For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ശുക്ലത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാം!

നിങ്ങളുടെ ശുക്ലത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാം!

By Lekhaka
|

നിങ്ങളുടെ വയസ്സ്, ജീവിതരീതികള്‍, ഭക്ഷണശീലങ്ങള്‍ എന്നിവയെല്ലാം ആശ്രയിച്ചാണ് നിങ്ങളുടെ ശരീരത്തില്‍ ശുക്ലം ഉത്പാദിപ്പിക്കപ്പെടുന്നത്. ശുക്ലത്തിന്‍റെ സാധാരണ രീതിയിലുള്ള അളവ് ഏകദേശം 0.8 മില്ലിമീറ്റര്‍ തൊട്ട് 7.2 മില്ലിമീറ്റര്‍ വരെയാണ്.

30-35 വയസ്സ് വരെയുള്ള പുരുഷന്മാരില്‍ ഇതിന്‍റെ അളവ് അതിന്‍റെ പാരമ്യത്തിലായിരിക്കും. 55 വയസ്സ് കഴിഞ്ഞാല്‍ അളവ് കുറയുവാന്‍ തുടങ്ങും.

ലൈഗീകവേഴ്ചയില്‍ നിന്ന് ചെറിയ ഒരു ഇടവേള

ലൈഗീകവേഴ്ചയില്‍ നിന്ന് ചെറിയ ഒരു ഇടവേള

ശുക്ലസ്ഖലനത്തിന് ശേഷം ശരീരത്തില്‍ വീണ്ടും ശുക്ലം ഉത്പാദിപ്പിക്കുവാന്‍ ഏകദേശം ഒരു ദിവസമെങ്കിലും സമയമെടുക്കും.

നിങ്ങള്‍ ദിവസത്തില്‍ പലപ്രാവശ്യം സ്വയംഭോഗം ചെയ്യുകയോ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ശരീരത്തിന് ശുക്ലം വീണ്ടും പൂര്‍ണ്ണമായി ഉത്പാദിപ്പിക്കുവാനുള്ള സമയം വേണ്ടത്ര ലഭിക്കുകയില്ല. അതിനാല്‍, നിങ്ങള്‍ക്ക് ശുക്ലം പൂര്‍ണ്ണമായ അളവില്‍ ലഭിക്കണം എന്നുണ്ടെങ്കില്‍ ലൈഗീക വേഴ്ച കുറച്ച് ദിവസത്തേക്ക് ഒഴിവാക്കുന്നതാണ് ഉത്തമം. പക്ഷെ എന്നിട്ടും നിങ്ങള്‍ക്ക് ശുക്ലം മതിയായ അളവില്‍ വരില്ലാത്ത അവസ്ഥ വരുകയും, നിങ്ങള്‍ ഒരു യുവാവാണ് എന്നാണെങ്കില്‍ നിങ്ങള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

തണുപ്പിക്കുക

തണുപ്പിക്കുക

ചൂട് ബീജത്തിന്‍റെ അളവ് കുറയാന്‍ കാരണമാകുന്നു. തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ശുക്ലത്തിന്‍റെ അളവ് നല്ല രീതിയില്‍ നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. കൂടാതെ, ഇറുകി കിടക്കാത്ത പാന്‍റ്സ്, അടിവസ്ത്രമായി ബോക്സര്‍, എന്നിങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കുക.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ശുക്ലത്തിന്‍റെ 90 ശതമാനവും വെള്ളമാണ്. വെള്ളമില്ലെങ്കില്‍ ശുക്ലവുമില്ല എന്നര്‍ത്ഥം! ശരീരത്തിലെ വെള്ളത്തിന്‍റെ അംശം കുറഞ്ഞാല്‍ അത് ബീജത്തിന്‍റെ അളവിലും കുറവ് വരുത്തും. അതിനാല്‍, ആവശ്യത്തിന് വെള്ളം കുടിക്കുക.

വ്യായാമം

വ്യായാമം

വ്യായാമം ചെയ്യുന്നത് പരോക്ഷമായിട്ടെങ്കിലും ശുക്ലത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു. വ്യായാമം ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിന്‍റെ പ്രത്യുത്പാദനശേഷി കൂട്ടുവാനും ഗുണം ചെയ്യുന്നു.

ശരീരഭാരം സൂക്ഷിക്കുക

ശരീരഭാരം സൂക്ഷിക്കുക

ആരോഗ്യകരമല്ലാത്ത ശരീരഭാരം ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ സാരമായി ബാധിക്കുന്നു. അമിതവണ്ണവും പോഷകാഹാരക്കുറവുമെല്ലാം ശരീരത്തിലെ ബീജത്തിന്‍റെ അളവിനെ ബാധിക്കുന്നു.

രാസപദാര്‍ത്ഥങ്ങള്‍

രാസപദാര്‍ത്ഥങ്ങള്‍

ചില തരം രാസപദാര്‍ത്ഥങ്ങളുമായിട്ടുള്ള നിരന്തര സമ്പര്‍ക്കം മൂലമുണ്ടാകുന്ന അനുവികിരണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ ബീജത്തിന്‍റെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. എന്തിനേറെ, സൈക്ലിംഗ് വരെ നിങ്ങളുടെ ബീജത്തിന്‍റെ അളവിനെ ബാധിച്ചേക്കാം എന്ന് പറയപ്പെടുന്നു..

മനക്ലേശം

മനക്ലേശം

നിങ്ങളുടെ പ്രത്യുത്പാദനശേഷിയുടെ മറ്റൊരു ശത്രുവാണ് മാനസിക പിരിമുറുക്കം. ഇത് ബീജത്തിന്‍റെ ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍ മനക്ലേശം വെടിഞ്ഞ് ശാന്തരാവുക.

ഭക്ഷണം

ഭക്ഷണം

വൈറ്റമിന്‍ സി, സിങ്ക്,, ആന്‍റിഓക്സിഡന്റ്സ് എന്നിവയെല്ലാം അടങ്ങിയ ഭക്ഷണം കഴിക്കുക. അമിനോ ആസിഡ്, ഫോളിക് ആസിഡ്, കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവയും ശരീരത്തിന് ആവശ്യമാണ്. വെളുത്തുള്ളി, ശതാവരിക്കിഴങ്ങ്, ഏത്തപ്പഴം, മത്തങ്ങ, വാള്‍നട്ട് എന്നിവയെല്ലാം നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

Read more about: health body
English summary

How To Increase Your Semen Volume

How To Increase Your Semen Volume, Read more to know about,
X
Desktop Bottom Promotion