For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വപ്‌നങ്ങള്‍ക്കും അര്‍ത്ഥങ്ങളുണ്ട്....

By Super
|

90 മിനുട്ട് മുതല്‍ രണ്ട് മണിക്കൂര്‍ വരെ ഓരോ വ്യക്തിയും രാത്രി ഉറക്കത്തിനിടെ സ്വപ്നങ്ങള്‍ കാണുന്നുണ്ട്. ചിലപ്പോള്‍ സ്വപ്നങ്ങള്‍ അവയുടെ അര്‍ത്ഥം സംബന്ധിച്ച് വ്യക്തമായിരിക്കും. ഒരു പഴയകാല സ്നേഹിതനെ വീണ്ടും കണ്ടുമുട്ടുന്നു, ലോട്ടറി അടിക്കുന്നു, ആകര്‍ഷകമായ ഒരു ബീച്ച് പോലുള്ള ഇത്തരം സ്വപ്നങ്ങളുണ്ട്.

മരണശേഷം എന്ത് സംഭവിക്കുന്നു?

എന്നാല്‍ സ്വപ്നങ്ങളെ ആധാരമാക്കി നടന്നിട്ടുള്ള പഠനങ്ങള്‍ കാണിക്കുന്നത് കാണുന്ന സ്വപ്നങ്ങള്‍ വ്യക്തികളുടെ സംസ്കാരവും, പശ്ചാത്തലവുമൊക്കെ അനുസരിച്ച് പല അര്‍ത്ഥമാകും ഉള്‍ക്കൊള്ളുക എന്നതാണ്. അത്തരം ചില സ്വപ്നങ്ങളും അവയുടെ വ്യാഖ്യാനങ്ങളുമാണ് ഇവിടെ പറയുന്നത്.

1. വീഴ്ച

1. വീഴ്ച

ഉപബോധമനസില്‍ നിന്നുള്ള അപായ സൂചന എന്നാണ് ലോവെന്‍ ബെര്‍ഗ് ഇതിനെ വ്യാഖ്യാനിക്കുന്നത്. ജോലി, ബന്ധങ്ങള്‍, തുടങ്ങിയവയുമായി ബന്ധപ്പെട്ട് ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ പ്രയാസങ്ങള്‍ നേരിടുന്നവര്‍ സാധാരണയായി കാണുന്ന ഒരു സ്വപ്നമാണ് വീഴ്ചയുടേത് എന്ന് ഇവര്‍ പറയുന്നു.

2. ജോലിയിലെ പോരായ്മ, നഗ്നത

2. ജോലിയിലെ പോരായ്മ, നഗ്നത

പ്രലോഭനം, ജിജ്ഞാസ എന്നിവയാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നാണ് പ്രഗത്ഭരുടെ അഭിപ്രായം. ജോലിക്കയറ്റം, പുതിയ ജോലി, അല്ലെങ്കില്‍ പൊതുവേദിയിലേക്ക് കടന്ന് വരുന്നവരാണ് ഇത്തരം സ്വപ്നങ്ങള്‍ സാധാരണയായി കാണാറ്.

3. പരീക്ഷകള്‍

3. പരീക്ഷകള്‍

മുതിര്‍ന്നവരെ സംബന്ധിച്ച് സ്കൂളിനും ജോലിക്കും സമാന്തരമായി വരുന്നതാണ് ഇത്. ഈ രണ്ട് മേഖലകളും സംഘര്‍ഷം നിറഞ്ഞതാണ്. ജോലിഭാരത്തിന്‍റെ വ്യാഖ്യാനമായാണ് ലോവെന്‍ബെര്‍ഗ് ഇതിനെ പ്രതിപാദിക്കുന്നത്.

4. മരണം

4. മരണം

മരണം നെഗറ്റീവായാണ് പരിഗണിക്കപ്പെടുന്നതെങ്കിലും സ്വപ്നം കാണുന്നയാളുടെ ജീവിതത്തിലെ നാടകീയമായ മാറ്റങ്ങള്‍ ഇത് പ്രതിഫലിപ്പിക്കും. പുതിയ ഒന്നിന് വേണ്ടി ഒരു കാര്യം അവസാനിപ്പിക്കുന്നത് ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നു.

5. മരവിപ്പ്

5. മരവിപ്പ്

സ്വപ്നം കാണുന്ന അവസരത്തില്‍ ശാരീരികമായ ചലനങ്ങള്‍ തടയാനായി ഒരു തരം മരവിപ്പുണ്ടാകും. എന്നാല്‍ ഇടക്കിടെ ശരീരം മരയ്ക്കുന്നതായി സ്വപ്നം കാണുന്നത് റാപ്പിഡ് ഐ മൂവ്മെന്‍റ് അഥവാ ആര്‍.ഇ.എം നും ഉണരുന്നതിനും ഇടയിലുള്ള സമയത്താവും. തങ്ങളുടെ ചലനക്ഷമത നഷ്ടപ്പെടുന്നതായുള്ള തോന്നലും ഇത്തരം സ്വപ്നമുണ്ടാക്കും.

6. പിന്തുടരപ്പെടുന്നു

6. പിന്തുടരപ്പെടുന്നു

ഏറ്റവുമധികം കാണപ്പെടുന്ന ഒരു സ്വപ്നമാണിത്. ഇത്തരം സ്വപ്നങ്ങള്‍ കാണുമ്പോഴുള്ള ആകാംഷയാണ് ഇവ വ്യക്തമായി ഓര്‍മ്മിച്ചിരിക്കാനുള്ള കാരണം. പിന്തുടരപ്പെടുന്നതായുള്ള സ്വപ്നം ആരെങ്കിലും പിന്തുടരുന്നതില്‍ നിന്നുള്ള ഭയം കൊണ്ടല്ല ഉണ്ടാകുന്നത്. നമ്മള്‍ ഓടുന്ന അനുഭവമാണ് ഇത് നല്കുന്നത്. നിത്യജീവിതത്തില്‍ നമ്മള്‍ അവഗണിക്കുന്ന, നമ്മുടെ ശ്രദ്ധ ആവശ്യപ്പെടുന്ന ചില കാര്യങ്ങളെയാണ് ഈ സ്വപ്നം സൂചിപ്പിക്കുന്നത്.

7. പങ്കാളിയുടെ വഞ്ചന

7. പങ്കാളിയുടെ വഞ്ചന

അതീന്ദ്രിയജ്ഞാനം കൊണ്ട് നല്‍കപ്പെടുന്ന ഒരു അറിവല്ല പങ്കാളി വഞ്ചിക്കുന്നതായുള്ള സ്വപ്നം. നിങ്ങളേക്കാള്‍ കൂടുതല്‍ മറ്റെന്തിനെയെങ്കിലും പങ്കാളി ശ്രദ്ധിക്കുകയോ, സമയം ചെലവഴിക്കുകയോ ചെയ്യുമ്പോളാണ് ഇത്തത്തിലുള്ള സ്വപ്നം കാണാറ്.

8. താമസിച്ച് എത്തിച്ചേരല്‍

8. താമസിച്ച് എത്തിച്ചേരല്‍

ആരെങ്കിലും, എന്തിനെങ്കിലും കീഴ്പ്പെടുക, കൂടുതലായി ചെയ്യുക എന്നിവയുടെ അടയാളമാണ് ഈ സ്വപ്നം. നിങ്ങള്‍ക്ക് സഫലമാക്കാനാവാത്ത വാഗ്ഗദാനങ്ങള്‍ നല്കരുത് എന്ന സൂചനയാണ് ഈ സ്വപ്നം നല്കുന്നത് എന്നതാണ് വിദഗ്ദര്‍ പറയുന്നത്.

9. പറക്കല്‍

9. പറക്കല്‍

വര്‍ത്തമാനകാല സംഭവങ്ങളെ അതിന്‍റെ വഴിക്ക് വിടുകയും, കാര്യങ്ങളെ അതിന്‍റെ സ്വഭാവികമായ രീതിയില്‍ സംഭവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് ഈ സ്വപ്നം അര്‍ത്ഥമാക്കുന്നത്. ഗ്രാന്‍റിന്‍റെ അഭിപ്രായത്തില്‍ നിയന്ത്രണമില്ലാത്ത സാഹചര്യത്തിന്‍റെ സൂചനയാണിത്.

10. കുട്ടികള്‍

10. കുട്ടികള്‍

ഒരു കുഞ്ഞിനെ സ്വപ്നം കാണുന്നത് പുതിയ ചിലതിനെ അര്‍ത്ഥമാക്കുന്നു. അത് ഒരു പുതിയ ആശയമോ, ജോലിയോ, ജീവിതത്തിലെ ഏതെങ്കിലും പുതിയ സംഭവവികാസമോ ആകാം.

Read more about: pulse സ്പന്ദനം
English summary

10 Common Dreams and What They Supposedly Mean

But dreams don't always tell a simple story, and the field of dream research becomes even more fascinating when people from different cultures and backgrounds report having similar dreams. Here are some common dreams and interpretations.
Story first published: Monday, March 24, 2014, 15:26 [IST]
X
Desktop Bottom Promotion