ഉത്കണ്ഠ കുറയ്ക്കും ഭക്ഷണങ്ങളിവ

Posted By: Lekhaka
Subscribe to Boldsky

ഉത്കണ്ഠ മനുഷ്യസഹജമാണ്. ചിന്തിക്കാന്‍ കഴിവുള്ള ആരിലും കാണുന്ന ഒരു സവിശേഷത. എന്നാല്‍ ഇത് ഒരു രോഗമായി മാറുന്നത് അത് നിയന്ത്രണാതീതമാകുമ്പോഴാണ്. എല്ലാത്തിനും അങ്ങനെയാണ്. ഒരു വ്യക്തിയുടെ നിയന്ത്രണത്തില്‍ കാര്യങ്ങള്‍ നില്‍ക്കാതാകുമ്പോഴാണ് ആ പ്രശ്‌നം പരിഹരിക്കാന്‍ പരസഹായം ആവശ്യമായി വരുന്നത്. ചിന്തയാണെങ്കിലും ചിരിയാണെങ്കിലും വിശപ്പാണെങ്കിലും ഉറക്കമാണെങ്കിലും എല്ലാം ഒരു മനുഷ്യന് അവശ്യം വേണ്ടവയാണ്. എന്നാല്‍ ഇതെല്ലാം അമിതമായാലോ? ഏറെ നേരം ചിന്തിച്ചിരിക്കുന്ന ഒരാളെ നമ്മള്‍ അല്പം ഗൗരവത്തോടെ തന്നെ വീക്ഷിക്കും. അമിതമായി ചിരിക്കുകയോ അമിതമായി കഴിക്കുകയോ ഉറങ്ങുകയോ എല്ലാം ചെയ്താലും ഇതാകും കണ്ടുനില്‍ക്കുന്നവന്റെ പ്രതികരണം. അതേ പോലെ തന്നെയാണ് ഉത്കണ്ഠയും. ഇത് അമിതമാകുന്നതോടെ ഒരു വ്യക്തിയുടെ മാനസികനിലയില്‍ തന്നെ തകരാറുകള്‍ സംഭവിച്ചുതുടങ്ങും. ഇതിന്റെ ഭാഗമായി പല അസുഖങ്ങളും അയാളിലേക്ക് വന്നുപെടാം.

ഇന്നത്തെ കാലത്ത് ഉത്കണ്ഠരോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. ആധുനികവത്കരണത്തിന്റെ ഭാഗമായി നമ്മുടെ കുടുംബസൗഹൃദബന്ധങ്ങളില്‍ വരുന്ന രൂപാന്തരമാണ് ഈ അസുഖത്തിന് ഒരു പ്രധാനകാരണമാകുന്നതെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്കണ്ഠയെ സ്വയം ഇല്ലാതാക്കാവുന്നതാണ്. തുടക്കത്തിലേ ശ്രദ്ധിക്കുകയാണെങ്കില്‍. മാനസിക സമ്മര്‍ദ്ദങ്ങളാണ് പലപ്പോഴും ഇത്തരം രോഗങ്ങളിലേക്ക് എത്തിക്കുന്നത്. നാഡിവ്യവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ക്ക് ആധാരം. ചില ഭക്ഷണങ്ങള്‍ക്ക് ഇത്തരം രോഗങ്ങളെ നിയന്ത്രിക്കാനാകുമെന്നാണ് പഠനം.

പച്ചക്കറികളില്‍ തന്നെ പച്ച നിറത്തിലുള്ളവയാണ് ഉത്കണ്ഠയുള്ളവര്‍ക്ക് ഏറ്റവും ഉചിതമായത്. കൂടാതെ അണ്ടിപ്പരിപ്പ്, സൂര്യകാന്തി വിത്ത്, യീസ്റ്റ് തുടങ്ങിയ ചില ഭക്ഷണങ്ങള്‍ക്ക് ഈ രോഗത്തെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ടത്രേ. ജീവകം ബി, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ നാഡീവ്യൂഹത്തിന്റെ ക്രമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നവയാണ്.

Read more about: health food
English summary

Foods That People With Anxiety Should Eat

Foods That People With Anxiety Should Eat
Story first published: Sunday, March 4, 2018, 23:10 [IST]