For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുവിരലില്‍ വെള്ളിമോതിരമണിഞ്ഞാല്‍....

|

കയ്യില്‍ മോതിരമിടുന്നത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ചെയ്യുന്ന ഒന്നാണ്. ഇത് ആഭരണശീലത്തിന്റെ ഭാഗമായി മാത്രമല്ല, ചില വിശ്വാസങ്ങളും ഇതിനു പുറകിലുണ്ട്.

ഉദാഹരണമായി വിവാഹമോതിരം അണിയുന്നത് ഏറെ പ്രധാനമാണ്. ലോകത്തെങ്ങും പിന്‍തുടര്‍ന്നു വരുന്ന ഒരു രീതിയാണിത്. ഭാഗ്യത്തിനും ജ്യോതിഷപ്രകാരവുമെല്ലാം പലതരം രത്‌നങ്ങളും കല്ലുകളും പതിച്ചും ആളുകള്‍ മോതിരം കയ്യില്‍ അണിയാറുണ്ട്. പല വിരലുകളിലും മോതിരമണിയുന്നവരുണ്ട്.

വിരലില്‍ വെള്ളിമോതിരം ധരിയ്ക്കുന്നവരുമുണ്ട്. വിരലില്‍ വെള്ളിമോതിരം ധരിയ്ക്കുന്നത് ഏറെ നല്ലതാണെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇതിന് ആരോഗ്യപരമായും അല്ലാതെയും പല കാരണങ്ങളുമുണ്ട്.

വിരലില്‍ വെള്ളിമോതിരം ധരിയ്ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,

വേദിക് ആസ്‌ട്രോജളി പ്രകാരം

വേദിക് ആസ്‌ട്രോജളി പ്രകാരം

വേദിക് ആസ്‌ട്രോജളി പ്രകാരം വെള്ളി വ്യാഴം, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇത് ശരീരത്തിലെ വെള്ള, കഫദോഷങ്ങള്‍ അകറ്റാനും ഏറെ നല്ലതാണെന്നു പറയപ്പെടുന്നു. ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റാനും വെള്ളിമോതിരം ധരിയ്ക്കുന്നത് ഏറെ നല്ലതാണ്.

ഭാഗ്യവും സന്തോഷവും

ഭാഗ്യവും സന്തോഷവും

ശാസ്ത്രമനുസരിച്ച് വെള്ളി മോതിരം ധരിയ്ക്കുന്നത് ഭാഗ്യവും സന്തോഷവും ജീവിതത്തില്‍ കൊണ്ടുവരുമെന്നാണ് വിശ്വാസം.

വീട്ടില്‍ വെള്ളിയുടെ സാധനങ്ങള്‍

വീട്ടില്‍ വെള്ളിയുടെ സാധനങ്ങള്‍

വീട്ടില്‍ വെള്ളിയുടെ സാധനങ്ങള്‍ ഉപയോഗിയ്ക്കുന്നതും നല്ലതാണ്. പൊസറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ വെള്ളിയ്ക്കു കഴിവുണ്ട്. ശരീരത്തെ ശാന്തമാക്കാനുള്ള ശേഷിയുംവെള്ളിയ്ക്കുണ്ട്. വെള്ളത്തില്‍ ഇട്ടു വച്ച് വെള്ളി മോതിരം ചെറുവിരലില്‍ ധരിയ്ക്കുന്നത് ദേഷ്യവും എടുത്തുചാട്ടവും കുറച്ച് ശാന്തത നല്‍കാനും നല്ലതാണെന്നു പറയുന്നു.

സില്‍വര്‍ മോതിരം

സില്‍വര്‍ മോതിരം

ഇഷ്ടമുള്ള സില്‍വര്‍ മോതിരം വാങ്ങി ഒരു വ്യാഴാഴ്ച ദിവസം ഇത് ഒരു പാത്രത്തിലെ വെളളത്തില്‍ ഇട്ടു വയ്ക്കുക. ഇത് ദോഷകരമായ എനര്‍ജി ഒഴിവാക്കി പൊസററീവ് എനര്‍ജി നിറയ്ക്കാനായാണ്. ഇത പിന്നീട് പൂജാറൂമില്‍ വയ്ക്കുകയോ പൂജിയ്ക്കുകയോ ചെയ്യുകയുമാകാം. പിന്നീടിത് ചന്ദനത്തില്‍ മുക്കി വയ്ക്കുക. ഇതോടെ ഈ വെള്ളിമോതിരം ഭാഗ്യവും ഐശ്വര്യവും നല്‍കുന്നതായി മാറും.

ചെറുവിരലില്‍

ചെറുവിരലില്‍

വെള്ളിമോതിരം ചെറുവിരലില്‍ ധരിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇതു ധരിയ്ക്കുമ്പോള്‍ ഗുണങ്ങളും ഏറെയാണ്. ഈ മോതിരം ധരിയ്ക്കുന്നത് ദേഷ്യം കുറയ്ക്കുക മാത്രമല്ല, സൗന്ദര്യവും വ്യക്തിത്വവും വര്‍ദ്ധിയ്ക്കുകയും ചെയ്യും. ഇവ രണ്ടും വ്യാഴവും ചന്ദ്രനുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

ചന്ദ്രന്റെ സ്ഥാനം

ചന്ദ്രന്റെ സ്ഥാനം

ചന്ദ്രന്റെ സ്ഥാനം ജാതകത്തില്‍ ദുര്‍ബലമാണെങ്കില്‍ ഇത് ഒരാളുടെ ശാരീരിക, മാനസിക നിലയേയും ദുര്‍ബലമാക്കും. ചന്ദ്രന്റെ സ്വാധീനം ശക്തിപ്പെടുത്താന്‍ സില്‍വര്‍ മോതിരം സഹായിക്കും.

ആരോഗ്യപരമായ ഗുണങ്ങള്‍

ആരോഗ്യപരമായ ഗുണങ്ങള്‍

ആരോഗ്യപരമായ ഗുണങ്ങള്‍ നോക്കിയാല്‍ കോള്‍ഡ്, ചുമ, വാതം, സന്ധിസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പരിഹരിയ്ക്കാന്‍ വെള്ളിമോതിരം ധരിയ്ക്കുന്നതു കൊണ്ടു സാധിയ്ക്കും.

വെള്ളിയുടെ മാല

വെള്ളിയുടെ മാല

സില്‍വര്‍ മോതിരമല്ലെങ്കില്‍ വെള്ളിയുടെ മാല ധരിച്ചാലും മതിയാകും. ഇത് തൊണ്ടയിലെ ചക്രത്തെ ശക്തിപ്പെടുത്തും. സംസാര സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും അകറ്റാന്‍ ഇതു സഹായിക്കും.

വെള്ളിപ്പാത്രങ്ങള്‍ക്കും

വെള്ളിപ്പാത്രങ്ങള്‍ക്കും

വെള്ളിയാഭരണങ്ങള്‍ക്കു മാത്രമല്ല, വെള്ളിപ്പാത്രങ്ങള്‍ക്കും ഗുണമേറും. തേന്‍ വെള്ളിപ്പാത്രത്തിലെടുത്ത് വെള്ളി സ്പൂണു കൊണ്ടു കഴിച്ചാല്‍ ചുമ മാറും.

English summary

Reasons Why You Should Wear Silver Ring In Your Little Finger

Reasons Why You Should Wear Silver Ring In Your Little Finger, Read more to know about
X
Desktop Bottom Promotion