For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജാതകത്തില്‍ ചൊവ്വാദശയുണ്ടോ, ദോഷഫലം ഇങ്ങനെ

|

ചൊവ്വാ ദോഷത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം. നമ്മളെല്ലാവരും കേട്ടിട്ടുള്ള ഒന്ന് തന്നെയാണ് ചൊവ്വാ ദോഷം. ജാതകപ്പൊരുത്തത്തില്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് ചൊവ്വാ ദോഷം. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഇതുണ്ടാക്കുന്ന ദോഷം ചില്ലറയല്ല. ജീവിതത്തില്‍ കടുത്ത യാതനകള്‍ക്ക് പലപ്പോഴും ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ സ്ത്രീകളില്‍ വളരെയധികം ഭയപ്പാടുണ്ടാക്കുന്ന ഒന്നാണ് ചൊവ്വാ ദോഷം. എന്നാല്‍ ചില അവസരങ്ങളില്‍ ചൊവ്വ മംഗളകരമായി ഭവിക്കുന്നുണ്ട്. എന്നാല്‍ അധികം പേരിലും ചൊവ്വ ജാതക ദോഷമുണ്ടാക്കുന്ന ഒന്നാണ്.

<strong>most read: നെഗറ്റീവ് എനർജി മാറി ഐശ്വര്യത്തിന് അശോകം</strong>most read: നെഗറ്റീവ് എനർജി മാറി ഐശ്വര്യത്തിന് അശോകം

ചൊവ്വാ ദോഷത്തേക്കാള്‍ ചൊവ്വ ജാതകത്തില്‍ ഉണ്ടെങ്കില്‍ അത് വളരെയധികം പ്രതികൂലഫലങ്ങളാണ് ഉണ്ടാക്കുന്നത്. ചൊവ്വാ ദശ ഏഴ് വര്‍ഷമാണ്. ഈ കാലത്ത് പല വിധത്തിലുള്ള പ്രതികൂല ഫലങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. ഇത് കൂടാതെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ചൊവ്വ ദോഷസ്ഥാനത്താണെങ്കില്‍ എന്തൊക്കെയാണ് ഇത്തരത്തില്‍ ഉണ്ടാവുന്ന ദോഷങ്ങള്‍ എന്ന് നോക്കാം.

പ്രതികൂല അനുഭവങ്ങള്‍

പ്രതികൂല അനുഭവങ്ങള്‍

പ്രതികൂല അനുഭവങ്ങള്‍ ഉണ്ടാവുന്നത് സാധാരണമാണ്. പലപ്പോഴും വിഷജന്തുക്കളുടെ ആക്രമണങ്ങളില്‍ നിന്ന് വരെ ദോഷം ഉണ്ടാവുന്നുണ്ട്. മാത്രമല്ല സഹോദരങ്ങള്‍ക്ക് വരെ പലപ്പോഴും പല വിധത്തിലുള്ള ദോഷങ്ങളും അവരില്‍ നിന്ന് ശത്രുതയും ഉണ്ടാവുന്നു. ചൊവ്വാ ദശയില്‍ രാഹുവിന്റെ അപഹാരം ഒരു കൊല്ലവും പതിനെട്ട് ദിവസവുമാണ് എന്ന കാര്യവും ഓര്‍മ്മയില്‍ വെക്കേണ്ടതാണ്.

ചൊവ്വാ ദശ

ചൊവ്വാ ദശ

കുടുംബത്തില്‍ സമാധാനക്കുറവുണ്ടാവുന്നു. മാത്രമല്ല ചൊവ്വാ ദശക്കാലത്ത് ഒരു കൊല്ലം ആറ് മാസം ശനിയുടെ അപഹാരം അനുഭവപ്പെടുന്നു. സ്ത്രീകള്‍ മനപ്പൂര്‍വ്വം കുടുംബ കലഹം ഉണ്ടാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നു. പലപ്പോഴും മാന നഷ്ടം വരെ സംഭവിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാവുന്നുണ്ട്.

ചൊവ്വാ ദശ

ചൊവ്വാ ദശ

ജാതകത്തില്‍ ചൊവ്വയുടെ ദശാകാലം എങ്ങനെയെല്ലാം എന്ന് നോക്കാം. ലഗ്നത്തില്‍ ചൊവ്വയെങ്കില്‍ അത് പല അസ്വസ്ഥതകളും ജീവിതത്തില്‍ ഉണ്ടാക്കുന്നു. മാത്രമല്ല ശരീരത്തില്‍ വ്രണം പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നു. ഇതെല്ലാം ലഗ്നത്തില്‍ ചൊവ്വ നിന്നാലുള്ള പ്രതിസന്ധികളെയാണ് സൂചിപ്പിക്കുന്നത്.

രണ്ടില്‍ ചൊവ്വ

രണ്ടില്‍ ചൊവ്വ

രണ്ടില്‍ ചൊവ്വയെങ്കില്‍ ഒരിക്കലും കുടുംബ സമാധാനം ഉണ്ടാവുകയില്ല. മാത്രമല്ല എത്ര പണമുണ്ടെങ്കിലും ഒരിക്കലും അത് അനുഭവിക്കുന്നതിന് നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാവുകയില്ല. ഇതെല്ലാം പലപ്പോഴും പല വിധത്തിലാണ് ജീവിതത്തെ ബാധിക്കുന്നതും. എപ്പോഴും നെഗറ്റീവ് ചിന്തകള്‍ മാത്രമാണ് നിങ്ങളില്‍ ഉണ്ടാവുന്നത്.

മൂന്നില്‍ ചൊവ്വ

മൂന്നില്‍ ചൊവ്വ

മൂന്നില്‍ ചൊവ്വയാണ് നിങ്ങളുടെ ജാതകത്തില്‍ എങ്കില്‍ പലപ്പോഴും ആര്‍ഭാട ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. എന്നാല്‍ ഇത് നിങ്ങളുടെ സാമ്പത്തിക അടിത്തറ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല സഹോദരന്‍മാരോട് വെറുപ്പ് തോന്നുന്ന കാലഘട്ടമായിരിക്കും എന്ന കാര്യവും സംശയിക്കേണ്ടതില്ല. ഇതെല്ലാം ചൊവ്വാദോഷത്തിന്റെ അവസ്ഥകളാണ്.

നാലില്‍ ചൊവ്വ

നാലില്‍ ചൊവ്വ

നാലില്‍ ചൊവ്വയെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യ നില വഷളാക്കുന്നു. അഞ്ചില്‍ ചൊവ്വയെങ്കില്‍ അത് ഗര്‍ഭമലസുന്നതിനും സന്താന ദുരിതത്തിനും കാരണമാകുന്നുണ്ട്. എന്നാല്‍ ആറില്‍ ചൊവ്വയെങ്കില്‍ അത് അല്‍പം നല്ല ഗുണം നല്‍കുന്നതാണ്. ശരീരത്തില്‍ ഉന്‍മേഷം, ധനലാഭം എന്നിവ ഇതിന്റെ ഫലമാണ്.

ഏഴില്‍ ചൊവ്വ

ഏഴില്‍ ചൊവ്വ

വിവാഹ തടസ്സം നല്‍കുന്ന അവസ്ഥകളില്‍ ഒന്നാണ് ഏഴില്‍ ചൊവ്വ. ദുരിതം, ഭാര്യ ദുരിതം, എന്നിവയെല്ലാം ഈ അവസ്ഥയിലേക്ക് നിങ്ങളെ നയിക്കുന്നു. ഇതിന്റെയെല്ലാം പിന്നില്‍ ഉള്ള കാരണം എന്ന് പറയുന്നത് ഏഴില്‍ ചൊവ്വയാണ് എന്നാണ് ജാതകം പറയുന്നത്.

 എട്ടില്‍ ചൊവ്വ

എട്ടില്‍ ചൊവ്വ

എട്ടില്‍ ചൊവ്വയെങ്കില്‍ അത് പിതാവിന് ദോഷം ഉണ്ടാക്കുന്നു, മാത്രമല്ല ഒന്‍പതിലാണ് ചൊവ്വയെങ്കില്‍ അത് ദാമ്പത്യ വിരഹം, വൈധവ്യം എന്നിവക്കും പലപ്പോഴും കാരണമാകുന്നുണ്ട്. പത്തിലാണ് ചൊവ്വയെങ്കില്‍ അത് നല്ലതാണ് എന്നതാണ് ജാതകം പറയുന്നത്. പതിനൊന്നില്‍ ചൊവ്വയെങ്കില്‍ അത് നിങ്ങളില്‍ പ്രതാപം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പന്ത്രണ്ടില്‍ ചൊവ്വയെങ്കില്‍ നിങ്ങള്‍ അലസനും, മടിയനും, പിശുക്കനും ആയിരിക്കും എന്നതാണ് സൂചിപ്പിക്കുന്നത്.

English summary

How to find out whether one has Kuja Dosha

In ths article we explain how to find out whether one has kuja dosha, read on
X
Desktop Bottom Promotion