For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍ പോക്‌സ് തടയാം

|

Chicken Pox
ചൂടുകാലത്ത് എല്ലാവരേയും ഭയപ്പെടുത്തുന്ന ഒരു രോഗമാണ് ചിക്കന്‍പോക്‌സ്. പെട്ടെന്നു പകരുമെന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ദോഷം.

ചിക്കന്‍ പോക്‌സ് വരാതിരിക്കാന്‍ ചില മുന്‍കരുതലുകളുമുണ്ട്. ഇവ സ്വീകരിച്ചാല്‍ ഒരു പരിധി വരെ രോഗം വരുന്നതു തടയാം.

ചിക്കന്‍ പോക്‌സ് വരാതിരിക്കാനുള്ള വാക്‌സിനേഷനുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇവയെടുത്താല്‍ അസുഖം വരുന്നത് തടയാം. 13 വയസില്‍ താഴെയാണെങ്കില്‍ ചിക്കന്‍ പോക്‌സ് വാക്‌സിന്‍ ഒരു ഡോസ് എടുത്താല്‍ മതിയാകും. 13 വയസിന് മുകളിലുള്ളവര്‍ക്ക് രണ്ടാഴ്ചയുടെ ഇടവേളയില്‍ രണ്ടുതവണ വാക്‌സില്‍ നല്‍കണം.

മിക്കവാറും പേരില്‍ ഈ വാക്‌സിന്‍ ദോഷഫലങ്ങളുണ്ടാക്കാറില്ല. എന്നാല്‍ വളരെ ചെറിയൊരു വിഭാഗത്തില്‍ ഈ വാക്‌സിന്‍ അലര്‍ജിയുണ്ടാക്കുന്നതായി കണ്ടുവരാറുണ്ട്.

ഇന്‍ജക്ഷന്‍ എടുത്തിടത്ത് ചെറിയ തടിപ്പ്, പനി, ചെറിയ ചൊറിച്ചില്‍ എന്നിവയുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ ചിലരില്‍ കുത്തിവയ്പ് ന്യൂമോണിയ പോലുള്ള രോഗങ്ങളുണ്ടാക്കാറുണ്ട്. ഇന്‍ജക്ഷന് ശേഷം കൂടുതല്‍ ദിവസം ശക്തമായ പനി നീണ്ടുനിന്നാല്‍ ഡോക്ടറെ കാണേണ്ടതുണ്ട്.

ചൂടു കാരണമാണ് ഇത് പ്രധാനമായും വരാറ്. ശരീരത്തെ തണുപ്പിക്കുകയെന്നത് പ്രധാനം. തണുത്ത വെള്ളത്തിലുള്ള കുളി, ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കുക തുടങ്ങിയവ ചിക്കന്‍ പോക്‌സിനെ ഒരു പരിധി വരെ തടയും.

ചിക്കന്‍ പോക്‌സ് ഉള്ളവരില്‍ നിന്നും അകലം സൂക്ഷിക്കുന്നതും നല്ലതാണ്.

ചിക്കന്‍ പോക്‌സിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയേണ്ടതും പ്രധാനമാണ്. സാധാരണയായി കടുത്ത പനിയോടെയായിരിക്കും ഇത് തുടങ്ങുക. ശരീരത്തില്‍ പൊള്ളലേറ്റാലുണ്ടാകുന്നതു പോലുള്ള കുമിളകള്‍ പ്രത്യക്ഷപ്പെടും. ക്ഷീണം, തലവേദന, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകും. പനി വന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ശരീരത്തില്‍ കുമിളകള്‍ ഉണ്ടാകും.

English summary

Prevent Chicken Pox, Health, Body, Vaccine, Fruits, Lacto calamine Lotion, Bath, ശരീരം, അസുഖം, ആരോഗ്യം, ചിക്കന്‍ പോക്‌സ്, വാക്‌സിന്‍, പനി, ഭക്ഷണം, പഴങ്ങള്‍

Chickenpox vaccine is the best way to prevent chickenpox. Vaccination not only protects vaccinated persons, it also reduces exposure in the community for those unable to be vaccinated because of illness or other circumstances.
Story first published: Wednesday, May 9, 2012, 13:09 [IST]
X
Desktop Bottom Promotion