സോഷ്യല്‍ ലൈഫ് വേണം, ആരോഗ്യത്തിന്....

Posted By:
Subscribe to Boldsky

സമൂഹജീവിയാണ് മനുഷ്യന്‍. സമൂഹവുമായി ഇടപഴകി ജീവിയ്ക്കുന്നവര്‍.

ഇതില്‍ തന്നെ രണ്ടു തരമുണ്ട്, സമൂഹത്തില്‍ കൂടുതല്‍ ഇടപഴകാന്‍ ആഗ്രഹിയ്ക്കുന്നവരും അല്ലാത്തവരും. ചിലര്‍ കൂട്ടുകെട്ടുകള്‍ കൂടുതലുണ്ടാക്കും, ചടങ്ങുകളില്‍ പങ്കെടുക്കും. മറ്റു ചിലരാകട്ടെ, ഒറ്റയ്ക്കിരിയ്ക്കാന്‍, സമൂഹത്തില്‍ നിന്നും അല്‍പം മാറി നില്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നവരും.

ഇത്തരം താല്‍പര്യങ്ങള്‍ വ്യക്തിപരമാണെങ്കിലും സമൂഹവുമായി ഇടപഴകുന്നത് ആരോഗ്യകരമായ ഗുണങ്ങള്‍ നല്‍കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വിവിധ പ്രായങ്ങളിലുള്ള 7000 പേരില്‍ നടത്തിയ പഠനങ്ങളില്‍ നിന്നാണ് ഇത് വ്യക്തമായത്. തടി കുറയ്ക്കാം, കുടിച്ചു കുടിച്ച്‌....

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കാന്‍ സോഷ്യല്‍ ലൈഫ് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഡിപ്രഷന്‍ വരാതിരിയ്ക്കാനും വന്നവര്‍ക്ക് നല്ലൊരു മരുന്നുമാണ് സമൂഹവുമായി ഇടപഴകി ജീവിയ്ക്കുന്നത്.

ഓര്‍മശക്തി

ഓര്‍മശക്തി

ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ സോഷ്യല്‍ ലൈഫ് സഹായിക്കും. പസല്‍സ് കളിയ്ക്കുന്ന ഫലമാണ് സോഷ്യല്‍ ലൈഫ് നല്‍കുന്നത്.

ബുദ്ധിശക്തി

ബുദ്ധിശക്തി

ബുദ്ധിശക്തി വളരാനും മാനസികാരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.

ക്യാന്‍സറുകള്‍

ക്യാന്‍സറുകള്‍

ചിലതരം ക്യാന്‍സറുകള്‍ തടയാന്‍ സോഷ്യല്‍ ലൈഫ് സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ആയുസ്‌

ആയുസ്‌

ആരോഗ്യകരമായ സോഷ്യല്‍ ജീവിതമുള്ളവര്‍ക്ക് ആയുസു കൂടുമെന്നും പഠനഫലങ്ങള്‍ വ്യക്തമാക്കുന്നു.

പ്രതിരോധശേഷി

പ്രതിരോധശേഷി

പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും രോഗങ്ങളെ തടയാനും സോഷ്യല്‍ ലൈഫ് സഹായകമാണ്.

സ്‌ട്രോക്ക്

സ്‌ട്രോക്ക്

കൂട്ടുകാരുമൊത്തു സമയം ചെലവഴിയ്ക്കുന്നത് സ്‌ട്രോക്ക് പോലുളള പ്രശ്‌നങ്ങള്‍ തടയാനുള്ള നല്ലൊരു വഴിയാണ്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് അകറ്റാന്‍ ഇതു സഹായിക്കും. ഇതുവഴി പലതരം രോഗങ്ങളും.

Read more about: health ആരോഗ്യം
English summary

Health Benefits Of Social Life

Here are some of the health benefits of social life. Read more to know about,