For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല പാചകക്കാര്‍ പുരുഷന്മാരോ??

|

പാചകം പൊതുവെ സ്ത്രീകളുടെ ഉത്തരവാദിത്വത്തിലാണെന്നു പറയുന്നുവെങ്കിലും പുരുഷന്മാരും മോശമല്ല.

നളപാചകം എന്നൊരു വാക്കു തന്നെയുണ്ട്. മാത്രമല്ല, പേരു കേട്ട ഹോട്ടലുകളിലെ ഷെഫുമാരെല്ലാം തന്നെ പുരുഷന്മാരുമായിരിയ്ക്കും. സദ്യയൊരുക്കുന്നവരെ എടുത്തു നോക്കൂ, ഇവരും ഇവരുടെ കൈ സഹായികളുമെല്ലാം ഏറിയ പങ്കും പുരുഷന്മാരായിരിയ്ക്കും.

പഴത്തൊലി കൊണ്ട് വൃത്തിപഴത്തൊലി കൊണ്ട് വൃത്തി

ഇതുകൊണ്ടു തന്നെ പാചകത്തില്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് മുന്‍പന്തിയിലെന്നു കരുതാനാകുമോ, കരുതാമെന്നാണത്രെ ഉത്തരം.

Cooking Man

സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ നല്ല പാചകക്കാരാകുന്നതിനു കാരണവുമുണ്ട്.

വല്ലപ്പോഴും പാചകം ചെയ്യുന്നവരാണ് ഇവര്‍. ഇതുകൊണ്ടുതന്നെ ചെ്യ്യുമ്പോള്‍ ശ്രദ്ധയോടെ ചെയ്യും. മടുപ്പോടെയാകില്ല. ഇതു സ്വാദും നല്‍കും.

പാചകത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ പൊതുവെ പുരുഷന്മാര്‍ക്കു താല്‍പര്യമേറും. ഇതിന് ഇവര്‍ മടിയ്ക്കുകയുമില്ല.

പലപ്പോഴും ഭാര്യയെ സന്തോഷിപ്പിയ്ക്കാനായി പാചകമേറ്റെടുക്കുന്നവരുണ്ട്. ഇതു പരമാവധി നല്ലതാക്കാന്‍ ഇവര്‍ ശ്രമിയ്ക്കും.ഇതിന്റെ ഗുണം രുചിയിലുമുണ്ടാകും.

അടുക്കളയില്‍ വല്ലപ്പോഴും കയറുന്ന പുരുഷന് പതിവു രുചിയേക്കാള്‍ രുചികരമായി പാചകം ചെയ്യണമെന്ന നിര്‍ബന്ധമേറും. ഇതും ഇവരെ നല്ല പാചകക്കാരാക്കും.

സ്ഥിരം വിഭവങ്ങളേക്കാള്‍ വ്യത്യസ്തമായ വിഭവങ്ങള്‍ പരീക്ഷിയ്ക്കുന്നതിലായിരിയ്ക്കും ഇവര്‍ക്കു താല്‍പര്യം. ഇത് പാചകത്തിന് വൈവിധ്യം നല്‍കുമെന്നു പറയേണ്ടതില്ലല്ലോ.

Read more about: pulse സ്പന്ദനം
English summary

Reasons Why Men Are Better Cooks

Here are some of the reasons why men are better cooks than women. Take a look at these shocking reasons why men excel in the kitchen.
Story first published: Wednesday, October 29, 2014, 13:18 [IST]
X
Desktop Bottom Promotion