For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണ്‍കരുത്തിന് ഒലീവ് ഓയില്‍

|

ആരോഗ്യകരമായ എണ്ണകളില്‍ ഒന്നാണ് ഒലീവ് ഓയില്‍. പാചകത്തിന് ഏറ്റവും ചേര്‍ന്ന ഓയിലാണ് ഇതെന്നു വേണം പറയാന്‍. ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ നല്ലൊരു ഉറവിടമായ ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നമാണ്.

ഹൃദയപ്രശ്‌നങ്ങള്‍ അകറ്റാന്‍ നല്ലൊരു വഴിയാണ് ഒലീവ് ഓയില്‍. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റുന്നതു തന്നെ കാരണം.ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു.

ഇതില്‍ മോണോസാച്വറേറ്റഡ് ഫാറ്റുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹസാധ്യത കുറയ്ക്കുന്നു. ദിവസവും രണ്ടു സ്പൂണ്‍ ഒലീവ് ഓയില്‍ കുടിയ്ക്കുന്നത് പ്രമേഹസാധ്യത 50 ശതമാനം കുറയ്ക്കുന്നതായി കാലിഫോര്‍ണിയന്‍ ഹെല്‍ത്ത് ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.

തലച്ചോറിന് ഒലീവ് ഓയില്‍ നല്ലതാണ്. ഇത് രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തുന്നു. ശരീരത്തിലെ രക്തസമ്മര്‍ദം കൃത്യമായ രീതിയില്‍ നില നിര്‍്ത്തുന്നു.ശരീരത്തെ ക്യാല്‍സ്യം ആഗിരണം ചെയ്യാന്‍ ഒലീവ് ഓയില്‍ സഹായിക്കും. ഇത് എല്ലുകളുടെ ആരോഗ്യം സംരക്ഷിയ്ക്കും.

ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ഫലപ്രദമായ ഒലിവ് ഓയില്‍, ക്യാന്‍സര്‍ അകാല വാര്‍ദ്ധക്യം എന്നിവ തടയാനും ഉത്തമമാണ്. അമിതവണ്ണം നിയന്ത്രിക്കുക, പ്രമേഹ ചികിത്സ, ലൈംഗിക തകരാറുകള്‍ എന്നിവയില്‍ ഒലിവ് ഓയില്‍ ഫലപ്രദമാകും.

സെക്‌സ് ജീവിതത്തെ എങ്ങനെയാണ ഒലീവ് ഓയില്‍ സഹായിക്കുന്നതെന്നറിയൂ,

ഹോര്‍മോണുകള്‍

ഹോര്‍മോണുകള്‍

ഒലീവ് ഓയീല്‍ ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഈ ഹോര്‍മോണുകള്‍ നിങ്ങളുടെ കിടപ്പറയിലെ നല്ല പ്രകടനത്തിനു വളരെ പ്രധാനമാണ്.

ലൂബ്രിക്കന്റായും

ലൂബ്രിക്കന്റായും

ഇത് നല്ലൊരു ലൂബ്രിക്കന്റായും ഉപയോഗിയ്ക്കാം. പാര്‍ശ്വഫലങ്ങളില്ലാത്ത തികച്ചും പ്രകൃതിദത്തമായ ഒന്ന്.

വജൈനയിലെ വരള്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരം

വജൈനയിലെ വരള്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരം

വജൈനയിലെ വരള്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഒലീവ് ഓയില്‍. അഞ്ചു തുള്ളി ഒലീവ് ഓയില്‍ ലൂബ്രിക്കന്റായി ഉപയോഗിയ്ക്കാം.

ഒലിവ് ഓയിലിന്

ഒലിവ് ഓയിലിന്

ഒലിവ് ഓയിലിന് ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും, ദഹനവ്യവസ്ഥ, ഹോര്‍മോണ്‍ സിസ്റ്റം, രക്തചംക്രമണ സംവിധാനം എന്നിവ ശരിയായി പ്രവര്‍ത്തിപ്പിക്കാനുമുള്ള കഴിവുണ്ട്.

ബിപി

ബിപി

ബിപി കുറയ്ക്കാന്‍ ഒലീവ് ഓയില്‍ നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തെ ബലപ്പെടുത്തും. ഇതുവഴി രക്തപ്രവാഹവും ലൈംഗികജീവിതവും മെച്ചപ്പെടും.

 മസാജ്

മസാജ്

ഒലീവ് ഓയില്‍ ശരീരത്തില്‍ മസാജ് ചെയ്യുന്നത് ശരീരം ചൂടു പിടിപ്പിയ്ക്കും. ലൈംഗികതാല്‍പര്യം വര്‍ദ്ധിയ്ക്കുകയും ചെയ്യും.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍, തക്കാളി എന്നിവ ചേര്‍ത്തു കഴിച്ചാല്‍ ഇതിനൊരു പരിഹാരമാകുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒലീവ് ഓയിലും തക്കാളിയിലെ ലൈകോഫീനും ചേര്‍ന്നാണ് ഈ ഗുണം നല്‍കുന്നത്. 20 മില്ലി എക്‌സട്രാവിര്‍ജിന്‍ ഒലീവ് ഓയില്‍, 8 ഗ്രാം തക്കാളി എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തം കൂടുതല്‍ പ്രവഹിയ്ക്കാന്‍ സഹായിക്കും.

നല്ല കൊളസ്‌ട്രോള്‍

നല്ല കൊളസ്‌ട്രോള്‍

നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ് ഒലീവ് ഓയില്‍. ഇതും രക്തപ്രവാഹത്തെ വര്‍ദ്ധിപ്പിയ്ക്കുന്നതു വഴി രക്തപ്രവാഹത്തെ സഹായിക്കും.

Read more about: health body
English summary

How To Use Olive Oil For Physical Stamina

How To Use Olive Oil For Physical Stamina, read more to know about
Story first published: Saturday, January 13, 2018, 22:15 [IST]
X
Desktop Bottom Promotion