For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

6 ഉണക്കമുന്തിരി ദിവസവും കഴിയ്ക്കൂ, ശേഷം

ദിവസവും ഒരു 6 ഉണക്കമുന്തിരി, ഇതു വെള്ളത്തില്‍ കുതിര്‍ത്തിയായാല്‍ ഏറെ നല്ലത്, കഴിയ്ക്കുന്നതു കൊണ്ടുള്

|

ഡ്രൈ ഫ്രൂട്‌സ് ആരോഗ്യപരമായ ഗുണങ്ങളാല്‍ ഏറെ മികച്ചതാണ്. ഇതില്‍ പെട്ട ഒന്നാണ് ഉണക്കമുന്തിരി. പല ആരോഗ്യഗുണങ്ങളും അടങ്ങിയ ഇത് ഒരുപിടി രോഗങ്ങളെ തടഞ്ഞു നിര്‍ത്താനും സഹായിക്കുന്ന ഒന്നാണ്.

ദിവസവും ഒരു 6 ഉണക്കമുന്തിരി, ഇതു വെള്ളത്തില്‍ കുതിര്‍ത്തിയായാല്‍ ഏറെ നല്ലത്, കഴിയ്ക്കുന്നതു കൊണ്ടുള്ള ഒരു പിടി ഗുണങ്ങളെക്കുറിച്ചറിയൂ,

ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍

ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍

പതിവായി ഉണക്ക മുന്തിരി കഴിക്കുന്നത്‌ ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന്‌ ഗവേഷണങ്ങള്‍ പറയുന്നു. ഉണക്കമുന്തിരി കൊളസ്‌ട്രോളിന്റെ അളവ്‌ കുറയ്‌ക്കാന്‍ സഹായിക്കുകയും അതുവഴി ഹൃദയധമനീ രോഗങ്ങള്‍ വരുന്നത്‌ തടയുകയും ചെയ്യും. കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ്‌ കുറയ്‌ക്കുന്നത്‌ ഹൃദയത്തിന്റെ മൊത്തം ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും അതുവഴി ഹൃദയാഘാതം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്‌ക്കും.

ലൈംഗിക ജീവിതത്തിനും

ലൈംഗിക ജീവിതത്തിനും

ഉണക്കമുന്തിരി കഴിക്കുന്നത്‌ ലൈംഗിക ജീവിതത്തിനും മികച്ചതാണ്‌. ഉണക്കമുന്തിരിയില്‍ ആര്‍ജിനിന്‍ എന്ന അമിനോആസിഡ്‌ അടങ്ങിയിട്ടുണ്ട്‌. ഇത്‌ ലൈംഗിക തൃഷ്‌ണ ഉയര്‍ത്തുകയും ഉത്തേജനം നല്‍കുകയും ചെയ്യും. ഇവ ഉദ്ധാരണക്കുറവ്‌ പരിഹരിക്കാന്‍ സഹായിക്കും. ഉണക്കമുന്തിരി അധികമായി നല്‍കുന്ന ഊര്‍ജ്ജം ലൈംഗിക ജീവിതത്തിന്‌ ഗുണകരമാകും.

പനിയും മറ്റ്‌ അണുബാധകളും

പനിയും മറ്റ്‌ അണുബാധകളും

ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുള്ള പോളിഫിനോളിക്‌ ഫൈറ്റോന്യൂട്രയെന്റ്‌ പ്രതിജ്വലനകാരിയായ ആന്റി ഓക്‌സിഡന്റാണ്‌്‌. ബാക്ടീരിയകളെ പ്രതിരോധിക്കാനുള്ള ശേഷി ഇവയ്‌ക്കുണ്ട്‌ അതിനാല്‍ പനിവരാനുള്ള സാധ്യത കുറയ്‌ക്കുകയും ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. ദിവസവും ഏതാനം ഉണക്കമുന്തിരികള്‍ കഴിക്കുന്നത്‌ പനിയും മറ്റ്‌ അണുബാധകളും വരുന്നത്‌ തടയും.

അര്‍ബുദത്തിനും

അര്‍ബുദത്തിനും

ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുള്ള കാറ്റെചിന്‍ എന്ന ആന്റി ഓക്‌സിഡന്റ്‌ അര്‍ബുദ വളര്‍ച്ചയ്‌ക്കും കുടലിലെ അര്‍ബുദത്തിനും കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകളുടെ പ്രവര്‍ത്തനം തടയും.

ചുവന്ന രക്താണുക്കള്‍

ചുവന്ന രക്താണുക്കള്‍

ഉണക്കമുന്തരിയില്‍ മികച്ച അളവില്‍ ഇരുമ്പും ബി കോംപ്ലക്‌സ്‌ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ അനീമിയക്ക്‌ പരിഹാരം നല്‍കും. ഉണക്ക മുന്തിരിയില്‍ അടങ്ങിയിട്ടുള്ള ചെമ്പ്‌ ചുവന്ന രക്താണുക്കള്‍ ഉണ്ടാകാന്‍ സഹായിക്കും.

വൃക്കയില്‍ കല്ല്‌

വൃക്കയില്‍ കല്ല്‌

പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ വൃക്കയില്‍ കല്ല്‌ ഉണ്ടാകുന്നതും വീണ്ടും വരുന്നതും തടയും . ഉണക്കമുന്തിരിയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടള്ളതിനാല്‍ ഇവ കഴിക്കുന്നത്‌ വൃക്കയില്‍ കല്ല്‌ വരുന്നത്‌ തടയും. വൃക്കയില്‍ കല്ലുള്ളവരോട്‌്‌ ഉണക്കമുന്തിരി കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നതിന്റെ കാരണം ഇതാണ്‌.

കാത്സ്യം

കാത്സ്യം

ഉണക്കമുന്തരിയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ എല്ലുകള്‍ക്ക്‌ മികച്ചതാണ്‌. സന്ധിവാതങ്ങളില്‍ നിന്നും ഇവ നിങ്ങളെ അകറ്റി നിര്‍ത്തും.

ശരീരഭാരം

ശരീരഭാരം

ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉണക്കമുന്തിരി മികച്ചതാണ്‌. ഉണക്കമുന്തരിയില്‍ ഗ്ലൂക്കോസിന്‌ പുറമെ ഫ്രക്ടോസും അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ഊര്‍ജം നല്‍കുന്നതിന്‌ പുറമെ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞ്‌ കൂടാതെ തന്നെ ശരീര ഭാരം കൂട്ടാനും സഹായിക്കും.

കാഴ്‌ചശേഷി

കാഴ്‌ചശേഷി

മികച്ച കാഴ്‌ചശേഷി നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ പോളിഫിനോലിക്‌ ഫൈറ്റോന്യൂട്രിയന്റ്‌സ്‌ ഉണക്കമുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. കാഴ്‌ചശക്തിയെ ദുര്‍ബലപ്പെടുത്തുകയും അന്ധത, തിമിരം പോലുള്ള നേത്രരോഗങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്യുന്ന സ്വതന്ത്ര റാഡിക്കലുകളെ കുറച്ച്‌ കണ്ണുകളെ സംരക്ഷിക്കാന്‍ ഈ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. ഇതിന്‌ പുറമെ കണ്ണുകള്‍ക്ക്‌ ഗുണകരമാകുന്ന വിറ്റാമിന്‍ എ, ബീറ്റ കരോട്ടീന്‍, എ-കരോറ്റിനോയിഡ്‌ തുടങ്ങിയവയും ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്‌.

അസിഡിറ്റി

അസിഡിറ്റി

ഉണക്കമുന്തരിയില്‍ പൊട്ടാസ്യവും മഗ്നീഷ്യവും ധാരളം അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ഇവ അസിഡിറ്റി കുറയ്‌ക്കാന്‍ സഹായിക്കുകയും വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുകയും ചെയ്യും. സന്ധിവാതം, രക്തവാതം,വൃക്കയിലെ കല്ല്‌ തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കും.

വയറിന്‌

വയറിന്‌

എല്ലാദിവസവും കുറച്ച്‌ ഉണക്ക മുന്തിരി കഴിക്കുന്നത്‌ വയറിന്‌ നല്ലതാണ്‌. ഉണക്കമുന്തിരിയില്‍ അടങ്ങിയ ഫൈബര്‍ വെള്ളത്തിന്റെ സാന്നിദ്ധ്യത്തില്‍ വീര്‍ക്കും. ഇത്‌ വയറിന്‌ അയവ്‌ നല്‍കുകയും മലബന്ധത്തിന്‌ ആശ്വാസം നല്‍കുകയും ചെയ്യും. ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത്‌ കുടലിന്റെ ചലനം ക്രമമായി നിലനിര്‍ത്തും കൂടാതെ വിഷപദാര്‍ത്ഥങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ ഫൈബര്‍ സഹായിക്കുകയും ചെയ്യും.

പല്ലുകളെ

പല്ലുകളെ

പല്ലുകളെ തേയ്‌മാനം, പോടുകള്‍, വിള്ളല്‍എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നതിന്‌ വളരെ അത്യാവശ്യമായ ഫൈറ്റോകെമിക്കല്‍സില്‍ ഒന്നായ ഒലിയനോലിക്‌ ആസിഡ്‌ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്‌. വായില്‍ ബാക്ടീരിയ വളരുന്നത്‌ തടഞ്ഞ്‌ പല്ലുകള്‍ നന്നായിരിക്കാന്‍ ഉണക്കമുന്തരി സഹായിക്കും. ഇതില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളതിനാല്‍ പല്ലുകളുടെ തേയ്‌മാനവും പൊട്ടലും തടയും.ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുള്ള ബോറോണ്‍ വായില്‍ അണുക്കള്‍ വളരുന്നത്‌ തടയും.

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

ഇതില്‍ നല്ല തോതില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. കുതിര്‍ത്തി കഴിയ്ക്കുമ്പോള്‍ ഇത് ശരീരം പെട്ടെന്ന് ആഗിരണം ചെയ്യും. ഇതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്.

ചര്‍മത്തിനും

ചര്‍മത്തിനും

ചര്‍മത്തിനും ഇത് ഏറെ നല്ലതാണ്. ഉണക്കമുന്തിരിയിട്ട വെള്ളം കുടിയ്ക്കുന്നത് ചുണ്ടുകള്‍ക്ക് നല്ല ചുവപ്പു നല്‍കുംശരീരത്തില്‍ രക്തം കൂട്ടുന്നതു കൊണ്ടുതന്നെ ചര്‍മത്തിളക്കത്തിനും ചര്‍മാരോഗ്യത്തിനും മുടിവളര്‍ച്ചയ്ക്കുമെല്ലാം കുതിര്‍ത്ത ഉണക്കമുന്തിരി ഏറെ നല്ലതാണ്.

പാല്‍

പാല്‍

പാല്‍ വെറുതേ കുടിച്ചാലുള്ള അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുകൂടിയാണ് പാലില്‍ ഉണക്കമുന്തിരി തിളപ്പിച്ചു കഴിയ്ക്കുന്നത്. ഇത് ശരീരത്തെ ആല്‍ക്കലൈന്‍ മീഡിയമാക്കും.

Read more about: health body
English summary

Health Benefits Of Eating Raisins Daily

Health Benefits Of Eating Raisins Daily, Read more to know about,
X
Desktop Bottom Promotion