Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പണം കൈകാര്യം ചെയ്യുന്നതില്‍ മിക്കവര്‍ക്കും പറ്റുന്ന അബദ്ധങ്ങള്‍; വരുതിയില്‍ നിര്‍ത്താനുള്ള വഴികള്‍ ഇതാണ്
പണം കയ്യില്‍ വരാഞ്ഞിട്ടല്ല, പക്ഷേ പോകുന്ന വഴിയറിയുന്നില്ല, ശമ്പളം കിട്ടുന്നതും തീരുന്നതും ഒരുമിച്ചാണ്, കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ കൊടുക്കാനാണ്.. പണം കൈകാര്യം ചെയ്യുന്നതില്‍ നമുക്ക് ഉണ്ടാകുന്ന അബദ്ധങ്ങളും അറിവില്ലായ്മയുമാണ് ഇത്തരം ഡയലോഗുകള്‍ക്ക് പിന്നിലെ മൂലകാരണം. കയ്യിലുള്ള പണം കൈകാര്യം ചെയ്യുന്നതില്‍ നമ്മള് വരുത്തുന്ന അബദ്ധങ്ങള്‍ യഥാര്‍ത്ഥത്തില്‍ നമ്മള് തിരിച്ചറിയുന്നില്ല.

അനാവശ്യമായി നഷ്ടപ്പെടരുതെന്ന് കരുതി സേവിംഗ്സ് അക്കൗണ്ടില്‍ കുറഞ്ഞ പലിശയില്‍ ഭദ്രമായി പണം സൂക്ഷിക്കുന്നത് പോലും ഒരു അബദ്ധമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഇത്തരം അബദ്ധങ്ങള്‍ എത്രയും വേഗം തിരിച്ചറിഞ്ഞ് തിരുത്തുയാണ് ചിലവുകളെയും കയ്യിലിരിക്കുന്ന പണത്തെയും വിദഗ്ധമായി കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം. വൈകുന്തോറും നമ്മുടെ മോശം സാമ്പത്തികശീലങ്ങള്‍ മാറ്റാന്‍ കഴിയാതെ വരും. മാസങ്ങള്‍ കൊണ്ട് സാമ്പത്തികകാര്യങ്ങളെ വരുതിയില്‍ നിര്‍ത്താനും വായ്പകള്‍ ഫലപ്രദമായി തിരിച്ചടയ്ക്കാനും ബജറ്റിനനുസൃതമായി പണം കൈകാര്യം ചെയ്യാനും സഹായിക്കുന്ന ചില എക്സ്പേര്‍ട്ട് ടിപ്പുകള്‍ ഇതാ.
സേവിംഗ്സ് അക്കൗണ്ടില്‍ പണം ഇരുന്നിട്ട് കാര്യമില്ല
മിക്കയാളുകളും ശമ്പളം വരുന്ന അതേ അക്കൗണ്ടില്‍ പണം നിലനിര്‍ത്തിക്കൊണ്ട് ചിലവുകളെ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ പണം കയ്യില്‍ നിന്ന് പോകില്ലെന്നുള്ളത് ശരിയാണ്. ഇടക്കിടക്ക് അക്കൗണ്ട് ബാലന്‍സ് നോക്കുകയും പണം അവിടെ സുരക്ഷിതമായി ഉണ്ടെന്നും ആവശ്യമുള്ളപ്പോള്‍ കയ്യെത്തും അകലെ ഉണ്ടെന്നും കണ്ട് നിര്‍വൃതിയടയുകയും ചെയ്യാം.
പക്ഷേ സേവിംഗ്സ് അക്കൗണ്ടില്‍ പണം കിടക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ കയ്യില്‍ വരേണ്ട പണം നഷ്ടപ്പെടുകയാണ് ചെയ്യുന്നതെന്ന് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതായത് ഇവിടെ അക്കൗണ്ടില്‍ പണം വെറുതെ ഇരിക്കുകയാണ് ചെയ്യുന്നത്. അതിന് വളരെ ചുരുങ്ങിയ പലിശ ആയിരിക്കും ലഭിക്കുന്നത്. ഈ പണം നല്ല പലിശ ലഭിക്കുന്ന മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയാല്‍ പലിശയിനത്തില്‍ നല്ലൊരു തുക മാസാമാസം മുതലിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും. ഓരോ വര്‍ഷവും സേവിംഗ്സ് അക്കൗണ്ടില്‍ കിടക്കുന്നതിനേക്കാള്‍ 20 ഇരട്ടിയോളം പണം നല്ല പലിശ തരുന്ന അക്കൗണ്ടില്‍ പണം ഇടുന്നതിലൂടെ ലഭിച്ചേക്കും.
സേവിംഗ്സ് അക്കൗണ്ടിലെ പണത്തിന്റെ ഒരു ഭാഗം നിക്ഷേപത്തിനായി വിനിയോഗിക്കുകയാണ് കയ്യിലുള്ള പണം വിദഗ്ധമായി ഉപയോഗിക്കുന്നതിനുള്ള മറ്റൊരു വഴി. പല ആസ്തികളിലായി പണം നിക്ഷേപിക്കുന്നതാണ് ബുദ്ധി. ഉദാഹരണത്തിന് 60 ശതമാനം ഓഹരികളിലും 40 ശതമാനം ബോണ്ടുകളിലും ഒക്കെയായി നിക്ഷേപിക്കുക. ഇത് സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുകയും ലാഭനഷ്ട സാധ്യതകള്‍ അടക്കം അവയെക്കുറിച്ച് വിശദമായി മനസ്സിലാക്കുകയും ചെയ്തതിന് ശേഷം മാത്രം നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുക.
അവിചാരിത സാമ്പത്തിക സാഹചര്യങ്ങളെ നേരിടാന്‍ തയ്യാറാകുക
പ്രതീക്ഷിക്കാത്ത, അവിചാരിതമായ സാമ്പത്തിക സാഹചര്യങ്ങളെ നേരിടാന്‍ തയ്യാറായിരിക്കുകയാണ് സാമ്പത്തികത്തെ വരുതിയില്‍ നിര്‍ത്തുമ്പോള്‍ ചെയ്യേണ്ട മറ്റൊരു കാര്യം. പ്രത്യേകിച്ച് ബിസിനസ് ചെയ്യുന്നവരും ഫ്രീലാന്‍സ് ജോലി ചെയ്യുന്നവരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.
ഒരു എമര്‍ജന്‍സി ഫണ്ട് തയ്യാറാക്കിവെക്കുകയാണ് അവിചാരിത സാഹചര്യങ്ങളെ നേരിടുന്നതിനെ ആദ്യപടി. സാമ്പത്തികത്തെ തകിടം മറിക്കുന്ന എത്ര വലിയ, മോശം കാര്യം സംഭവിച്ചാലും അതിനെ നേരിടാന്‍ ഈ എമര്‍ജന്‍സി ഫണ്ട് ഉപകാരമാകും. കുറഞ്ഞത് മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള കാലത്തെ ചിലവിന് തത്തുല്യമായ തുക എമര്‍ജന്‍സി ഫണ്ടില്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്.
പ്രായം നോക്കണ്ട, റിട്ടയര്‍മെന്റ് പ്ലാന്‍ ചെയ്യുക
കരിയര്‍ തുടങ്ങുമ്പോള്‍ തന്നെ റിട്ടയര്‍മെന്റിനെ കുറിച്ച് പ്ലാന്‍ ചെയ്യണം എന്ന് പറയുമ്പോള്‍ ഭൂരിഭാഗം ആളുകളും നെറ്റിചുളിക്കും. പക്ഷേ എത്രവേഗം റിട്ടയര്‍മെന്റിനായി പ്ലാനിംഗുകള്‍ ആരംഭിക്കുന്നോ അത്രയും നല്ലതാണെന്ന് സാമ്പത്തികവിദഗ്ധര്‍ പറയുന്നു. ഒരു റിട്ടയര്‍മെന്റ് ഫണ്ട് ആരംഭിക്കുക. മാസവരുമാനത്തിന്റെ ഒരു ഭാഗം എല്ലാ മാസവും അതിലേക്ക് നിക്ഷേപിക്കുക. കാരണം സേവിംഗ്സ് അക്ക ൗണ്ടില്‍ വെറുതെ ഇരിക്കുന്ന ഈ പണം മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന, ഒരു അക്കൗണ്ടില്‍ ആണെങ്കില്‍ 30 വര്‍ഷം കൊണ്ട് ആ അക്കൗണ്ടില്‍ നിന്നും നിങ്ങള്‍ സങ്കല്‍പ്പിക്കുന്നതിനേക്കാള്‍ വളരെ അധികം തുക കൂട്ടുപലിശ ആയി തന്നെ ലഭിക്കും.



Click it and Unblock the Notifications
