ബീജക്കുറവിന് സ്വാഭാവിക പരിഹാരങ്ങള്‍

Posted By:
Subscribe to Boldsky

പല പുരുഷന്മാരിലും ബീജക്കുറവ് ഒരു പ്രധാന പ്രശ്‌നമാണ്. ഇതിന് അസുഖങ്ങള്‍ മുതല്‍ ജീവിതശൈലികള്‍ വരെ കാരണമായി പറയാം.

പുരുഷന്മാരിലെ ബീജക്കുറവ് പരിഹരിയ്ക്കാനുള്ള ചില സ്വാഭാവിക വഴികളെക്കുറിച്ചറിയൂ,

ബീജക്കുറവിന് സ്വാഭാവിക പരിഹാരങ്ങള്‍

ബീജക്കുറവിന് സ്വാഭാവിക പരിഹാരങ്ങള്‍

ചൂട്‌ ബീജങ്ങളുടെ എണ്ണക്കുറവിനുള്ള ഒരു പ്രധാന കാരണമാണ്‌. വൃഷണങ്ങള്‍ ചൂടാകാതെ സൂക്ഷിയ്‌ക്കുക. ചൂടു കൂടിയ കാലാവസ്ഥ, ചൂടുവെള്ളത്തിലുള്ള കുളി, വല്ലാതെ ഇറുകിയ അടിവസ്‌ത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കേണ്ടവ തന്നെ.

ബീജക്കുറവിന് സ്വാഭാവിക പരിഹാരങ്ങള്‍

ബീജക്കുറവിന് സ്വാഭാവിക പരിഹാരങ്ങള്‍

സ്‌ട്രെസ്‌ ബീജക്കുറവിനുള്ള ഒരു പ്രധാന കാരണമാണ്‌. റിലാക്‌സ്‌ ചെയ്യാനുള്ള വഴികള്‍ കണ്ടെത്തുക.

ബീജക്കുറവിന് സ്വാഭാവിക പരിഹാരങ്ങള്‍

ബീജക്കുറവിന് സ്വാഭാവിക പരിഹാരങ്ങള്‍

ഫോളിക്‌ ആസിഡ്‌ സാധാരണയായി ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്കും ഗര്‍ഭധാരണത്തിന്‌ തയ്യാറെടുക്കുന്നവര്‍ക്കുമാണെന്നാണ്‌ പൊതുവെയുള്ള ധാരണ. ഇത്‌ വാസ്‌തവവുമാണ്‌. എന്നാല്‍ ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിയ്‌ക്കുന്നതിലും ഇത്‌ പ്രധാന പങ്കു വഹിയ്‌ക്കുന്നുണ്ട്‌. ഇവയടങ്ങിയ ചീര പോലുള്ള ഭക്ഷണങ്ങളോ സപ്ലിമെന്റുകളോ കഴിയ്‌ക്കുക.

ബീജക്കുറവിന് സ്വാഭാവിക പരിഹാരങ്ങള്‍

ബീജക്കുറവിന് സ്വാഭാവിക പരിഹാരങ്ങള്‍

വ്യായാമക്കുറവും അമിതവണ്ണവുമെല്ലാം ശരീരത്തിന്റെ ആരോഗ്യത്തിനെന്ന പോലെ ബീജങ്ങളുടെ ആരോഗ്യത്തിനും നല്ലതല്ല. ഇവയില്‍ നിന്നും വിടുതല്‍ നേടുക.

ബീജക്കുറവിന് സ്വാഭാവിക പരിഹാരങ്ങള്‍

ബീജക്കുറവിന് സ്വാഭാവിക പരിഹാരങ്ങള്‍

കെമിക്കലുകള്‍, റേഡിയേഷന്‍ തുടങ്ങിയവ പലപ്പോഴും ബീജക്കുറവിനുള്ള ഒരു പ്രധാന കാരണമാകാറുണ്ട്‌. മൊബൈല്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിയ്‌ക്കുന്നതു പോലും ചിലപ്പോള്‍ വിനയാകും. ഇത്തരം ശീലങ്ങള്‍ ഉപേക്ഷിയ്‌ക്കുക.

ബീജക്കുറവിന് സ്വാഭാവിക പരിഹാരങ്ങള്‍

ബീജക്കുറവിന് സ്വാഭാവിക പരിഹാരങ്ങള്‍

പുകവലി, മദ്യപാന ശീലങ്ങള്‍ ബീജാരോഗ്യത്തെ ബാധിയ്‌ക്കുന്നവയാണ്‌. പുകവലി ബീജങ്ങളുടെ ചലനശേഷിയെ വരെ ബാധിയ്‌ക്കും.

Read more about: health
English summary

How To Improve Sperm Count In Men

How To Improve Sperm Count In Men
Subscribe Newsletter