For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിനെ കിടത്തുന്ന വശം ശരിയല്ലെങ്കിൽ ശ്രദ്ധിക്കണം

|

കുഞ്ഞിന്‍റെ ആരോഗ്യം എന്നും അമ്മയിൽ ടെൻഷൻ ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. എന്നാൽ പലപ്പോഴും അമ്മമാർ അറിയാതെ കുഞ്ഞിന്‍റെ ആരോഗ്യത്തോട് ചില തെറ്റുകൾ ചെയ്യുന്നുണ്ട്. അത് എത്രയും പെട്ടെന്ന് തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. കുഞ്ഞിന്‍റെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ വെല്ലുവിളി ഉയർത്തുമ്പോൾ അവരുടെ ഉറക്കവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന്‍റെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഉറക്കം വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. കാരണം ഉറക്കം ശരിയല്ലെങ്കിൽ അത് നിങ്ങളുടെ കുഞ്ഞിനെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

കൂടുതൽ വായനക്ക്: ഇരട്ടകളിലൊന്ന് മറ്റൊരാളിൽ ചേരുന്ന അപൂർവ്വാവസ്ഥകൂടുതൽ വായനക്ക്: ഇരട്ടകളിലൊന്ന് മറ്റൊരാളിൽ ചേരുന്ന അപൂർവ്വാവസ്ഥ

അതിലുപരി കുഞ്ഞിനെ കിടത്തുന്ന വശം ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. കുഞ്ഞ് ഉറങ്ങുന്ന വശം ശരിയല്ലെങ്കിൽ വളരെ ഗുരുതരമായ സിഡ്സ് എന്ന അവസ്ഥയിലേക്ക് പോലും കുഞ്ഞിനെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. കുഞ്ഞിന്‍റെ ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ ഉറക്കത്തിനുള്ള പ്രാധാന്യവും അതിലുപരി കുഞ്ഞിനെ കിടത്തുന്ന വശം ഏതാണെന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതൽ അറിയാൻ വായിക്കൂ.

മലർത്തിക്കിടത്തുന്നത്

മലർത്തിക്കിടത്തുന്നത്

എങ്കിലും ചെറിയ ചില പാര്‍ശ്വഫലങ്ങളും കുഞ്ഞിനെ ഇത്തരത്തിൽ കിടത്തുന്നതിലൂടെ ഉണ്ടാവുന്നുണ്ട്. കുഞ്ഞുങ്ങളെ വളരെക്കാലം മലർത്തിക്കിടത്തിയിട്ടുണ്ടെങ്കിൽ അത് ‘പൊസിഷണൽ പ്ലാജിയോസെഫാലി ‘ബ്രാച്ചിസെഫാലി' എന്നിവയ്ക്ക് കാരണമായേക്കാം, ഇതിലൂടെ തലയുടെ പിൻഭാഗം പരന്നതാകുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും കുഞ്ഞിന്‍റെ കംഫർട്ട് അനുസരിച്ച് കിടത്തുന്നതാണ് നല്ലത്. അതുകൊണ്ട് ഇടക്കിടക്ക് കുഞ്ഞിന്‍റെ കിടക്കുന്ന പൊസിഷൻ മാറ്റിക്കൊടുക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

 എന്താണ് സിഡ്സ്?

എന്താണ് സിഡ്സ്?

എന്താണ് സിഡ്സ്, സഡൻ ഡെത്ത് ഇൻഫാന്റ് സിൻഡ്രോം എന്നാണ് സിഡ്സ് അറിയപ്പെടുന്നത്. ഇതിനെ മറ്റൊരു അവസ്ഥയിൽ ക്രിബ് ഡെത്ത് എന്നും പറയുന്നുണ്ട്. ആരോഗ്യവാനായ യാതൊരു വിധത്തിലുള്ള അസുഖങ്ങളും ഇല്ലാത്ത കുഞ്ഞിനെ പെട്ടെന്ന് മരണപ്പെട്ട അവസ്ഥയിൽ കാണപ്പെടുന്നതിനെയാണ് സിഡ്ന് എന്ന് പറയുന്നത്. ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ഉറക്കത്തിലെ അപകടം

ഉറക്കത്തിലെ അപകടം

ഉറക്കത്തിനിടക്കാണ് പല കുഞ്ഞുങ്ങൾക്കും ജീവൻ നഷ്ടമാവുന്നത്. ഇതിൻറെ യഥാർത്ഥ കാരണം എന്താണെന്ന് ഇത് വരേയും കണ്ടെത്താൻ സാധിച്ചിട്ടില്ല.സാധാരണ അവസ്ഥയിൽ നമ്മുടെ ശ്വസനത്തിനും ഉറക്കത്തിൽ നിന്ന് ഉണരുന്നതിനും എല്ലാം തലച്ചോറിന്റെ ഒരു ഭാഗം നമ്മളെ സഹായിക്കുന്നുണ്ട്. എന്നാൽ ഈ ഭാഗത്തിന് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുമ്പോഴാണ് അത് പലപ്പോഴും സിഡ്സ് എന്ന അവസ്ഥയിലേക്ക് എത്തുന്നത്. ഇത് കുഞ്ഞുങ്ങളിൽ കണ്ട് വരുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. കുഞ്ഞ് എപ്പോഴും ഒരു ഭാഗത്തേക്ക് തന്നെ തിരിഞ്ഞ് കിടക്കുന്നതും അതി കഠിനമായ ചൂട് കുഞ്ഞിന് അനുഭവപ്പെട്ടാലും ഈ അവസ്ഥ കൂടുതൽ കാണപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

കമിഴ്ന്ന് കിടക്കുമ്പോൾ

കമിഴ്ന്ന് കിടക്കുമ്പോൾ

ചില കുട്ടികൾ കിടക്കുമ്പോൾ കമിഴ്ന്ന് കിടക്കുന്ന ശീലം പലരിലും ഉണ്ട്. മലർത്തിക്കിടത്തിയ കുഞ്ഞാണെങ്കിലും ചിലപ്പോൾ കുറച്ച് കഴിയുമ്പോള്‍ കുഞ്ഞ് കമിഴ്ന്ന് കിടക്കുന്നു. എന്നാൽ ഇത് കുഞ്ഞിന് അൽപം അപകടമാണ്. കാരണം ഇത്തരത്തിൽ കിടക്കുമ്പോൾ കുഞ്ഞിന്‍റെ താടിയെല്ലിന് സമ്മര്‍ദ്ദം വരുന്നുണ്ട്. ഇത് കുഞ്ഞിന് ശരിയായ രീതിയിൽ ശ്വാസോച്ഛ്വാസം ലഭിക്കാതിരിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരത്തിൽ കിടക്കുന്ന കുഞ്ഞിന്‍റെ വയറിന് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ അമ്മമാർ ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

കുഞ്ഞ് കമിഴ്ന്ന് കിടക്കുമ്പോള്‍ കുഞ്ഞിന് അത് ചെറിയ രീതിയിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഛർദ്ദിക്കുന്നതിനുള്ള സാധ്യതയും ചെറിയ കുട്ടികളിൽ ഇത്തരത്തിൽ കിടക്കുന്നതിലൂടെ ഉണ്ടാവുന്നുണ്ട്. ഇത് വളരെയധികം അപകടം ഉണ്ടാക്കുന്നതാണ്. ഗ്യാസ് പോലുള്ള അസ്വസ്ഥതകൾ പലപ്പോഴും കുഞ്ഞിൽ വർദ്ധിപ്പിക്കുന്നത് ഇത്തരത്തിലുള്ള സ്ലീപ്പിംങ് പൊസിഷനിലാണ്. അതുകൊണ്ട് കുഞ്ഞിനെ കമിഴ്ന്ന് കിടത്തിയതാണെങ്കിലും കുഞ്ഞ് തനിയേ കമിഴ്ന്ന് കിടന്നതാണെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വശം തിരിഞ്ഞ് കിടക്കുന്നത്

വശം തിരിഞ്ഞ് കിടക്കുന്നത്

ഇത് കുഞ്ഞിനെ ഒരിക്കലും കിടത്താൻ പാടില്ലാത്ത ഒരു പൊസിഷന്‍ ആണ്. കാരണം ഇത്തരത്തിൽ കിടക്കുന്ന കുട്ടികളിൽ സിഡ്സ് സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. വശം തിരിഞ്ഞ് കിടക്കുന്ന കുട്ടികൾക്ക് മലർന്ന് കിടന്ന് ഉറങ്ങുന്നതിനുള്ള പരിശീലനം നൽകേണ്ടത് അത്യാവശ്യമാണ്. അത് മാത്രമല്ല ഭക്ഷണം കഴിഞ്ഞ ഉടനേയാണ് കുഞ്ഞ് വശം ചരിഞ്ഞ് കിടക്കുന്നത് എന്നുണ്ടെങ്കിൽ ഛർദ്ദിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കേണ്ടതാണ്.

English summary

Safe Sleeping Positions For babies

Here in this article we are discussing about the safe sleeping positions for babies. Read on.
Story first published: Friday, February 28, 2020, 12:05 [IST]
X
Desktop Bottom Promotion