തേന്‍ കൂടുതലായാല്‍ ഈ അപകടം

Posted By:
Subscribe to Boldsky

തേന്‍ പൊതുവെ ആരോഗ്യകരമായ മധുരമെന്ന വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. പഞ്ചസാര പോലുളളവയെ അപേക്ഷിച്ച് പ്രകൃതിദത്ത മധുരത്തില്‍ പെടുന്ന ഒന്ന്. ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്കു പോലും കഴിയ്ക്കാമെന്നര്‍ത്ഥം.

എന്നാല്‍ എന്തിനും ദോഷവശങ്ങളുള്ളതുപോലെത്തെന്നെ തേനും അധികമായാല്‍ ദോഷം വരുത്തും. തേന്‍ അധികം കഴിയ്ക്കുന്നതു കൊണ്ടുള്ള ചില ദോഷവശങ്ങളെക്കുറിച്ചറിയൂ,

തേന്‍ കൂടുതലായാല്‍ ഈ അപകടം

തേന്‍ കൂടുതലായാല്‍ ഈ അപകടം

തേനില്‍ മധുരം പ്രകൃതിദത്തമാണെങ്കിലും ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് തോത് കൂടുതലുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതുയര്‍ത്തും. മധുരം പ്രശ്‌നം വരുത്തില്ലെങ്കിലും തേന്‍ അധികമായാല്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ പ്രശ്‌നമാക്കുമെന്നര്‍ത്ഥം. ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ ശ്രദ്ധിയ്ക്കണം.

തേന്‍ കൂടുതലായാല്‍ ഈ അപകടം

തേന്‍ കൂടുതലായാല്‍ ഈ അപകടം

നാഷണല്‍ ന്യൂട്രിയന്റ് ഡാറ്റാബേസ് പ്രകാരം തേനിന്റെ 82 ശതമാനം മധുരമാണ്. ഇത് പല്ലിന് കേടുണ്ടാക്കാന്‍ കാരണമാകും. തേന്‍ പല്ലുകള്‍ക്കു കേടുണ്ടാക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.

തേന്‍ കൂടുതലായാല്‍ ഈ അപകടം

തേന്‍ കൂടുതലായാല്‍ ഈ അപകടം

വേണ്ട രീതിയിലുപയോഗിച്ചാല്‍, മിതമായി ഉപയോഗിച്ചാല്‍ തടി കുറയ്ക്കാന്‍ തേന്‍ നല്ലതാണ്. എന്നാല്‍ കൂടുതലായാല്‍ തടി കൂട്ടുകയും ചെയ്യും. ഇതിലെ കൂടിയ തോതിലെ പഞ്ചസാര ഹൃദയത്തിന് കേടു വരുത്തുകയും ചെയ്യും.

തേന്‍ കൂടുതലായാല്‍ ഈ അപകടം

തേന്‍ കൂടുതലായാല്‍ ഈ അപകടം

തേന്‍ ചെറുതായി അസിഡിക്കാണ്. ഇതുകൊണ്ടുതന്നെ വയറ്റിലെ ഈസോഫാഗല്‍, വയര്‍ എന്നിവിടങ്ങളിലെ ലൈനിംഗിനെ ബാധിയ്ക്കുകയും ചെയ്യും. തേന്‍ കൂടുതല്‍ കാലം കൂടുതലായി ഉപയോഗിച്ചാല്‍ ആസിഡ് റിഫഌക്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും.

തേന്‍ കൂടുതലായാല്‍ ഈ അപകടം

തേന്‍ കൂടുതലായാല്‍ ഈ അപകടം

തേനില്‍ ധാരാളം ഫ്രക്ടോസുണ്ട്. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും.

തേന്‍ കൂടുതലായാല്‍ ഈ അപകടം

തേന്‍ കൂടുതലായാല്‍ ഈ അപകടം

കൂടിയ അളവിലെ തേന്‍ വയര്‍ വീര്‍ക്കുന്നതിനും ദഹനം നടക്കാത്തതു കാരണം വയറിളക്കമുണ്ടാക്കുകയും ചെയ്യും. തേനിലെ ഷുഗര്‍ കൂടുതലാകുമ്പോള്‍ ശരീരത്തിന് ദഹിപ്പിയ്ക്കാന്‍ കഴിയാതെ വരികയാണു ചെയ്യുന്നത്.

തേന്‍ കൂടുതലായാല്‍ ഈ അപകടം

തേന്‍ കൂടുതലായാല്‍ ഈ അപകടം

തേന്‍ ബിപി കുറയ്ക്കാന്‍ നല്ലതാണ്. എന്നാല്‍ കുറഞ്ഞ ബിപിയുള്ളവര്‍ക്കിത് പ്രശ്‌നമുണ്ടാക്കുകയും ചെയ്യും. ബിപി ക്രമാതീതമായി കുറയുന്നത് ഹൃദയാരോഗ്യത്തിന് നല്ലതല്ല.

തേന്‍ കൂടുതലായാല്‍ ഈ അപകടം

തേന്‍ കൂടുതലായാല്‍ ഈ അപകടം

യാതൊരു കാരണവശാലും 50 മില്ലി തേനില്‍ കൂടുതല്‍ കഴിയ്ക്കരുത്. പ്രത്യേകിച്ചു കാര്യമായ അധ്വാനമില്ലാത്തവര്‍.

Read more about: health, body
English summary

Side Effects Of Taking Too Much Honey

Side Effects Of Taking Too Much Honey, Read more to know about,
Story first published: Monday, July 10, 2017, 17:00 [IST]
Subscribe Newsletter