For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍ പോക്‌സിന്റെ ചൊറിച്ചില്‍ മാറ്റാം

|

Chicken Pox
ദേഹത്ത് അസഹ്യമായ ചൊറിച്ചിലാണ് ചിക്കന്‍ പോക്‌സിന്റെ ഏറ്റവും വലിയ പ്രശ്‌നം. എന്നാല്‍ ചൊറിയുകയാണെങ്കില്‍ ദേഹത്തെ കുമിളകള്‍ പൊട്ടുകയും കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇത് പരക്കുകയും ചെയ്യും.

ചൊറിച്ചിലകറ്റാന്‍ തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നത് നല്ലതാണ്. ഐസ് പാക്കുകളും കൂള്‍ കംപ്രസറുകളും ഗുണം ചെയ്യും. ഓട്ട്മീല്‍ ബാത്ത് പായ്്ക്കുകളും ചിക്കന്‍പോക്‌സിന്റെ ചൊറിച്ചില്‍ മാറ്റാന്‍ നല്ലതാണ്. പായ്ക്കറ്റിലെ നിര്‍ദേശ പ്രകാരം ഇവ ഉപയോഗിക്കുകയും വേണം. ഒരു നുള്ളു മഞ്ഞള്‍ കുളിയ്ക്കുന്ന വെള്ളത്തില്‍ ഇടുന്നത് ഗുണം ചെയ്യും.
കുളി കഴിഞ്ഞാല്‍ ദേഹം അമര്‍ത്തി തുടയ്ക്കരുത്. വെള്ളം ഒപ്പിയെടുക്കണം.

ആര്യവേപ്പിന്റെ ഇല കൊണ്ട് ചൊറിച്ചിലുള്ളിടത്ത് പതുക്കെ തട്ടുന്നതും തടവുന്നതും നല്ലതാണ്. ആര്യവേപ്പിന്റെ ഔഷധഗുണം ചൊറിച്ചില്‍ കുറയ്ക്കും.

ലാക്ടോകലാമൈന്‍ ലോഷന്‍ ചൊറിച്ചില്‍ അകറ്റാന്‍ നല്ലതാണ്. ചൊറിയുന്നിടത്ത് ലോഷന്‍ പുരട്ടുക.

ചൊറിച്ചിലുള്ളിടത്ത് മാന്തരുത്. ഇത് കുമികള്‍ പൊട്ടാനും വേദനയുണ്ടാകാനും ഇട വരുത്തും. ഇവയുണ്ടാക്കുന്ന പാടുകള്‍ കുറേക്കാലം ചര്‍മത്തില്‍ അഭംഗിയായി നില്‍ക്കുകയും ചെയ്യും.

ചിക്കന്‍ പോക്‌സുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരു സാംക്രമിക രോഗമായതു കൊണ്ട് ഈ രോഗമുള്ളവര്‍ കഴിവതും മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കണം. ഇവര്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുകയുമരുത്. സ്പര്‍ശനത്തിലൂടെയും വായുവിലൂടെ പോലും ഈ രോഗം പകരും.

ചിക്കന്‍ പോക്‌സുണ്ടെന്ന് സംശയമുണ്ടെങ്കില്‍ പനിയാണെങ്കില്‍ പോലും മരുന്നോ ഗുളികയോ തനിയെ കഴിയ്ക്കാതിരിക്കുക. ഇക്കാര്യത്തില്‍ ഡോക്ടറുടെ നിര്‍ദേശം അനുസരിക്കുകയും വേണം.

പനി രണ്ടോ മൂന്നോ ദിവസത്തിനു ശേഷം വീണ്ടും ശക്തിയായി നിലനിര്‍ക്കുകയാണെങ്കില്‍ ഡോക്ടറെ വിവരം ധരിപ്പിക്കുക.

വറുത്ത സാധനങ്ങള്‍ ചിക്കന്‍ പോക്‌സുള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. പഴങ്ങള്‍, പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം എന്നിവ കഴിയ്ക്കാം.

English summary

Prevent Chicken Pox, Health, Body, Vaccine, Fruits, Lacto calamine Lotion, Bath, ശരീരം, അസുഖം, ആരോഗ്യം, ചിക്കന്‍ പോക്‌സ്, വാക്‌സിന്‍, പനി, ഭക്ഷണം, പഴങ്ങള്‍

how to prevent chicken pox, here are some remedies
X
Desktop Bottom Promotion