കാനാവും. ബീഫ് റോള്‍ പോലുള്ളവ ഒഴിവാക്കുകയും, ഇലക്കറികള്‍, കാബേജ്, ഫൈബര്‍ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സാധിക്കും.

 വെയില്‍ കൊണ്ടാലുള്ള ആരോഗ്യഗുണങ്ങള്‍ വെയില്‍ കൊണ്ടാലുള്ള ആരോഗ്യഗുണങ്ങള്‍

അതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

മേരിലാന്‍ഡ് മെഡിക്കല്‍ സെന്‍റര്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനം അനുസരിച്ച് ദഹിക്കുന്ന ഫൈബര്‍ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. രക്തത്തിലെ യൂറിക് ആസിഡ് ആഗിരണം ചെയ്യാനും , വൃക്കയിലൂടെ അത് ശരീരത്തില്‍ നിന്ന് പുറന്തള്ളാനും ഇവ സഹായിക്കും. ഇസാബ്ഗോള്‍, ഓട്ട്സ്, ചീര, ബ്രൊക്കോളി എന്നിവ ഫലപ്രദമായ, നാരടങ്ങിയ ഭക്ഷണങ്ങളാണ്.

തണുപ്പിച്ച് സംസകരിച്ച ഒലിവ് ഓയില്‍

തണുപ്പിച്ച് സംസകരിച്ച ഒലിവ് ഓയില്‍

വെണ്ണ, വെജിറ്റബിള്‍ ഓയില്‍ എന്നിവയ്ക്ക് പകരം തണുപ്പിച്ച് സംസ്കരിച്ച ഒലിവ് ഓയില്‍ ഉപയോഗിക്കുക. എണ്ണകള്‍ ചൂടാക്കുന്നത് അവ പുളിക്കാനിടയാകും. ഇവ ശരീരത്തിലെ വിറ്റാമിന്‍ ഇ നശിപ്പിക്കും. യൂറിക് ആസിഡ് നില ക്രമീകരിക്കാന്‍ കഴിവുള്ളതാണ് വിറ്റാമിന്‍ ഇ. യൂറിക് ആസിഡിന്‍റെ ഉത്പാദനം നിയന്ത്രിക്കാന്‍ ഒലിവ് ഓയില്‍ സഹായിക്കും.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

ദിവസേന 500 മില്ലിഗ്രാം വിറ്റാമിന്‍ സി കഴിക്കുന്നത് ഒന്നോ രണ്ടോ മാസത്തിനകം യൂറിക് ആസിഡ് അളവ് കുറയ്ക്കാന്‍ സഹായിക്കും.

ബേക്കറി ഉത്പന്നങ്ങള്‍

ബേക്കറി ഉത്പന്നങ്ങള്‍

ട്രാന്‍സ് ഫാറ്റ്, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവ ധാരാളമായി അടങ്ങിയ കേക്ക്, പേസ്ട്രി, കുക്കീസ്, മധുരപലഹാരങ്ങള്‍ എന്നിങ്ങനെയുള്ള ബേക്കറി സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

സെലറി വിത്ത്

സെലറി വിത്ത്

സന്ധിവാതം, ചൂടുവാതം, രക്തവാതം എന്നിവ അകറ്റാന്‍ ഫലപ്രദമാണ് സെലറി എന്ന സസ്യത്തിന്‍റെ വിത്ത്. വേദനാസംഹാരിയായും, ആന്‍റി ഓക്സിഡന്‍റായും ഇത് പ്രവര്‍ത്തിക്കും. മൂത്രസംബന്ധമായ പ്രശ്നങ്ങളില്‍ ആന്‍റി സെപ്റ്റിക്കായും ഇത് ഉപയോഗിക്കാം. ഉറക്കമില്ലായ്മക്കും. ഉത്കണ്ഠക്കും ഫലപ്രദമാണിത്. ഔഷധങ്ങളില്‍ ഇവയുടെ വേരും ഉപയോഗിക്കാറുണ്ട്.

ആന്‍റി ഓക്സിഡന്‍റ് അടങ്ങിയ ഭക്ഷണങ്ങള്‍

ആന്‍റി ഓക്സിഡന്‍റ് അടങ്ങിയ ഭക്ഷണങ്ങള്‍

ചുവന്ന മുളക്, തക്കാളി, ബ്ലുബെറി, ബ്രൊക്കോളി, മുന്തിരി തുടങ്ങിയവ ആന്‍റി ഓക്സിഡന്‍റ് വിറ്റാമിനുകളാല്‍ സമ്പന്നമാണ്. അവയവങ്ങളെയും, പേശികളെയും ദോഷകരമായി ബാധിക്കുന്ന സ്വതന്ത്ര മൂലകങ്ങളെ തടയാന്‍ ഇവയ്ക്കാവും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

രക്തത്തിലെ പി.എച്ച് മൂല്യം മാറ്റുന്നത് വഴി യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍‌ സാധിക്കും. ആപ്പില്‍ സിഡെര്‍ വിനെഗര്‍ ഇതിന് ഫലപ്രദമാണ്. എന്നാല്‍ ഡിസ്റ്റില്‍ ചെയ്യാത്ത,പാസ്ചറൈസ് ചെയ്യാത്ത വിനെഗറായിരിക്കണം ഉപയോഗിക്കുന്നത്. ഇത് നിങ്ങളുടെ സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍ ലഭിക്കും.

ഹൈ ഫ്രൂട്ട്കോസ് കോണ്‍ സിറപ്പ്

ഹൈ ഫ്രൂട്ട്കോസ് കോണ്‍ സിറപ്പ്

ലഘുപാനീയങ്ങളിലും സംസ്കരിച്ച ഭക്ഷണങ്ങളിലും ഉപയോഗിക്കുന്ന ഈ സിറപ്പ് ട്രൈഗ്ലിസറൈഡ് , യൂറിക് ആസിഡ് എന്നിവയുടെ അളവ് ഉയര്‍ത്തും. പ്രമേഹം, സന്ധിവാതം, മദ്യപാനം, കിഡ്നി തകരാറുകള്‍, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്ക്കും ഇവ കാരണമാകും.

Read more about: health ആരോഗ്യം
English summary

9 Dos And Donts About Diet For High Uric Acid Levels

High uric acid level can be reduced with a change in diet. Doctors strongly recommend making simple changes in diet like eliminating beef rolls and choosing green leafy vegetables, cabbage and high fiber foods instead for regulating uric acid levels.
X
Desktop Bottom Promotion