For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീര പുഷ്ടിയ്ക്ക് എള്ളും പച്ചനെല്ലിയ്ക്കയും

ശരീര പുഷ്ടിയ്ക്ക് എള്ളും പച്ചനെല്ലിയ്ക്കയും

|

തടി കൂടുന്നതാണ് ചിലരുടെ പ്രശ്‌നമെങ്കില്‍ തീരെ തടിയില്ലാത്തതും പുഷ്ടിയില്ലാത്തതുമാണ് മറ്റു ചിലരുടെ പ്രശ്‌നം എന്നു പറയാം. അമിതമായ തടി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതുപോലെ വല്ലാതെ വിളറി വെളുത്ത് ഒട്ടിയ രൂപവും അനാകര്‍ഷകവും അനാരോഗ്യകരവും തന്നെയാണ്. അളവില്‍ കൂടുതല്‍ തൂക്കം പ്രശ്‌നമാകുന്നതു പോലെ തന്നെ ആവശ്യത്തിനു തൂക്കമില്ലാത്തതും പല തരത്തിലും ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കും. പ്രതിരോധ ശേഷി കുറയും. അസുഖങ്ങള്‍ വന്നു ചേരും.

തലേന്നു പുതിനയിട്ടവെള്ളം മതി തടി പോകാന്‍...തലേന്നു പുതിനയിട്ടവെള്ളം മതി തടി പോകാന്‍...

ശരീരത്തിന് പുഷ്ടി വരും എന്നു പറഞ്ഞും പല കൃത്രിമ മരുന്നുകളും മാര്‍ക്കറ്റില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇതൊന്നും ആരോഗ്യത്തിന് തീരെ നല്ലതല്ല. ഗുണം ചിലപ്പോഴുണ്ടാകുമെങ്കിലും ഇതിനു പാര്‍ശ്വഫലമായി പല പ്രശ്‌നങ്ങളും വരികയും ചെയ്യും.

ശരീരത്തിന് പുഷ്ടിയുണ്ടാകാനും ആരോഗ്യകരമായ രീതിയില്‍ തൂക്കം വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കുന്ന പല നാട്ടുവൈദ്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

നെല്ലിക്ക

നെല്ലിക്ക

ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമായ നെല്ലിക്ക ശരീരത്തിന് പുഷ്ടിയ്ക്കുള്ള നല്ലൊരു വഴിയാണ്. പച്ചനെല്ലിക്കയുടെ നീര് തേനും ചേര്‍ത്ത് കഴിയ്ക്കുന്നത് ശരീരം പുഷ്ടിപ്പെടുവാന്‍ ഉള്ള വഴിയാണ്. ആരോഗ്യകരമായി തൂക്കം കൂടും. നെല്ലിക്കയും നെയ്യും ശര്‍ക്കരയും ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നതും നല്ലതാണ്. പുഴുങ്ങിയ നെല്ലിക്ക ഉടച്ച് ഇതില്‍ നെയ്യും ശര്‍ക്കരയും ചേര്‍ത്ത് നല്ലപോലെ വരട്ടി കഴിയ്ക്കാം. ഇതില്‍ വേണമെങ്കില്‍ ഏലയ്ക്ക, ഗ്രാമ്പൂ എന്നിവയും സ്വാദിനായി ചേര്‍ക്കാം.

ഏത്തപ്പഴം

ഏത്തപ്പഴം

നമ്മുടെ ഏത്തപ്പഴം തടി കൂടാനുള്ള മികച്ചൊരു വഴിയാണ്. ഇതു പാലില്‍ ചേര്‍ത്ത് ഷെയ്ക്കായി കുടിയ്ക്കുന്നത് ആരോഗ്യകരമായി തൂക്കം കൂടാനുളള മികച്ചൊരു വഴിയാണ്. ഇതു നെയ്യില്‍ വരട്ടി കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇത് പുഴുങ്ങിക്കഴിയ്ക്കാം, പച്ചയ്ക്കു കഴിയ്ക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ തൂക്കത്തിനു പറ്റിയ മരുന്നാണിത്.

പാലില്‍ ബദാം

പാലില്‍ ബദാം

പാലില്‍ ബദാം അരച്ചു ചേര്‍ത്തു കുടിയ്ക്കുന്നത്, ഈന്തപ്പഴം പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ഇവയെല്ലാം തന്നെ ശരീര പുഷ്ടിയ്ക്കുള്ള വഴികളാണ്. ആരോഗ്യകരമായി തൂക്കം കൂടുകയും ചെയ്യും. ബദാമും ഈന്തപ്പഴവും തനിയെ കഴിച്ചാലും ഈ ഗുണം ലഭിയ്ക്കും. പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ ഗുണം ഇരട്ടിയാകും.

ചെറുപയര്‍

ചെറുപയര്‍

തൂക്കം കൂടാന്‍ സഹായിക്കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് ചെറുപയര്‍. ചെറുപയര്‍ വേവിച്ച് അല്‍പം ശര്‍ക്കരയും തേങ്ങയും ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഒന്നും ചേര്‍ത്തില്ലെങ്കില്‍ തന്നെയും ചെറുപയര്‍ വേവിച്ചു കഴിയ്ക്കുന്നത് ആരോഗ്യകരമായി തൂക്കം കൂടും. ശരീരത്തിന് പുഷ്ടിയും രക്തപ്രസാദവുമെല്ലാം ഉണ്ടാകുകയും ചെയ്യും.

വെണ്ടയ്ക്ക, ഉണക്കമുന്തിരി

വെണ്ടയ്ക്ക, ഉണക്കമുന്തിരി

നാം പച്ചക്കറിയായി ഉപയോഗിയ്ക്കുന്ന വെണ്ടയ്ക്ക ശരീരം തടിപ്പിയ്ക്കാനും സഹായിക്കും. ഇളം വെണ്ടയ്ക്ക പഞ്ചസാര ചേര്‍ത്തു കഴിയ്ക്കുന്നതു നല്ലതാണ്. ബ്രഹ്മി നെയ്യില്‍ വറുത്ത് പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. തുല്യ അളവില്‍ അമുക്കുരം, ഉണക്കമുന്തിരി എന്നിവ ചതയ്ക്കുക. ഇത് പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കുന്നതും ശരീരം പുഷ്ടിപ്പെടാന്‍ നല്ലതാണ്. ഇതു പോലെ ഉണക്കമുന്തിരി ദിവസവും കുതിര്‍ത്തു കഴിയ്ക്കാം.

കപ്പലണ്ടി,

കപ്പലണ്ടി,

ശരീരത്തിന് തൂക്കം കൂടാന്‍ ഏറെ നല്ലതാണ് നിലക്കടല അഥവാ കപ്പലണ്ടി, കടല എന്നിവയെല്ലാം. കപ്പലണ്ടി പുഴുങ്ങിക്കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. പച്ചയ്ക്കു കഴിയ്ക്കുന്നതും ഗുണം ചെയ്യും. കടല പുഴുങ്ങിയത് കഴിയ്ക്കുന്നതും നല്ലതാണ്. അല്‍പം ശര്‍ക്കര ചേര്‍ത്ത് ലേശം തേങ്ങയും ചിരകിയിട്ടും കഴിയ്ക്കാം.

എള്ളും

എള്ളും

എള്ളും ഇതിനുള്ള നല്ലൊരു വഴിയാണ്. ദിവസവും എള്ളു കഴിയ്ക്കുന്നത് രക്ത വര്‍ദ്ധനവിനും ശരീര പുഷ്ടിയ്ക്കുമുളള നല്ലൊരു വഴിയാണ്. എള്ളും ശര്‍ക്കരയും ചേര്‍ത്തുള്ള എള്ളുണ്ട പോലെയുള്ളവ സ്‌നാക്‌സ് എന്നതിലേക്കാളുപരിയായി ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. എള്ള് പൊരിയും വരെ വറുക്കുക. പിന്നീടിത് ശര്‍ക്കര ഉരുക്കി പാവാക്കി ഇതിലിട്ട് ഇളക്കുക. വേണമെങ്കില്‍ അല്‍പം ഏലയ്ക്കാപ്പൊടിയോ ചുക്കുപൊടിയോ ചേര്‍ത്തിളക്കാം. ഇതു കഴിയ്ക്കാം. ശരീരത്തിന്റെ തൂക്കം വര്‍ദ്ധിയ്ക്കും.

English summary

Home Made Medicines For Healthy Weight Gain

Home Made Medicines For Healthy Weight Gain, Read more to know about,
X
Desktop Bottom Promotion