Latest Updates
-
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
തടി കുറയ്ക്കാം, കുടിച്ചു കുടിച്ച്....
നിങ്ങളുടെ ഭക്ഷണപാത്രത്തില് എന്ത് കാണുന്നു എന്നത് പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് ഗ്ലാസ്സിനുള്ളിലെന്താണ് എന്നതും. മിക്കവാറും ആളുകളും കഴിക്കുന്ന ഭക്ഷണത്തിലാണ് ശ്രദ്ധ പുലര്ത്തുന്നത്, കുടിക്കുന്ന പാനീയങ്ങളിലലല്ല. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന ആളുകളും പഞ്ചസാര അടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകളും സോഡയും മറ്റും കുടിച്ച് അതിന്റെ ഗുണം ഇല്ലാതാക്കുന്നതായാണ് കാണുന്നത്.
ന്യൂട്രീഷണിസ്റ്റുകളുടെ അഭിപ്രായത്തില് നിങ്ങള് കര്ശനമായ ഒരു ഭക്ഷണക്രമം പിന്തുടര്ന്നില്ലെങ്കിലും ശരിയായ പാനീയം തെരഞ്ഞെടുക്കുന്നത് ശരീരഭാരം കുറയ്ക്കാന് സഹായിക്കും. അത്തരം ചില പാനീയങ്ങളെക്കുറിച്ച് അറിയുക. ചര്മ്മം തിളങ്ങാന് ഇവ കഴിക്കൂ...

വെള്ളം
ഏറ്റവും മികച്ച പാനീയമാണിത്. കൂടുതല് വെള്ളം കുടിക്കുന്നത് സാധാരണയില് കൂടുതല് ഭാരം കുറയ്ക്കുന്നതിന് നിങ്ങളെ സഹായിക്കും. അത് കൂടുതല് ആരോഗ്യകരമാക്കാന് നാരങ്ങനീര് ചേര്ക്കാം. വ്യായാമങ്ങള്ക്ക് മുമ്പായി നാരങ്ങ വെള്ളം കുടിക്കുക. ഇത് കൊഴുപ്പ് കുറയ്ക്കാന് സഹായിക്കും.

പച്ചക്കറി സൂപ്പ്
നിറയെ പോഷകങ്ങളുള്ള പച്ചക്കറി സൂപ്പ് മെറ്റബോളിസം വര്ദ്ധിപ്പിക്കും. അത്താഴത്തിന് മുമ്പ് പച്ചക്കറി സൂപ്പ് കഴിക്കുന്നത് കലോറി ഉപയോഗം കുറയ്ക്കാന് സഹായിക്കും.

ഗ്രീന് ടീ
ഗ്രീന് ടീ ശരീരഭാരവും, ഗ്ലൂക്കോസിന്റെ അളവും നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്. ദിവസവും രണ്ട് കപ്പ് ഗ്രീന് ടീ കഴിച്ചാല് അത് നിങ്ങള്ക്ക് കൂടുതല് ഗുണം ചെയ്യും. ഗ്രീന് ടീ രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുകയും പല രോഗങ്ങളെയും തടയുകയും ചെയ്യും.

പച്ചക്കറി ജ്യൂസ്
പച്ചക്കറി സൂപ്പിന്റെ അതേ ഗുണം നല്കുന്നതാണ് ഇത്. വേനല്ക്കാലത്ത് ജ്യൂസും ശൈത്യകാലത്ത് സൂപ്പും കുടിക്കാം. അവ സോഡിയം കുറഞ്ഞതാണെന്ന് ഉറപ്പുവരുത്തുക മാത്രം ചെയ്യുക.

ബ്ലാക്ക് കോഫി
ബ്ലാക്ക് കോഫി മെറ്റബോളിസം വര്ദ്ധിപ്പിക്കും. ഇത് വേഗത്തില് കൊഴുപ്പ് കുറയ്ക്കുകയും കരുത്ത് വര്ദ്ധിപ്പിക്കുകയും ചെയ്യും. ഇതിലടങ്ങിയിരിക്കുന്ന കഫീന് നിങ്ങള് വിശ്രമിക്കുമ്പോള് പോലും കലോറി കുറയ്ക്കാന് സഹായിക്കും. എന്നാല് ബ്ലാക്ക് കോഫി വെറും വയറ്റില് കുടിക്കുന്നതും, ദിവസത്തില് രണ്ടിലേറെ തവണ കുടിക്കുന്നതും മെറ്റബോളിസത്തെ ദോഷകരമായി ബാധിക്കും.

കൊഴുപ്പ് നീക്കിയ പാല്
കൊഴുപ്പ് നീക്കിയ പാല് ലീന് പ്രോട്ടീന്, വിറ്റാമിന് ഡി, കാല്സ്യം എന്നിവ ധാരാളമായി അടങ്ങിയതാണ്. ഇത് അസ്ഥികള്ക്ക് കരുത്ത് നല്കും. കലോറി അധികരിക്കാതെ ദിവസവും ആവശ്യമായ വിറ്റാമിനുകള് ലഭ്യമാക്കാന് ഇത് സഹായിക്കും.



Click it and Unblock the Notifications
