Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
അരികടലപ്പരിപ്പ് പായസം
തെക്കേ ഇന്ത്യയിലെ ഈ പരമ്പരാഗത വിഭവം തയ്യാറാക്കുന്ന വിധം ചുവടെ കൊടുക്കുന്നു.
അക്കി കഡലേബേലെ പായസം നമ്മുടെ രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും അത്ര
സുപരിചിതമല്ലാത്ത വിഭവമാണ്. ഇത് തെക്കേഇന്ത്യയില്‍ ഉത്സവങ്ങള്‍ക്കും
മറ്റു വിശേഷദിവങ്ങളിലുമാണ് തയ്യാറാക്കുന്നത്.
കര്‍ണാടകയില്‍ വിവാഹം,പേരിടല്‍ ചടങ്ങ് എന്നിവയ്ക്കും ഇത്
തയ്യാറാക്കുന്നു.ഇത് ക്ഷേത്രങ്ങളില്‍ നിവേദ്യമായി വിതരണം ചെയ്യുന്നു.
അരി ,കടലപ്പരിപ്പ് ,ശര്‍ക്കര എന്നിവ ചേര്‍ത്താണ് ഈ വിഭവം
തയ്യാറാക്കുന്നത്.രുചിക്കായി തേങ്ങയും ചേര്‍ക്കാറുണ്ട്.
നവരാത്രിക്കും മറ്റ് വിശേഷ ദീവസങ്ങളിലും പല ബ്രാഹ്മണ
കുടുംബങ്ങളിലും ഒമ്പത് ദിവസം നീണ്ട് നില്ക്കുന്ന ആഘോഷമാണ്
നടക്കുന്നത്. ഇത്തരം ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ മധുരം
തയ്യാറാക്കുന്നവരും ചില്ലറയല്ല
എന്നാല്‍ ഈ നവരാത്രി ഭക്തിസാന്ദ്രമാക്കാന് ദേവിക്ക് നേദിക്കാന്‍
അരി-കടലപ്പരിപ്പ് പായസം തയ്യാറാക്കാം
പരമ്പരാഗതമായി ഇതിനൊപ്പം പോപ്പി വിത്തുകള്‍ കൂടി ചേര്‍ക്കുകയും,ഭക്ഷണത്തിന്റെ അവസാനം ഈ മധുരം കഴിക്കുകയും ചെയ്യുന്നു.ഇത് അധികം വൈദഗ്ധ്യം ഇല്ലാതെ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ്. തെക്കേ ഇന്ത്യയിലെ ഈ പരമ്പരാഗത വിഭവം തയ്യാറാക്കുന്ന വിധം ചുവടെ കൊടുക്കുന്നു.
അരികടലപ്പരിപ്പ് പായസം വീഡിയോ

Recipe By: കാവ്യശ്രീ എസ്
Recipe Type: മധുരം
Serves: 6
-
കടലപ്പരിപ്പ് ¾ കപ്പ്
അരി അര കപ്പ്
വെള്ളം 6½ കപ്പ്
പോപ്പി വിത്തുകള്‍ (ഖസ്ഖാസ്) 1 ടീസ്പൂണ്‍
ചിരകിയ തേങ്ങ 1 കപ്പ്
ശര്‍ക്കര 1 കപ്പ്
നെയ്യ് 1 ടീസ്പൂണ്‍
നുറുക്കിയ കശുവണ്ടി 1/4 കപ്പ്
ഉണക്കമുന്തിരി 1/4 കപ്പ്
ഏലയ്ക്കാപൊടി 1/4 ടീസ്പൂണ്‍
-
1. ചൂടായ പാനിലേക്ക് കടലപ്പരിപ്പ് ചേര്‍ക്കുക.
2. അതിലേക്ക് അരിയും ചേര്‍ക്കുക.
3. ചെറിയ തീയില്‍ 2 മിനിറ്റ് ചൂടാക്കുക.
4. അതിനുശേഷം ഈ മിശ്രിതത്തെ കുക്കറിലേക്കിടുക.
5. അഞ്ചു കപ്പ് വെള്ളം അതിലേക്ക് ചേര്‍ക്കുക.
6. മൂന്നു നാല് വിസില്‍ വന്ന ശേഷം തണുക്കാന്‍ അനുവദിക്കുക.
7. ഈ സമയം പോപ്പി വിത്തുകള്‍ ചൂടായ പാനിലേക്കിടുക.
8. പച്ച മണം മാറാനായി ഒരു മിനിറ്റ് വറുക്കുക.
9. ചിരകിയ തേങ്ങ മിക്സിയുടെ ജാറിലേക്കിടുക.
10. ഇതിലേക്ക് വറുത്ത പോപ്പി വിത്തുകളും ഇടുക.
11. അര കപ്പ് വെള്ളം ചേര്‍ക്കുക.
12. നല്ല സ്മൂത്ത് പേസ്റ്റാക്കി അരയ്ക്കുക.
13. ഇടത്തരം തീയില്‍ വച്ച് ശര്‍ക്കര ഉരുക്കുക.
14. കരിയാതിരിക്കാനായി അര കപ്പ് വെള്ളം ഒഴിക്കുക.
15. ശര്‍ക്കര ഉരുകി തിളയ്ക്കാനായി 5 മിനിറ്റ് കൊടുക്കുക.
16. ശര്‍ക്കര തിളച്ചു കഴിയുമ്പോള്‍ വേകിച്ച അരി പരിപ്പ് മിശ്രിതം ചേര്‍ത്ത് ചെറിയ തീയില്‍ വേകിക്കുക.
17. ഇതിലേക്ക് അര കപ്പ് വെള്ളമൊഴിച്ചു നന്നായി ഇളക്കുക.
18. തേങ്ങാ അരച്ചത് ചേര്‍ത്ത് ഇളക്കുക.
19. രണ്ടു മൂന്ന് മിനിറ്റ് വേവിക്കാന്‍ വയ്ക്കുക.
20. ഈ സമയം ചൂടായ പാനിലേക്ക് നെയ് ചേര്‍ക്കുക.
21. അതിലേക്ക് കശുവണ്ടി ഇട്ട് ഇളക്കുക.
22. അത് ബ്രൗണ്‍ നിറമാകുമ്പോള്‍ ഉണക്കമുന്തിരി ചേര്‍ക്കുക.
23. ഒരു മിനിറ്റ് ഇളക്കിയ ശേഷം പായസത്തിലേക്ക് ചേര്‍ക്കുക.
24. ഏലയ്ക്കാപ്പൊടി ചേര്‍ക്കുക.
25. നന്നായി ഇളക്കി ചൂടോടെ വിളമ്പുക.
- 1. നിങ്ങള്‍ അരിയും പരിപ്പും ഒരു കപ്പ് പാലില്‍ വേകിച്ചാല്‍ നന്നായിരിക്കും.
- 2. അരി പരിപ്പ് മിശ്രിതം ശര്‍ക്കരയില്‍ ചേര്‍ക്കുമ്പോള്‍ തീ നന്നായി കുറച്ചു വയ്ക്കാന്‍ ശ്രദ്ധിക്കുക.
- 3. വേകിക്കുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്താല്‍ തനത് രുചി ലഭിക്കും.
- വിളമ്പുന്നത് - 1 കപ്പ്
- കലോറി - 558 കലോറി
- കൊഴുപ്പ് - 15 ഗ്രാം
- പ്രോട്ടീന്‍ - 11 ഗ്രാം
- കാര്‍ബോഹൈഡ്രേറ്റ്സ് - 104 ഗ്രാം
- പഞ്ചസാര - 77 ഗ്രാം
- ഫൈബര്‍ / നാര് - 6 ഗ്രാം
സ്റ്റെപ് ബൈ സ്റ്റെപ്: അരി കടലപ്പരിപ്പ് പായസം തയ്യാറാക്കാം
1. ചൂടായ പാനിലേക്ക് കടലപ്പരിപ്പ് ചേര്‍ക്കുക.

2. അതിലേക്ക് അരിയും ചേര്‍ക്കുക.

3. ചെറിയ തീയില്‍ 2 മിനിറ്റ് ചൂടാക്കുക.

4. അതിനുശേഷം ഈ മിശ്രിതത്തെ കുക്കറിലേക്കിടുക.

5. അഞ്ചു കപ്പ് വെള്ളം അതിലേക്ക് ചേര്‍ക്കുക.

6. മൂന്നു നാല് വിസില്‍ വന്ന ശേഷം തണുക്കാന്‍ അനുവദിക്കുക.

7. ഈ സമയം പോപ്പി വിത്തുകള്‍ ചൂടായ പാനിലേക്കിടുക.

8. പച്ച മണം മാറാനായി ഒരു മിനിറ്റ് വറുക്കുക.

9. ചിരകിയ തേങ്ങ മിക്സിയുടെ ജാറിലേക്കിടുക.

10. ഇതിലേക്ക് വറുത്ത പോപ്പി വിത്തുകളും ഇടുക.

11. അര കപ്പ് വെള്ളം ചേര്‍ക്കുക.

12. നല്ല സ്മൂത്ത് പേസ്റ്റാക്കി അരയ്ക്കുക.

13. ഇടത്തരം തീയില്‍ വച്ച് ശര്‍ക്കര ഉരുക്കുക.

14. കരിയാതിരിക്കാനായി അര കപ്പ് വെള്ളം ഒഴിക്കുക.

15. ശര്‍ക്കര ഉരുകി തിളയ്ക്കാനായി 5 മിനിറ്റ് കൊടുക്കുക.

16. ശര്‍ക്കര തിളച്ചു കഴിയുമ്പോള്‍ വേകിച്ച അരി പരിപ്പ് മിശ്രിതം ചേര്‍ത്ത് ചെറിയ തീയില്‍ വേകിക്കുക.

17. ഇതിലേക്ക് അര കപ്പ് വെള്ളമൊഴിച്ചു നന്നായി ഇളക്കുക.

18. തേങ്ങാ അരച്ചത് ചേര്‍ത്ത് ഇളക്കുക.

19. രണ്ടു മൂന്ന് മിനിറ്റ് വേവിക്കാന്‍ വയ്ക്കുക.

20. ഈ സമയം ചൂടായ പാനിലേക്ക് നെയ് ചേര്‍ക്കുക.

21. അതിലേക്ക് കശുവണ്ടി ഇട്ട് ഇളക്കുക.

22. അത് ബ്രൗണ്‍ നിറമാകുമ്പോള്‍ ഉണക്കമുന്തിരി ചേര്‍ക്കുക.

23. ഒരു മിനിറ്റ് ഇളക്കിയ ശേഷം പായസത്തിലേക്ക് ചേര്‍ക്കുക.

24. ഏലയ്ക്കാപ്പൊടി ചേര്‍ക്കുക.

25. നന്നായി ഇളക്കി ചൂടോടെ വിളമ്പുക.

Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.

Click it and Unblock the Notifications