ഓണത്തിന് മധുരം കൂട്ടാന്‍ പാല്‍പ്പായസം

By: Sajith K S
Subscribe to Boldsky

പാല്‍പ്പായസം ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാവില്ല. സദ്യയാവുമ്പോള്‍ ഒരു പായസത്തിന്റെ കുറവ് വളരെ വലിയ കുറവ് തന്നെയായിരിക്കും. എന്നാല്‍ ഇനി ഇത്തവണ ഈ ഓണത്തിന് പാല്‍പ്പായസം തയ്യാറാക്കാം. തിരുവോണ നാളിലെ മധുരം കൂട്ടാന്‍ പാല്‍പ്പായസത്തിന് കഴിയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ട്രെഡീഷണല്‍ ആണ് പാല്‍പ്പായസം എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ഒരു ട്രെഡീഷണല്‍ രീതിയില്‍ നമുക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാം. പല തരത്തില്‍ പാല്‍പ്പായസം തയ്യാറാക്കാം. എന്നാലും നമുക്കല്‍പ്പം എളുപ്പമുള്ള രീതിയില്‍ തയ്യാറാക്കുന്നതാണ് ഏറ്റവും ഉത്തമം.

പാല്‍പ്പായസം റെസിപ്പി വീഡിയോ

Paal payasam recipe
പാല്‍പ്പായസം റെസിപ്പി | എങ്ങനെ പാല്‍പ്പായസം തയ്യാറാക്കാം | പെട്ടെന്ന് പാല്‍പ്പായസം തയ്യാറാക്കാം | ട്രെഡീഷണല്‍ പാല്‍പായസം റെസിപ്പി
പാല്‍പ്പായസം റെസിപ്പി | എങ്ങനെ പാല്‍പ്പായസം തയ്യാറാക്കാം | പെട്ടെന്ന് പാല്‍പ്പായസം തയ്യാറാക്കാം | ട്രെഡീഷണല്‍ പാല്‍പായസം റെസിപ്പി
Prep Time
5 Mins
Cook Time
20M
Total Time
25 Mins

Recipe By: ഹേമ സുബ്രഹ്മണ്യന്‍

Recipe Type: മധുരം

Serves: 2

Ingredients
 • പാല്‍ - 1 ലിറ്റര്‍

  വേവിച്ച അരി - 1 കപ്പ്

  വറുത്ത അണ്ടിപ്പരിപ്പ് മുന്തിരി

  പഞ്ചസാര - 4 കപ്പ്

  അല്‍പം ഏലക്ക പൊടിച്ചത്

Red Rice Kanda Poha
How to Prepare
 • 1. പാല്‍ നല്ലതു പോലെ തിളപ്പിക്കുക.

  2. പാല്‍ തിളച്ച് കഴിഞ്ഞാല്‍ അതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന ചോറ് ചേര്‍ക്കാം.

  3. പാല്‍ നല്ലതു പോലെ വെന്ത് കുറുകി വന്നാല്‍ ഇതിലേക്ക് പഞ്ചസാര ചേര്‍ക്കാം.

  4. അല്‍പം ഏലക്ക പൊടിച്ചതും ഇതില്‍ ചേര്‍ക്കാം. രണ്ട് മിനിട്ട് നല്ലതു പോലെ തിളപ്പിക്കാം.

  5. നട്‌സും ഉണക്കമുന്തിരിയും വെച്ച് അലങ്കരിക്കാം.

  6. നല്ല ചൂടോടെ വിളമ്പാവുന്നതാണ്.

Instructions
 • 1. പാല്‍ നല്ലതു പോലെ തിളപ്പിക്കണം. മാത്രമല്ല തിളപ്പിക്കുമ്പോള്‍ അത് പാത്രത്തില്‍ ഒട്ടിപ്പിടിക്കാതെ ശ്രദ്ധിക്കണം.
 • 2. അരി നല്ലതു പോലെ വേന്തതിനു ശേഷം മാത്രമേ പഞ്ചസാര ചേര്‍ക്കാന്‍ പാടുകയുള്ളൂ.
 • 3. പാല്‍ നല്ലതു പോലെ കുറുകി വന്നതിനു ശേഷം മാത്രമേ പഞ്ചസാര ചേര്‍ക്കാന്‍ പാടുകയുള്ളൂ.
 • 4. പഞ്ചസാര നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കൂടിയോ കുറഞ്ഞോ ഉപയോഗിക്കാം
Nutritional Information
 • സെര്‍വിങ് സൈസ് - 1 കപ്പ്
 • കലോറി - 860
 • കൊഴുപ്പ് - 12
 • പ്രോട്ടീന്‍ - 20
 • കാര്‍ബോഹൈഡ്രേറ്റ് - 168
 • പഞ്ചസാര - 46

സ്‌റ്റെപ് ബൈ സ്റ്റെപ്- എങ്ങനെ പാല്‍പ്പായസം തയ്യാറാക്കണം

1. പാല്‍ നല്ലതു പോലെ തിളപ്പിക്കുക.

Paal Payasam Recipe

2. പാല്‍ തിളച്ച് കഴിഞ്ഞാല്‍ അതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന ചോറ് ചേര്‍ക്കാം.

Paal Payasam Recipe

3. പാല്‍ നല്ലതു പോലെ വെന്ത് കുറുകി വന്നാല്‍ ഇതിലേക്ക് പഞ്ചസാര ചേര്‍ക്കാം.

Paal Payasam Recipe

4. അല്‍പം ഏലക്ക പൊടിച്ചതും ഇതില്‍ ചേര്‍ക്കാം. രണ്ട് മിനിട്ട് നല്ലതു പോലെ തിളപ്പിക്കാം.

Paal Payasam Recipe

5. നട്‌സും ഉണക്കമുന്തിരിയും വെച്ച് അലങ്കരിക്കാം.

Paal Payasam Recipe

6. നല്ല ചൂടോടെ വിളമ്പാവുന്നതാണ്.

Paal Payasam Recipe
Paal Payasam Recipe
[ 5 of 5 - 18 Users]
Subscribe Newsletter