For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് സാമ്പത്തികം ശുഭമാകുന്ന രാശിക്കാര്‍ ഇവര്‍

|

തിങ്കളാഴ്ചാഴ്ച ദിവസം പരമശിവനായി സമര്‍പ്പിച്ചിരിക്കുന്നു. ഭഗവാനെ പ്രീതിപ്പെടുത്തുന്നത് എളുപ്പമാണെന്ന വിശ്വാസം കാരണം പലരും തിങ്കളാഴ്ച നോമ്പ് അനുഷ്ഠിക്കുന്നു. അവിവാഹിതരായ സ്ത്രീകള്‍ ഒരു നല്ല ഭര്‍ത്താവിനെ ലഭിക്കാന്‍ തിങ്കളാഴ്ച വ്രതം നോല്‍ക്കുന്നു, മറ്റുള്ളവര്‍ ജീവിതത്തില്‍ അഭിവൃദ്ധിക്കായും ഈ ദിവസം വ്രതമെടുക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെയെന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: സ്വപ്‌നത്തിലെ മൃഗങ്ങള്‍ നിങ്ങളോട് പറയുന്നത് ഇതാണ്

മേടം

മേടം

ഇന്ന് നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി അവിസ്മരണീയമായ സമയം ചെലവഴിക്കും. മാതാപിതാക്കളുടെ ആരോഗ്യം വളരെ മികച്ചതായിരിക്കും, അവര്‍ക്ക് അനുഗ്രഹങ്ങളും പിന്തുണയും ലഭിക്കും. ദിവസം പുരോഗമിക്കുന്നതിനനുസരിച്ച് ധനകാര്യങ്ങള്‍ മെച്ചപ്പെടും, സാമ്പത്തികം കാരണം സ്തംഭിച്ച ജോലികള്‍ പൂര്‍ത്തിയാകും. ഇന്ന് നിങ്ങള്‍ക്ക് വിനോദത്തിനായും സമയം ചെലവഴിക്കാന്‍ കഴിയും. ഓഫീസിലെ നിങ്ങളുടെ അശ്രദ്ധമായ മനോഭാവം ഇന്ന് പാടില്ല. നെഗറ്റീവ് ചിന്തകളില്‍ നിന്ന് ഇന്ന് മാറിനില്‍ക്കുക.

ഇടവം

ഇടവം

ഇന്ന് സാമ്പത്തിക രംഗത്തെ ശുഭദിനമാണ്. പണം സമ്പാദിക്കാനുള്ള മികച്ച അവസരം നിങ്ങള്‍ക്ക് ലഭിക്കും. ജോലിക്കാര്‍ക്ക് ഒരു പ്രധാന പ്രോജക്റ്റ് പൂര്‍ത്തിയാക്കിയതില്‍ ആശ്വാസം ലഭിക്കും. ഇന്ന് നിങ്ങളുടെ ജോലി വളരെയധികം വിലമതിക്കും. ദാമ്പത്യ ജീവിതത്തില്‍ ചില സമ്മര്‍ദ്ദങ്ങള്‍ സാധ്യമാണ്. നിങ്ങളുടെ ഇണയുടെ പെരുമാറ്റം നിങ്ങളെ അസ്വസ്ഥമാക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ദിനചര്യയില്‍ യോഗയും ധ്യാനവും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

Most read: മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?

മിഥുനം

മിഥുനം

ഇന്ന് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ശുഭകരമായ ദിവസമായിരിക്കും. വ്യാപാരികള്‍ക്കും നല്ല ലാഭം നേടാന്‍ കഴിയും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ജീവിത പങ്കാളിയുടെ മാനസികാവസ്ഥ നല്ലതായിരിക്കും. വീട്ടിലെ ചില അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നീക്കാനാവും. നിങ്ങള്‍ക്ക് ഇന്ന് ചില പഴയ ചങ്ങാതിമാരെ കാണാന്‍ കഴിയും. അവരുമായി നിങ്ങളുടെ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാനാകും. ആരോഗ്യം ഇന്ന് അനുകൂലമായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് കുറച്ചുകൂടി ശ്രമിക്കേണ്ടതുണ്ട്. ജോലിയില്‍ തിരക്കായതിനാല്‍, ഇന്ന് നിങ്ങള്‍ക്ക് സ്വയം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം ലഭിക്കില്ല. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ആരെയും അന്ധമായി വിശ്വസിക്കരുത്. മറ്റൊരാള്‍ അവരുടെ സ്വാര്‍ത്ഥതയ്ക്കായി നിങ്ങളെ മുതലെടുക്കാന്‍ ശ്രമിച്ചേക്കാം. വ്യാപാരികള്‍ക്ക് മികച്ച ദിവസമായിരിക്കും. പണത്തിന്റെ അവസ്ഥ നന്നായിരിക്കും.

ചിങ്ങം

ചിങ്ങം

വീടിന്റെ അന്തരീക്ഷം ഇന്ന് നല്ലതായിരിക്കില്ല. കുടുംബവുമായുള്ള പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ സാധ്യമാണ്. വഴക്കുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇന്ന് ജോലിചെയ്യുന്ന ആളുകള്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും. പണത്തിന്റെ സാഹചര്യം ശക്തമായിരിക്കും. ഇന്ന് സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. ഇന്ന് ജാഗ്രതയോടെ വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുക, അല്ലാത്തപക്ഷം അപകടം സംഭവിക്കാം.

Most read: വീട്ടിലൊരു വിന്‍ഡ് ചൈം; പണവും ഐശ്വര്യവും കൂടെ

കന്നി

കന്നി

നിങ്ങളുടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ശ്രദ്ധിച്ചെടുക്കുക. ദാമ്പത്യജീവിതത്തില്‍ സ്‌നേഹം നിറയും. ഇന്ന്, നിങ്ങളുടെ പങ്കാളി വളരെ നല്ല മാനസികാവസ്ഥയിലായിരിക്കും. സാമ്പത്തിക രംഗത്ത്, ദിവസം മികച്ചതായിരിക്കും. സാമ്പത്തിക പരിമിതികള്‍ കാരണം നിങ്ങള്‍ക്ക് എന്തെങ്കിലും പ്രധാനപ്പെട്ട ജോലിക്ക് തടസ്സമുണ്ടെങ്കില്‍ ഒരു സുഹൃത്തില്‍ നിന്നോ ബന്ധുവില്‍ നിന്നോ സാമ്പത്തിക സഹായം ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലിഭാരം ഇന്ന് കുറവായിരിക്കും. വ്യാപാരികള്‍ക്കും ഇന്ന് നല്ല വിജയം ലഭിക്കും. കുട്ടികളുടെ ഭാഗത്ത് നിന്ന് ചില പ്രശ്‌നങ്ങള്‍ സാധ്യമാണ്. ഇന്ന് അവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക വര്‍ദ്ധിച്ചേക്കാം.

തുലാം

തുലാം

ഇന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ അസ്വസ്ഥത സൃഷ്ടിക്കും. ദാമ്പത്യ ജീവിതത്തില്‍ സ്ഥിതി സാധാരണമായിരിക്കും. സാമ്പത്തിക രംഗത്ത്, ദിവസം ലാഭകരമാണ്. ഇന്ന് നിങ്ങള്‍ക്ക് ആശ്വാസകരമായ കാര്യങ്ങള്‍ക്കായി കുറച്ച് പണം ചിലവഴിക്കാം. ജോലിസ്ഥലത്ത്, ഇന്ന് ചില വെല്ലുവിളികള്‍ നേരിടേണ്ടിവരാം. ജോലിയോടുള്ള നിങ്ങളുടെ അശ്രദ്ധ നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ മാനസികാവസ്ഥയെ നശിപ്പിക്കും.

Most read: ദാരിദ്ര്യം വെറുതേയല്ല, അലമാര ഇങ്ങനെയാണോ?

വൃശ്ചികം

വൃശ്ചികം

സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. പെട്ടെന്ന് ഒരു വലിയ സാമ്പത്തിക നേട്ടമുണ്ടാകും. കുടുംബ ജീവിതത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. കുടുംബാംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം വീടിന്റെ അന്തരീക്ഷം കുഴപ്പത്തിലായേക്കാം. മറുവശത്ത്, ഇന്ന്, ജീവിത പങ്കാളിയെക്കുറിച്ചുള്ള ധാരണയോടെ, ഏത് വലിയ പ്രശ്‌നത്തെയും മറികടക്കാന്‍ കഴിയും. ജോലിസ്ഥലത്ത്, ദിവസം പോസിറ്റീവ് ആയിരിക്കും. ബിസിനസ്സുകാര്‍ക്ക് ഒരു വലിയ സാമ്പത്തിക പാത തുറക്കാനാകും. ആരോഗ്യം നന്നായിരിക്കും.

ധനു

ധനു

പണത്തിന്റെ കാര്യത്തില്‍ ഇന്ന് വിവേകത്തോടെ പ്രവര്‍ത്തിക്കുക. നിക്ഷേപ തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുക്കരുത്. ഇന്ന് നിങ്ങള്‍ക്ക് ഊര്‍ജ്ജസ്വലത അനുഭവപ്പെടും. നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും വിജയിക്കും. ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ പ്രകടനം അഭിനന്ദിക്കപ്പെടും. ബിസിനസ്സുകാര്‍ക്ക് കഠിനാധ്വാനത്തിനു ശേഷം നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. പങ്കാളിത്തത്തില്‍ പുതിയ എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ പദ്ധതി പിന്തുടരാന്‍ ദിവസം നല്ലതാണ്. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

മകരം

മകരം

ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നേക്കാം. നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികള്‍ തടസ്സപ്പെട്ടേക്കാം. ദിവസം ബിസിനസുകാര്‍ക്ക് പ്രയോജനകരമാണ്. സാമ്പത്തിക രംഗത്ത്, ദിവസം ചെലവേറിയതായിരിക്കും. പെട്ടെന്ന് ചില വലിയ ചിലവുകള്‍ ഉണ്ടാകാം. ഇന്ന് നിങ്ങളുടെ പിതാവുമായി ചില അഭിപ്രായ വ്യത്യാസം ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനാല്‍ നിങ്ങളുടെ ശാരീരിക ആരോഗ്യത്തെയും ബാധിക്കാം.

Most read: ദാരിദ്ര്യം വെറുതേയല്ല, അലമാര ഇങ്ങനെയാണോ?

കുംഭം

കുംഭം

ജോലി സമ്മര്‍ദ്ദം ഇന്ന് കൂടുതലായിരിക്കും. നിങ്ങള്‍ക്ക് എതിരായി കാര്യങ്ങള്‍ നടക്കാമെന്നതിനാല്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കുക. ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത ഉണ്ടാകും. ഇന്ന് ജോലിക്കായി യാത്ര ചെയ്യുകയാണെങ്കില്‍, കൂടുതല്‍ ശ്രദ്ധിക്കുക. പണത്തിനായുള്ള നിങ്ങളുടെ ശ്രമങ്ങള്‍ ഇന്ന് പരാജയപ്പെട്ടേക്കാം.

മീനം

മീനം

ഇന്ന് പണത്തിന്റെ കാര്യത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക ലാഭം നേടാന്‍ കഴിയും. ജോലിസ്ഥലത്ത്, ദിവസം ശുഭമാണ്. നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. ഇന്ന് നിങ്ങള്‍ക്ക് ഒരു വലിയ അവസരം ലഭിച്ചേക്കാം. അതേസമയം, വ്യാപാരികള്‍ക്ക് പ്രതീക്ഷിച്ചപോലെ ആനുകൂല്യം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിബന്ധങ്ങളെ ഇന്ന് മറികടക്കും, ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും.

English summary

Daily Horoscope For 29th June 2020

Read your daily horoscope for 29th June 2020 in Malayalam.
Story first published: Monday, June 29, 2020, 6:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X