For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആ ശീലങ്ങള്‍ അനാരോഗ്യത്തിലേക്കോ?

|

ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം പുറകില്‍ പലപ്പോഴും പല വിധത്തിലുള്ള വിശ്വാസങ്ങള്‍ ഉണ്ടായിരിക്കും. ഇങ്ങനെ ചെയ്താല്‍ ഇത്തരത്തിലൊരു അസുഖം വരും എന്ന് വിചാരിക്കുന്നവരാണ് പലരും. എന്നാല്‍ ഇത് ശരിയാണോ എന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ? കാരണം നമ്മുടെ ശീലങ്ങളാണ് നമുക്ക് പ്രശ്‌നമുണ്ടാക്കുന്നത് എന്നത് സത്യമാണ്. എന്നാല്‍ ഏതൊക്കെ ശീലങ്ങളാണ് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

എന്നിട്ടും മഴ നനയുന്ന എല്ലാവര്‍ക്കും പനി പിടിയ്ക്കുന്നുണ്ടോ? നനഞ്ഞ മുടി ജലദോഷത്തിനു കാരണമാകും തുടങ്ങി നിരവധി കാര്യങ്ങള്‍ നമ്മുടെ ആരോഗ്യത്തിന്റെ നുണയിലുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന ശീലങ്ങളെന്ന് നമ്മള്‍ വിചാരിക്കുന്ന ചില ശീലങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

നനഞ്ഞ മുടി

നനഞ്ഞ മുടി

നനഞ്ഞ മുടി ജലദോഷത്തിനു കാരണമാകും എന്നത് കാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ തീര്‍ത്തും തെറ്റായ ഒരു ധാരണയാണിത്. ഇനി നിങ്ങള്‍ക്ക് ആദ്യമേ ജലദോഷമുണ്ടെങ്കില്‍ മുടിയില്‍ ഈര്‍പ്പമുണ്ടെങ്കില്‍ അത് പ്രശ്നങ്ങള്‍ക്കു വഴിവെയ്ക്കും.

മങ്ങിയ വെളിച്ചത്തിലെ വായന

മങ്ങിയ വെളിച്ചത്തിലെ വായന

മങ്ങിയ വെളിച്ചത്തിലെ വായന നിങ്ങളുടെ കാഴ്ചശക്തിയെ കുറയ്ക്കും എന്നൊരു തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് ഒരു തെറ്റായ ധാരണയാണ്. പ്രായമായവര്‍ അവരുടെ കാഴ്ചശക്തിക്കുണ്ടാവുന്ന പ്രശ്നം കാരണം പറയുന്നതാണ് ഇക്കാര്യം.

വെള്ളം കുടിയ്ക്കുന്ന കാര്യം

വെള്ളം കുടിയ്ക്കുന്ന കാര്യം

ദിവസവും എട്ടു ഗ്ലാസ്സ് വെള്ളം കുടിയ്ക്കണമെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ 7 ഗ്ലാസ്സ് വെള്ളം കുടിച്ചാല്‍ ആരോഗ്യത്തിന് യാതൊരു കുഴപ്പവും സംഭവിക്കില്ല. മാത്രമല്ല ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിയ്ക്കുക എന്നതാണ് ആരോഗ്യത്തിന് ഉത്തമമായ കാര്യം.

 മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ ചില പ്രത്യേക ഷാമ്പൂ കൊണ്ട് കഴിയും. എന്നാല്‍ ഏത് ഷാമ്പൂ ആണെങ്കിലും മുടിയ്ക്കാവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നുണ്ടെങ്കില്‍ മുടിയുടെ അറ്റമൊന്നും പിളരില്ല എന്നത് സത്യം.

 ചോക്ലേറ്റ്

ചോക്ലേറ്റ്

ചോക്ലേറ്റ് കഴിക്കുന്നത് മുഖക്കുരു ഉണ്ടാക്കും എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ ഹോര്‍മോണ്‍ മാറ്റങ്ങളാണ് പലപ്പോഴും മുഖക്കുരുവിന് കാരണം. എന്നാല്‍ പ്രത്യേകിച്ച് ഡാര്‍ക്ക് ചോക്ലേറ്റ നമ്മുടെ ശരീരത്തിനും ത്വക്കിനും വളരെ നല്ലതാണ്.

പഞ്ചസാര

പഞ്ചസാര

മധുരം കൂടുതല്‍ കഴിയ്ക്കുന്നത് കുട്ടികളില്‍ കൂടുതല്‍ പ്രസരിപ്പുള്ളവരാക്കും എന്ന ഒരു ധാരണയുണ്ട്. എന്ാല്‍ അത് ഒരു തെറ്റിദ്ധാരണയാണ്. പലപ്പോഴും കൂടുതല്‍ മധുരം കുട്ടികള്‍ക്ക് നല്‍കുന്നത് ഇവരെ പൊണ്ണത്തടിയന്‍മാരാക്കാന്‍ സഹായിക്കും.

ചൂട് ഏറ്റവും കൂടുതല്‍ തലയില്‍

ചൂട് ഏറ്റവും കൂടുതല്‍ തലയില്‍

ശരീരത്തിന്റെ ചൂട് നഷ്ടപ്പെടുന്നത് തലയില്‍ നിന്നാണ് എന്നൊരു തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ ശരീരത്തിന്റെ ഓരോ ഭാഗവും നമ്മള്‍ മൂടി വെയ്ക്കുന്നതിനനുസരിച്ചാണ് ചൂടു കൂടുന്നതും നഷ്ടപ്പെടുന്നതും.

ഉച്ചഭക്ഷണം തടി കുറയ്ക്കും

ഉച്ചഭക്ഷണം തടി കുറയ്ക്കും

ഇന്നു നിലനില്‍ക്കുന്ന ആരോഗ്യ മിത്തുകളില്‍ ഏറ്റവും വലുതാണ് ഇത്. കാരണം ഒരിക്കലും ഉച്ചഭക്ഷണം ഒഴിവാക്കുന്നതിലൂടെ നമ്മുടെ തടി കുറയുന്നില്ല. എന്നാല്‍ പലപ്പോഴും ആവശ്യത്തിന് ഭക്ഷണം കഴിക്കാത്തത് നമ്മുടെ മെറ്റാബോളിക് റേറ്റ് കുറയ്ക്കുന്നു. ഇത് ഒരു പക്ഷേ നമ്മുടെ തടി കുറയുന്നതിന് കാരണമാകാം.

കൊഴുപ്പ് കുറച്ചാല്‍ തടി

കൊഴുപ്പ് കുറച്ചാല്‍ തടി

കൊഴുപ്പ് കുറച്ചാല്‍ തടി കുറയും എന്നൊരു തെറ്റിദ്ധാരണയുണ്ട്. അതുകൊണ്ടു തന്നെ നമ്മള്‍ കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ നമ്മുടെ ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ ഇതൊന്നും തടി കുറയ്ക്കുന്നതിന് കാരണമാകില്ല.

തണുപ്പു കാലത്ത് സണ്‍സ്‌ക്രീന്‍

തണുപ്പു കാലത്ത് സണ്‍സ്‌ക്രീന്‍

തണുപ്പ് കാലങ്ങളില്‍ സണ്‍സ്‌ക്രീന്റെ ആവശ്യമില്ല എന്നൊരു ധാരണ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സത്യത്തില്‍ സൂര്യന്‍ ഭൂമിയോട് അടുത്തു വരുന്നത് തണുപ്പു കാലത്താണ്. അതുകൊണ്ടു തന്നെ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

Read more about: health ആരോഗ്യം
English summary

health myths you should stop believing

health myths you should stop believing, take a look.
Story first published: Tuesday, July 3, 2018, 20:43 [IST]
X
Desktop Bottom Promotion