For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാരങ്ങാവെള്ളം ശര്‍ക്കര ചേര്‍ത്തു , വയറൊതുങ്ങും

രാവിലെ വെറുംവയറ്റില്‍ ചെറുനാരങ്ങാവെള്ളത്തില്‍ തേനിനും പഞ്ചസാരയക്കും ഉപ്പിനും പകരം ശര്‍ക്കര ചേര്‍ത്തു

|

ചെറുനാരങ്ങാവെള്ളം ഒരുവിധം എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. ദാഹം തീര്‍ക്കാനും ക്ഷീണം തീര്‍ക്കാനുമെല്ലാം ഏറെ ഉത്തമമായ ഒന്ന്. ആന്റിഓക്‌സിഡന്റുകളുടേയും വൈറ്റമിനുകളുടേയുമെല്ലാം നല്ലൊരു കലവറ.

വൈറ്റണിന്‍ സി ധാരാളം അടങ്ങിയ ചെറുനാരങ്ങ പ്രതിരോധശേഷിയ്‌ക്കൊപ്പം പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. ശരീരത്തില്‍ നിന്നും കൊഴുപ്പും ടോക്‌സിനുകളുമെല്ലാം നീക്കം ചെയ്യുന്നതു കൊണ്ട് തടിയും ക്യാന്‍സറുമെല്ലാം ഒരുപോലെ തടയാന്‍ കഴിയും.

തടിയും വയറും കുറയാന്‍ ഏറെ അംഗീകരിക്കപ്പെട്ട ഒന്നാണ് ചെറുനാരങ്ങാവെള്ളം. ഇതില്‍ തേനും ഇഞ്ചിയുമെല്ലാം ചേര്‍ത്ത് കുടിയക്കുന്നത് പൊതുവെ നാം കേട്ടിട്ടുമുണ്ട്. എ്ന്നാല്‍ ചെറുനാരങ്ങാവെള്ളത്തില്‍ അല്‍പം ശര്‍ക്കര ചേര്‍ത്തു കുടിച്ചാലോ.

ശര്‍ക്കരയും ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. പഞ്ചസാരയേക്കാള്‍ ആരോഗ്യകരമായ മധുരം. ഇതിലെ പൊട്ടാസ്യവും മഗ്നീഷ്യവുമെല്ലാം ബിപി നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതുവഴി ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരം.

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും തടി കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ് ശര്‍ക്കര. ദഹനത്തിനും സഹായിക്കുന്ന ഒന്ന്. അസിഡിറ്റിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ശര്‍ക്കര.

ചെറുനാരങ്ങാവെള്ളത്തില്‍ അല്‍പം ശര്‍ക്കര ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കും. ഇതു പ്രത്യേക രീതിയില്‍ തയ്യാറാക്കി കുടിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

രാവിലെ വെറുംവയറ്റില്‍ ചെറുനാരങ്ങാവെള്ളത്തില്‍ തേനിനും പഞ്ചസാരയക്കും ഉപ്പിനും പകരം ശര്‍ക്കര ചേര്‍ത്തു കുടിയ്ക്കുന്നതു കൊണ്ട പല ആരോഗ്യഗുണങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ശര്‍ക്കരയും നാരങ്ങാനീരും നല്ലതാണ്. ചെറുചൂടുവെള്ളത്തില്‍ ഇത് കലക്കി കുടിയ്ക്കുന്നത് കോള്‍ഡ്, അലര്‍ജി തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.

തടി

തടി

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഈ കൂട്ട്. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ അര ചെറുനാരങ്ങ പിഴിഞ്ഞു ചേര്‍ത്ത് ഇതില്‍ ഒരു ടേബിള്‍സ്പൂണ്‍ ശര്‍ക്കര പൊടിച്ചു ചേര്‍ത്തു കുടിയ്ക്കുക. ഇത് ദിവസവും ചെയ്യുന്നത് വയര്‍ കുറയ്ക്കും, തടിയും.

ദഹനത്തിന്

ദഹനത്തിന്

ദഹനത്തിന് ഉത്തമമായ ഒരു പാനീയമാണിത്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കെല്ലാം ഏറെ ഉത്തമം. മലബന്ധമകറ്റാനും കുടലിനുമെല്ലാം ഏറെ നല്ലതാണ് ഈ പാനീയം.

ശരീരത്തിന് ഊര്‍ജം

ശരീരത്തിന് ഊര്‍ജം

ശരീരത്തിന് ഊര്‍ജം ലഭിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു പാനീയമാണിത്. ശര്‍ക്കരയും നാരങ്ങയും ശരീരത്തിന് ഊര്‍ജം നല്‍കും. ദിവസും മുഴുവുനുമുള്ള ഉന്മേഷം നല്‍കും.

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും നാഡികളുടെ ശരിയായ പ്രവര്‍ത്തനത്തിനുമെല്ലാം നാരങ്ങാവെള്ളത്തില്‍ ശര്‍ക്കര ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

ബിപി

ബിപി

ബിപി നിയന്ത്രണത്തില്‍ നിര്‍്ത്താനും ഇതുവഴി ഹൃദയാരോഗ്യം കാത്തു സൂക്ഷിയ്ക്കാനും പറ്റിയ നല്ലൊരു വഴിയാണിത്. ശര്‍ക്കരയിലെ മഗ്നീഷ്യവും പൊട്ടാസ്യവുമല്ലൊം ബിപി കുറയ്ക്കും.

വായ്‌നാറ്റകറ്റാന്‍

വായ്‌നാറ്റകറ്റാന്‍

വായ്‌നാറ്റകറ്റാന്‍ സഹായിക്കുന്ന ഒരു മിശ്രിതമാണിത്. ശര്‍ക്കരയും നാരങ്ങയും ചേര്‍ത്ത് ആരോഗ്യകരമായ ബാക്ടീരിയകളെ സഹായിക്കും. വായ്‌നാറ്റമുണ്ടാക്കുന്നവയെ അകറ്റും

കരളിന്റെ ആരോഗ്യത്തിനും

കരളിന്റെ ആരോഗ്യത്തിനും

കരളിന്റെ ആരോഗ്യത്തിനും ഏറെ നല്ലതു തന്നെ. ചെറുനാരങ്ങാനീര് യൂറിക് ആസിഡ് അലിയിച്ചു കളയും. കരളാണ് ശരീരത്തിലെ വിഷങ്ങള്‍ പുറന്തള്ളി ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നത്.

ശ്വാസനാളങ്ങളെയും അന്നനാളത്തെയും

ശ്വാസനാളങ്ങളെയും അന്നനാളത്തെയും

ശ്വാസനാളങ്ങളെയും അന്നനാളത്തെയും ശ്വാസകോശത്തെയും അത് മാലിന്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നുണ്ട്. ശരീരത്തിലെ പൊടിയും ശരീരത്തിന് ആവശ്യമില്ലാത്ത മാലിന്യങ്ങളും പുറം തള്ളാന്‍ സഹായിക്കുമെന്ന് വൈദ്യശാസ്ത്രം തെളിയിച്ചിട്ടുണ്ട്.

Read more about: health body
English summary

Lemon Water And Jaggery For Weight Loss

Lemon Water And Jaggery For Weight Loss, read more to know about,
X
Desktop Bottom Promotion