For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭദ്രകാളിപ്പത്ത്; എത്ര വലിയ ദുരിതത്തിനും അറുതി

|

അമാവാസി ദിനത്തിൽ ദേവീക്ഷേത്ര ദർശനം നിർബന്ധമാക്കി നോക്കൂ. ഇത് നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സ്നേഹവും വളരെയധികം വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാൽ അമാവാസി ദിനം ക്ഷേത്രദർശനത്തിൽ പ്രത്യേക പ്രാധാന്യം നൽകേണ്ടതാണ്. ഭദ്രകാളിക്ഷേത്രത്തിലാണ് ദർശനം നടത്തേണ്ടത്. എന്നാൽ ഇന്നത്തെ പ്രത്യേകതയിൽ ശ്രദ്ധിക്കേണ്ടത് ഇന്ന് വെള്ളിയാഴ്ചയും അമാവാസി ദിനവും ഒരുമിച്ച് വരുന്ന ദിവസം കൂടിയാണ്.

Most read: ഗുരുവായൂരപ്പന്റെ നടയിൽ വിവാഹം,ദീർഘമാംഗല്യം ഫലംMost read: ഗുരുവായൂരപ്പന്റെ നടയിൽ വിവാഹം,ദീർഘമാംഗല്യം ഫലം

കുടുംബത്തിൽ ഐശ്വര്യവും സ്നേഹവും വർദ്ധിപ്പിക്കുന്നതിനും കുടുംബ ഭദ്രതക്കും വളരെയധികം സഹായിക്കുന്ന ഒന്നാണ് അമാവാസി ദിനത്തിലെ ക്ഷേത്ര ദർശനം. ഇന്നത്തെ ദിവസം ഭദ്രകാളിപ്പത്ത് ചൊല്ലുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇന്നത്ത ദിവസം ക്ഷേത്ര ദർശനം നടത്തുമ്പോൾ ഭദ്രകാളിപ്പത്ത് ചൊല്ലുന്നത് എന്തുകൊണ്ടും നല്ലതാണ്. രോഗം, ദാരിദ്ര്യം,മരണഭയം, കുടുംബത്തിലെ ദോഷം എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് ഭദ്രകാളിപ്പത്ത് ഇന്നത്തെ ദിവസം ചൊല്ലേണ്ടതാണ്.

 ഭദ്രകാളിപ്പത്ത്

ഭദ്രകാളിപ്പത്ത്

കണ്ഠേകാളി ! മഹാകാളി!

കാളനീരദവര്‍ണ്ണിനി !

കാളകണ്ഠാത്മജാതേ! ശ്രീ

ഭദ്രകാളി നമോസ്തുതേ !

ദാരുകാദി മഹാദുഷ്ട -

ദാനവൗഘനിഷൂദനേ

ദീനരക്ഷണദക്ഷേ ! ശ്രീ

ഭദ്രകാളീ നമോസ്തുതേ

ചരാചരജഗന്നാഥേ !

ചന്ദ്ര, സൂര്യാഗ്നിലോചനേ!

ചാമുണ്ഡേ ! ചണ്ഡമുണ്ഡേ ! ശ്രീ

ഭദ്രകാളീ നമോസ്തുതേ!

മഹൈശ്വര്യപ്രദേ ! ദേവീ !

മഹാത്രിപുരസുന്ദരി !

മഹാവീര്യേ ! മഹേശീ ! ശ്രീ

ഭദ്രകാളീ ! നമോസ്തുതേ!

സര്‍വ്വവ്യാധിപ്രശമനി !

സര്‍വ്വമൃത്യുനിവാരിണി!

സര്‍വ്വമന്ത്രസ്വരൂപേ ! ശ്രീ

ഭദ്രകാളി നമോസ്തുതേ!

പുരുഷാര്‍ത്ഥപ്രദേ ! ദേവി !

പുണ്യാപുണ്യഫലപ്രദേ!

പരബ്രഹ്മസ്വരൂപേ ശ്രീ

ഭദ്രകാളീ നമോസ്തുതേ!

ഭദ്രമൂര്‍ത്തേ ! ഭഗാരാദ്ധ്യേ !

ഭക്തസൗഭാഗ്യദായികേ!

ഭവസങ്കടനാശേ ! ശ്രീ

ഭദ്രകാളീ നമോസ്തുതേ!

നിസ്തുലേ ! നിഷ്ക്കളേ ! നിത്യേ

നിരപായേ ! നിരാമയേ !

നിത്യശുദ്ധേ ! നിര്‍മ്മലേ ! ശ്രീ

ഭദ്രകാളീ നമോസ്തുതേ!

ഭദ്രകാളിപ്പത്ത്

ഭദ്രകാളിപ്പത്ത്

പഞ്ചമി ! പഞ്ചഭൂതേശി !

പഞ്ചസംഖ്യോപചാരിണി!

പഞ്ചാശല്‍ പീഠരൂപേ!

ശ്രീഭദ്രകാളി നമോസ്തുതേ!

കന്മഷാരണ്യദാവാഗ്നേ !

ചിന്മയേ ! സന്മയേ ! ശിവേ!

പത്മനാഭാഭിവന്ദ്യേ ! ശ്രീ

ഭദ്രകാളീ നമോസ്തുതേ !

ശ്രീ ഭദ്രകാള്യൈ നമഃ

ഭദ്രകാളിപ്പത്തു ഭക്ത്യാ

ഭദ്രാലയേ ജപേല്‍ജവം

ഓതുവോര്‍ക്കും ശ്രവിപ്പോര്‍ക്കും

പ്രാപ്തമാം സര്‍വ മംഗളം

പത്ത് ശ്ലോകങ്ങൾ

പത്ത് ശ്ലോകങ്ങൾ

പത്ത് ശ്ലോകങ്ങൾ ഉള്ള കാളീ സ്തോത്രമാണ് ഭദ്രകാളിപ്പത്ത്. ഇന്ന് മുതൽ എല്ലാ ദിവസവും ഇത് ചൊല്ലുവാൻ ശ്രദ്ധിക്കണം. വീട്ടിലിരുന്നും ക്ഷേത്രത്തിൽ ഇരുന്നും ഭദ്രകാളിപ്പത്ത് ചൊല്ലാവുന്നതാണ്. എന്നാൽ ചൊല്ലുന്നതിന് മുൻപ് ചിട്ടയോടെ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അത് അനുസരിച്ച് മുന്നോട്ട് പോയാൽ മാത്രമേ അത് നിങ്ങളിൽ പുണ്യം നിറക്കുകയുള്ളൂ.

ശ്രദ്ധിക്കേണ്ടത് ഇതെല്ലാം

ശ്രദ്ധിക്കേണ്ടത് ഇതെല്ലാം

ഭദ്രകാളിപ്പത്ത് ചൊല്ലുന്നതിന് മുൻപ് കുളിച്ച് ദേഹശുദ്ധി വരുത്തേണ്ടത് അത്യാവശ്യമാണ്. കുളിച്ച് നെയ് വിളക്ക് കൊളുത്തിയതിന് ശേഷമാണ് ഇത് ചൊല്ലേണ്ടത്. നെയ് വിളക്കോ നിലവിളക്കോ കത്തിച്ച് വെച്ച് കിഴക്കോട്ടോ വടക്കോട്ടോ വെച്ച് വേണം നാമം ജപിക്കേണ്ടത്. കാളിക്ഷേത്രത്തിൽ വെച്ച് ഈ മന്ത്രം ചൊല്ലുന്നതിലൂടെ ഇത് കൂടുതൽ ഫലം നൽകുന്നുണ്ട്. എന്നാൽ വെള്ളിയാഴ്ചയും അമാവാസിയും ഒരുമിച്ച് വരുന്ന ദിവസങ്ങളിൽ ഈ മന്ത്രം ചൊല്ലുന്നതിലൂടെ അത് കൂടുതൽ ഗുണങ്ങൾ നൽകുന്നുണ്ട്.

ഫലങ്ങൾ ഇതെല്ലാം

ഫലങ്ങൾ ഇതെല്ലാം

ഭദ്രകാളിപ്പത്ത് ചൊല്ലുന്നതിലൂടെ അത് എത്ര കടുത്ത ആപത്തും ദുരിതവും ഇല്ലാതാക്കുന്നതിനും ഭയത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. കുടുംബത്തിൽ സന്തോഷവും സ്നേഹവും എല്ലാം നിലനിർത്തുന്നതിന് ഈ മന്ത്രം സഹായിക്കുന്നുണ്ട്. ക്ഷിപ്രപ്രസാദിയാണ് സാക്ഷാൽ ഭദ്രകാളി. അതുകൊണ്ട് തന്നെ ഈ മന്ത്രം ചൊല്ലുന്നത് ദേവിയെ പ്രീതിപ്പെടുത്തുന്നതിന് സഹായിക്കുന്നുണ്ട്.

English summary

Amavasya Importance and significance

What are the significance and importance of amavasya (bhadrakali pathu) Read on.
Story first published: Friday, August 30, 2019, 17:08 [IST]
X
Desktop Bottom Promotion