For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രം ഇങ്ങനെ?

|

എന്തുകൊണ്ടും ഇന്ത്യക്കാരെന്നതില്‍ അഭിമാനിയ്ക്കുന്നവരാണ് ഓരോ ഇന്ത്യക്കാരനും. ലോകത്തിന്റെ പല കോണിലും നിരവധി വൈവിധ്യങ്ങള്‍ നിറഞ്ഞതും പ്രത്യേകത നിറഞ്ഞതുമാണ് നമ്മുടെ രാജ്യം എന്ന് അഭിമാനത്തോടെ തന്നെ എടുത്ത് പറയാവുന്നതാണ്.

എന്തുകൊണ്ട് ഇന്ത്യയില്‍ ജീവിയ്ക്കുന്നത് ഏറ്റവും വലിയ അനുഗ്രഹമായി കരുതുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ. മതേതരത്വമാണ് നമ്മുടെ മുഖമുദ്ര തന്നെ. നാനാവിധ ജാതി മത വൈവിധ്യം കൊണ്ട് സമ്പന്നമാണ് ഇന്ത്യ. ഇന്ത്യയില്‍ ജീവിയ്ക്കുന്നവര്‍ക്കു മാത്രം മനസ്സിലാകുന്ന ചില കാര്യങ്ങള്‍...

ഭക്ഷണം

ഭക്ഷണം

വൈവിധ്യം നിറഞ്ഞ ഭക്ഷണസംസ്‌കാരമാണ് നമ്മുടെ ഇന്ത്യയിലേത്. ഓരോ സംസ്ഥാനങ്ങളിലും ഓരോ തരത്തിലുള്ള അവരുടേതായ രീതിയിലുള്ള ഭക്ഷണം. ചിക്കനാണെങ്കിലും വ്യത്യസ്ത രുചികളിലും രീതികളിലുമുള്ള ഭക്ഷണ വൈവിധ്യം.

 ആഘോഷങ്ങള്‍

ആഘോഷങ്ങള്‍

ആഘോഷങ്ങള്‍ തന്നെയാണ് മറ്റൊന്ന്. നിരവധി ആഘോഷങ്ങളാണ് ഓരോ സംസ്ഥാനത്തും ഉള്ളത്. ഓണം, വിഷു, റംസാന്‍, ദീപാവലി തുടങ്ങി നിരവധി ആഘോഷങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിയ്ക്കുന്നവര്‍ ഓരോ സമയത്തും സാക്ഷിയാവുന്നു.

പ്രകൃതി ഭംഗി

പ്രകൃതി ഭംഗി

മറ്റേതൊരു രാജ്യത്തേയും കടത്തി വെട്ടുന്നതാണ് ഇന്ത്യയിലെ പ്രകൃതി ഭംഗി. ഇന്ത്യന്‍ മഹാസമുദ്രവും, പശ്ചിമഘട്ട മലനിരകളും എല്ലാം നമ്മുടെ രാജ്യത്തിന്റെ മാറ്റു കൂട്ടുന്നു.

കാലാവസ്ഥ

കാലാവസ്ഥ

ഏറ്റവും മികച്ച കാലാവസ്ഥയാണ് ഇന്ത്യയിലുള്ളത്. അമിതമായ ചൂടോ തണുപ്പോ മറ്റു രാജ്യങ്ങളെ പോലെ ഒരിക്കലും നമ്മുടെ കാലാവസ്ഥയെ മോശമാക്കില്ല. വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയും എല്ലാം കാലാവസ്ഥയെ മികച്ചതാക്കി മാറ്റുന്നു.

ജീവിത രീതികളിലെ വ്യത്യസ്തത

ജീവിത രീതികളിലെ വ്യത്യസ്തത

വ്യത്യസ്തമായ ജീവിത രീതികള്‍ തന്നെയാണ് മറ്റൊരു പ്രത്യേകത. ഇതാകട്ടെ ഒരിക്കലും നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിയ്ക്കുകയില്ല.

ജീവിതച്ചിലവ് കുറവ്

ജീവിതച്ചിലവ് കുറവ്

ഏറ്റവും കുറഞ്ഞ ജീവിതച്ചിലവില്‍ ജീവിയ്ക്കാന്‍ പറ്റുന്ന രാജ്യമാണ് ഇന്ത്യ. ഭക്ഷണത്തിന്റെ കാര്യത്തിലായാലും പാര്‍പ്പിടത്തിന്റെ കാര്യത്തിലായാലും കുറഞ്ഞ ജീവിതച്ചിലവ് തന്നെയാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത.

 ആയുര്‍വ്വേദം

ആയുര്‍വ്വേദം

ആയുര്‍വ്വേദമെന്ന ചികിത്സാരീതിയില്‍ നമ്മുടെ നാട്ടില്‍ മാത്രം കണ്ട് വരുന്ന ഒന്നാണ്. വിദേശ രാജ്യങ്ങളില്‍ നിന്നു പോലും നിരവധിയാളുകള്‍ നമ്മുടെ നാട്ടില്‍ ആയുര്‍വ്വേദ ചികിത്സയ്ക്ക് എത്തുന്നുണ്ട്.

യോഗയും ആത്മീയതയും

യോഗയും ആത്മീയതയും

യോഗാ ദിനമെന്ന പേരില്‍ ഒരു ദിവസം പോലും നമ്മള്‍ ആഘോഷിക്കുന്നു. അത്രയ്‌ക്കേറെ പ്രാധാന്യമാണ് യോഗയ്ക്ക് നല്‍കുന്നത് ഭആരതം. ഭാരത സംസ്‌കാരത്തിന്റെ ഭാഗമാണ് യോഗ എന്നത് തന്നെ കാര്യം.

അതിഥി ദേവോ ഭവ

അതിഥി ദേവോ ഭവ

അതിഥി ദേവ ഭവ: എന്നാണ് നമ്മുടെ രാജ്യത്തിന്റെ മുഖമുദ്ര പോലും. അത്രയേറേ പ്രാധാന്യത്തോടെയാണ് നമ്മള്‍ പലരേയും നമ്മുടെ രാജ്യത്തേക്ക് സ്വാഗതം ചെയയ്ുന്നത് പോലും.

English summary

Top Reasons Why Living in India is Blissful

Now that we have talked about it this much let me enumerate top reasons why living in India is blissful.
Story first published: Thursday, June 30, 2016, 15:34 [IST]
X
Desktop Bottom Promotion