For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുനാരങ്ങയുംചൂടുവെള്ളവും ചേരുമ്പോള്‍.....

By Super Admin
|

നമ്മുടെ അടുക്കള തന്നെ നാടൻ ഔഷധങ്ങളുടെ ഒരു സൂക്ഷിപ്പുകേന്ദ്രമാണ്.പല സാധനങ്ങളും ഔഷധവീര്യമുള്ളവയും ആണ്.ഇതിൽ സ്ഥിരമായി നാം ഉപയോഗിക്കേണ്ട ഒന്നാണ് ചെറുനാരങ്ങ.

ഇതിന്റെ ഗുണങ്ങളെക്കുറിച്ച് പലരും ബോധവാന്മാരല്ല .പണ്ട് കാലത്ത് കപ്പൽ ജീവനക്കാരിൽ കണ്ടുവന്നിരുന്ന 'സ്കർവി' എന്ന രോഗത്തിന് ചെറുനാരങ്ങ നല്കിയിരുന്നുവെന്നതിനു തെളിവുകൾ ഉണ്ട്.

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു കുടിയ്ക്കുമ്പോഴുള്ള ഗുണങ്ങളെക്കുറിച്ചറിയൂ.

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

ഇന്ന് നമ്മെ അലട്ടിക്കൊണ്ടിരിക്കുന്ന തടി കുറക്കാൻ ഏറ്റവും പറ്റിയ ഔഷധമാണ് ചെറുനാരങ്ങ.രാവിലെ പ്രാതലിനു മുൻപ് ചെറുനാരങ്ങാനീര് ഇളംചൂട് വെള്ളത്തിൽ ചേർത്തികഴിക്കുന്നത് ശരീരഭാരം കുറക്കും . അമിത വിശപ്പിനെ അകറ്റും. കുടലിനെ ശുദ്ധീകരിക്കും.

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

ശരീരത്തിലെ അമ്ലത്തിന്റെ അളവ് കൂടുമ്പോൾ ശരീരത്തിന്റെ പ്രതിരോധശക്തി കുറയുകയും രോഗത്തിന് അടിമപ്പെടുകയും ചെയ്യുന്നു.രാവിലെ ഒഴിഞ്ഞ വയറിൽ നാരങ്ങാനീര് ചെല്ലുമ്പോൾ ശരീരത്തിലെ ക്ഷാരത്തിന്റെ അംശം കൂടും. ഇതു മൂലം പ്രതിരോധശക്തിയും കൂടുന്നു.

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

ആന്റി ഓക്സിഡന്റ് കൂടിയായ ഇതിന് മനുഷ്യചർമത്തിൽ അത്ഭുതം സൃഷ്ടിക്കാൻ ആവും .ചർമത്തിന് മിനുസവും അഴകും ഏകുന്ന നാരങ്ങ നല്ലൊരു ദാഹശമനിയാണ്

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

ശരീരത്തിലെ ഉണർവിന് ഏറെ സഹായിക്കുന്നതോടൊപ്പം പല രോഗങ്ങളെ ചെറുക്കാനും ഇതിനു കഴിയുംകളിച്ചു തളർന്നു വരുന്ന ഒരു കുട്ടിക്ക് കൃത്രിമ പാനീയങ്ങൾക്കു പകരം ചെറുനാരങ്ങാവെള്ളം കൊടുത്താൽ ഏറെ നല്ലതാണ്.

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

പല്ലുവേദനക്കു ഏറ്റവും പറ്റിയ ഔഷധമാണ് ചെറുനാരങ്ങ .രാത്രി പല്ലുതേക്കുന്നതിനു മുൻപ് ഇതുപയോഗിച്ച്‌ വായ കഴുകുക അരമണിക്കൂറിനു ശേഷമേ പല്ലു തേക്കാവു.. മോണവേദനക്കും ,പല്ലിലെ ഇനാമലിനെ കാക്കുന്നതിനും ,വായ്‌നാറ്റത്തെ ചെറുക്കുന്നതിനും പറ്റിയ ഔഷധമാണിത് .

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

ദഹനക്ഷമത കൂട്ടുവാനും ആകാംക്ഷ, പിരിമുറുക്കം എന്നിവ കുറക്കാനും ഇതു സഹായിക്കും. തികച്ചും ഊർജ്വസംഭരണിയായ ഇതിന്റെ ഉപയോഗം അണുനാശനത്തിനും നല്ലതാണ്. സാധാരണയായി കണ്ടുവരുന്ന തൊണ്ടവേദനക്ക് ചെറുചൂടുള്ള നാരങ്ങാവെള്ളം ഏറ്റവും പറ്റിയ ചികിത്സയാണ് .

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

വിളർച്ച ,ശ്വാസകോശരോഗങ്ങൾ എന്നിവയെ ചെറുക്കാൻ സഹായിക്കുന്ന നാരങ്ങ നെഞ്ചെരിച്ചിൽ,വയറിന്റെ അസ്വസ്ഥത ,കരൾസംബന്ധമായ രോഗങ്ങൾ എന്നിവക്ക് നല്ലതാണ്.

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

ഇതിന്റെ തൊലിയിലും ഏറെ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് .രക്തസമ്മർദ്ദം ഉള്ളവർക്ക് ചെറുനാരങ്ങ പറ്റിയ ഔഷധമാണ് .ശരീരത്തിലെ എല്ലാത്തരം വിഷാംശങ്ങളെയും മാറ്റാൻ കഴിവുള്ള ചെറുനാരങ്ങയുടെ തൊലി നാം സാധാരണ ഉണ്ടാക്കുന്ന കറികളിൽ ചേർത്തി ഉപയോഗിക്കാവുന്നതാണ്.

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

മുഖചർമം മിനുസമുള്ളതാക്കാൻ അല്പം പാൽപാടയിൽ ചെറുനാരങ്ങാനീര് ചേർത്ത് പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

സാധാരണയായി ഋതുക്കൾ മാറുമ്പോൾ ഉണ്ടാവുന്ന ജലദോഷത്തിന് ഇടക്കിടെ ചെറുചൂടുവെള്ളത്തിൽ ചെറുനാരങ്ങയും തേനും ചേർത്തി കഴിക്കാം .കറുത്ത പാടുകളെ കുറക്കാനും ഇതു പയോഗിക്കാം.

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുമ്പോള്‍....

ഏതു തരത്തിൽ അകത്ത് ചെന്നാലും അണുനാശിനിയുടെ ഗുണം ചെയ്യുന്ന നാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. സാലഡിൽ ചേർത്തോ ,കറികളിൽ ചേർത്തോ ഉപയോഗിക്കാവുന്നതാണ്.

Read more about: health body
English summary

Reasons Why Drinking Hot Water With Lemon Is Useful

Here are some of the reasons why drinking hot water with lemon is useful,
X
Desktop Bottom Promotion