Latest Updates
-
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും
'ചിരിച്ചു ചിരിച്ചു ചാവും'
ചിരിയ്ക്കുന്നത് നല്ലൊരു കാര്യമാണ്. പരിഹസിച്ചു ചിരിയ്ക്കുന്നതോ അസ്ഥാനത്തു ചിരിയ്ക്കുന്നതോ അല്ല ഉദ്ദേശിയ്ക്കുന്നത്.
ഒന്നു ചിരിയ്ക്കുന്നതു കൊണ്ടു നമുക്കു ചിലപ്പോള്‍ ഒരുപാടു പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സാധിയ്ക്കും. സ്ട്രെസ് അടക്കമുള്ള പലതിനുമുള്ള നല്ലൊരു മരുന്നാണിത്. തൈരെങ്ങിനെ തടി കുറയ്ക്കും?
ചിരി നമുക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും സന്തോഷവും സമാധാനവും നല്കുന്ന ഒന്നു കൂടിയാണ്.
ചിരിയെക്കുറിച്ചും രസിപ്പിയ്ക്കുന്ന, അമ്പരപ്പിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

'ചിരിച്ചു ചിരിച്ചു ചാവും'
ലോകത്ത് പല ഭാഷകളുമുണ്ട്, സംസാരിയ്ക്കാന്‍. എന്നാല്‍ ഏതു രാജ്യത്താണെങ്കിലും ചിരിയ്ക്ക് ചിരിയുടേതായ ഭാഷയേ ഉള്ളൂ. പരിചയിമില്ലാത്ത ഭാഷയെങ്കില്‍ മറ്റൊരാളോട് സംസാരിക്കാനാവില്ല. പക്ഷേ ചിരിയ്ക്കാന്‍ ഭാഷ അറിയേണ്ടതില്ലല്ലോ.

'ചിരിച്ചു ചിരിച്ചു ചാവും'
മനുഷ്യര്‍ക്കു മാത്രമല്ല, പരസ്പരം ചിരി, പുഞ്ചിരി കൈമാറാനാകുന്നത്. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമെല്ലാം ഇതു സാധ്യമാണ്.

'ചിരിച്ചു ചിരിച്ചു ചാവും'
കൂടുതല്‍ ചിരിച്ചാല്‍ മരണം വരെ സംഭവിയ്ക്കാം. നിര്‍ത്താതെ ഉറക്കെ ചിരിച്ച് ശ്വാസം ലഭിയ്ക്കാതായാല്. ചിരിച്ചു ചിരിച്ചു ചാവുകയെന്ന പ്രയോഗം തെറ്റല്ലെന്നു മനസിലായില്ലേ. ഇതുപോലെ തുടര്‍ച്ചയായി ചിരിയ്ക്കുന്നത് വയറിന് വേദയുണ്ടാക്കും, ചിലര്‍ക്കെങ്കിലും.

'ചിരിച്ചു ചിരിച്ചു ചാവും'
ചിരിക്കൂ, ലോകം നിങ്ങളോടൊത്തു ചിരിയ്ക്കുമെന്ന പ്രമാണം തെറ്റല്ല. ചിരി മറ്റുള്ളവരിലേയ്ക്കും പടരും.

'ചിരിച്ചു ചിരിച്ചു ചാവും'
ദിവസവും 15 മിനിറ്റു ചിരിയ്ക്കുന്നത് നിങ്ങളുടെ ആയുസില്‍ 2 ദിവസം കൂട്ടുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

'ചിരിച്ചു ചിരിച്ചു ചാവും'
ചിരിയ്ക്കു ഭാഷയൊന്നേയുള്ളൂവെങ്കിലും ഭാവങ്ങള്‍ പലതുണ്ട്. സന്തോഷച്ചിരി, പരിഹാസച്ചിരി, പുച്ഛിച്ചുള്ള ചിരി, നിസഹായമായ ചിരി, നിഷ്കളങ്കമായ ചിരി, കള്ളച്ചിരി എന്നിങ്ങനെ പോകുന്നു ഇത്.

'ചിരിച്ചു ചിരിച്ചു ചാവും'
ഈ ലോകത്തിലെ ഏറ്റവും നിഷ്കളങ്കത ഒരു കുഞ്ഞിന്റെ ചിരിയ്ക്കാണെന്നു പറയാം.



Click it and Unblock the Notifications