ഒരാഴ്ചയില്‍ നിറം നല്‍കും തൈര് വിദ്യ

Posted By:
Subscribe to Boldsky

വെളുപ്പു നിറത്തിനോട് പൊതുവേ ആളുകള്‍ക്ക് ഇഷ്ടമേറും. ഇതു കൊണ്ടുതന്നെയാണ് വെളുപ്പിയ്ക്കാനുള്ള ക്രീമുകള്‍ക്കും മരുന്നുകള്‍ക്കുമെല്ലാം വിപണി സാധ്യതകള്‍ കൂടുന്നതും.

ചര്‍മത്തിന്റെ നിറം കുറേയെല്ലാം പാരമ്പര്യം അനുസരിച്ചാണെന്നു വേണം, പറയാന്‍. ഇതല്ലാതെ ചര്‍മസംരക്ഷണവും ഭക്ഷണവുമെല്ലാം ഒരു പരിധി വരെ സഹായകമാകും.

ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുമെന്നവകാശപ്പെട്ട് ധാരാളം ക്രീമുകള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇവ പലപ്പോഴും ഗുണത്തേക്കാള്‍ ദോഷമാണ് വരുത്തുക. ഇത്തരം ക്രീമുകളില്‍ പലപ്പോഴും പലതരം കെമിക്കലുകളും അടങ്ങിയിട്ടുണ്ടാകും. ഇവ ചിലപ്പോഴെങ്കിലും നിറം അല്‍പം വര്‍ദ്ധിപ്പിയ്ക്കുമെങ്കിലും പിന്നീട് പാര്‍ശ്വഫലങ്ങള്‍ ഇരട്ടിപ്പിയ്ക്കുകയും ചെയ്യും.

ചര്‍മനിറത്തിന് പ്രകൃതിദത്ത വൈദ്യങ്ങള്‍, നമുക്കു ചുറ്റുമുള്ള ചേരുവകള്‍ ഉപയോഗിച്ചു നമുക്കു തന്നെ തയ്യാറാക്കാവുന്നവ പരീക്ഷിയ്ക്കുന്നതാണ് എപ്പോഴും ഏറെ ഗുണകരം. ഇവ ഗുണവും നല്‍കും പാര്‍ശ്വഫലങ്ങള്‍ ഭയക്കാനുമില്ല.

ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കുന്ന ഇത്തരം പ്രകൃതിദത്ത കൂട്ടുകളില്‍ പ്രധാനമാണ് തൈര്. നല്ലൊരു ഭക്ഷണവസ്തുവാണിത്. പ്രോട്ടീന്റെയും വൈറ്റമിന്‍ സിയുടേയും നല്ലൊരു ഉറവിടം. എല്ലിനും പല്ലിനും വയറിനുമെല്ലാം ഏറെ ആരോഗ്യകരമായ ഇത് ചര്‍മസംരക്ഷണത്തിനും ഏറെ നല്ലതാണ്. ചര്‍മത്തിന്റെ വരണ്ട സ്വാഭാവം മാറ്റുക, മുഖത്തെ ചുളിവുകള്‍ അകറ്റുക, പാടുകളും വടുക്കുളും മാറ്റുക, മുഖക്കുരു വരുന്നതു തടയുക, കണ്ണിനടിയിലെ ഡാര്‍ക് സര്‍ക്കിള്‍ മാറ്റുക, ചര്‍മത്തിലെ അലര്‍ജികള്‍ തടയുക, സണ്‍ബേണ്‍,സണ്‍ ടാന്‍ പോലുള്ളവയില്‍ നിന്നും സംരക്ഷണം നല്‍കുക തുടങ്ങിയ ഒരു പിടി ഗുണങ്ങള്‍ തൈരിനുണ്ട്.

തൈരിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു. ഇതിലെ സിങ്ക് പ്രായക്കൂടുതല്‍ തടയുന്നു. കാല്‍സ്യം വരണ്ട ചര്‍മത്തിന് ആരോഗ്യകരമാണ്.

ചര്‍മത്തിന് വെളുപ്പു നിറം നല്‍കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത സൗന്ദര്യവര്‍ദ്ധക വസ്തുവാണ് തൈര്. ഇതിന്റെ അസിഡിക് സ്വാഭാവവും വൈറ്റമിന്‍ സിയുമെല്ലാം തന്നെ വെളുപ്പു നിറത്തിന് സഹായകമാണ.് തൈര് പല തരത്തിലും ചര്‍മസൗന്ദര്യത്തിനും നിറത്തിനുമായി ഉപയോഗിയ്ക്കാം.

ഏതെല്ലാം വിധത്തിലാണ് തൈര് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നതെന്നറിയൂ, അല്‍പം പുളിയുള്ള തൈരാണ് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലത്. ഇതിന് ബ്ലീച്ചിംഗ് ഇഫക്ട് കൂടുതലുണ്ടാകും. ഇതുകൊണ്ടാണ് പുളിയുള്ള തൈരു വേണമെന്നു പറയുന്നത്. കേടായ തൈര് മുഖത്തു പുരട്ടരുത്. ഇതു ചിലപ്പോള്‍ ചര്‍മത്തില്‍ അസ്വസ്ഥതയും അലര്‍ജിയുമെല്ലാം ഉണ്ടാക്കിയേക്കാം.

തൈരും അരിപ്പൊടിയും

തൈരും അരിപ്പൊടിയും

തൈരും അരിപ്പൊടിയും മിക്‌സ് ചെയ്ത് തേയ്ക്കുന്നത് മുഖത്ത് നിറും തിളക്കവും ഉണ്ടാക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ തൈരില്‍ ഒരു ടീസ്പൂണ്‍ അരിപ്പൊടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. മുഖത്തും കഴുത്തിലും ഇത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

തൈരും തക്കാളി നീരും

തൈരും തക്കാളി നീരും

തൈരും തക്കാളി നീരും തേനുമാണ് മറ്റൊന്ന്. ഇത് മൂന്നും കൂടി തുല്യ അളവിലെടുത്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മുഖത്തെ അത്ഭുതം നാല് ദിവസം കൊണ്ട് നിങ്ങള്‍ക്ക് മനസ്സിലാവും.

തൈരും നാരങ്ങ നീരും ഓട്‌സും

തൈരും നാരങ്ങ നീരും ഓട്‌സും

തൈരും നാരങ്ങ നീരും ഓട്‌സും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുന്നതും വളരെ നല്ലതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിന് മൃദുത്വവും നല്‍കുന്നു.

ഓട്‌സും മുട്ടയുടെ വെള്ളയും തൈരും

ഓട്‌സും മുട്ടയുടെ വെള്ളയും തൈരും

ഓട്‌സും മുട്ടയുടെ വെള്ളയും തൈരും ചേര്‍ത്ത മിശ്രിതം മികച്ച എക്‌സ്‌ഫോലിയേറ്റ് വസ്തുവാണ്. ഇത് ഉപയോഗിച്ച് മുഖം സ്‌ക്രബ് ചെയ്യാം. ചര്‍മത്തിലെ നീര്‍ജ്ജീവമായ കോശത്തെ നശിപ്പിക്കും.

തൈരില്‍ മഞ്ഞള്‍പ്പൊടി

തൈരില്‍ മഞ്ഞള്‍പ്പൊടി

തൈരില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുന്നതും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. മുഖക്കുരുവിനും പാടുകള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. മഞ്ഞള്‍പ്പൊടിയ്ക്ക് ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്.

തൈരില്‍ ചെറുനാരങ്ങാനീര്, തേന്‍

തൈരില്‍ ചെറുനാരങ്ങാനീര്, തേന്‍

തൈരില്‍ ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി പുരട്ടാം. ഇതും ചര്‍മത്തിന് നിറം നല്‍കും. തൈരിന് സ്വാഭാവികമായ ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ചെറുനാരങ്ങയിലെ സിട്രി്ക് ആസിഡും ഈ ഗുണം നല്‍കുന്നു. തേനും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇവ മൂന്നും ചേരുമ്പോള്‍ ചര്‍മം പെട്ടെന്നു വെളുക്കും.

തൈരും കറ്റാര്‍വാഴയും

തൈരും കറ്റാര്‍വാഴയും

തൈരും കറ്റാര്‍വാഴയും കലര്‍ന്ന മിശ്രിതവും മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഫ്രഷ് കറ്റാര്‍ വാഴ ജെല്‍ എടുത്ത് ഇതില്‍ തൈരും കലര്‍ത്തി മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

കടലമാവ്, തൈര്, മഞ്ഞള്‍പ്പൊടി

കടലമാവ്, തൈര്, മഞ്ഞള്‍പ്പൊടി

കടലമാവ്, തൈര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതവും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്ഇവ കലര്‍ത്തി പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകാം.

തൈരും മത്തങ്ങയും

തൈരും മത്തങ്ങയും

തൈരും മത്തങ്ങയും ചേര്‍ത്തു പുരട്ടുന്നതും ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ ഏറെ നല്ലതാണ.് മത്തങ്ങ ഉടച്ചതില്‍ തൈരു കലര്‍ത്തുക. ഇത് ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒരു മിശ്രിതവുമാണ്. ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റി പുതിയ കോശങ്ങളെ രൂപപ്പെടുത്തുകയും ചെയ്യും.

ഒലീവ് ഓയിലും തൈരും

ഒലീവ് ഓയിലും തൈരും

ഒലീവ് ഓയിലും തൈരും കലര്‍ന്ന മിശ്രിതവും ചര്‍മത്തിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്. ഇതും പരീക്ഷിയ്ക്കാം. വരണ്ട ചര്‍മമുള്ളവര്‍ക്കു പ്രത്യേകി്്ച്ചും.

Read more about: skincare beauty
English summary

Home Remedies To Whiten Skin Using Curd Face Packs

Home Remedies To Whiten Skin Using Curd Face Packs, Read more to know about,